പി.​ക​രു​ണാ​ക​ര​ന്‍ എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞി​ന് പ​ഠി​ക്കു​ന്നു: കെ.​ശ്രീ​കാ​ന്ത്
Monday, March 25, 2019 1:25 AM IST
പൊ​യി​നാ​ച്ചി: മ​ണ്ഡ​ല​ത്തെ പ​തി​ന​ഞ്ച് വ​ര്‍​ഷം പ്ര​തി​നി​ധീ​ക​രി​ച്ച പി.​ക​രു​ണാ​ക​ന്‍ എം​പി ക​ഴി​ഞ്ഞ ദി​വ​സം ഉ​ന്ന​യി​ച്ച നേ​ട്ട​ങ്ങ​ള്‍ ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ​താ​ണെ​ന്നും എം​പി​ക്ക് അ​തി​ല്‍ യാ​തൊ​രു പ​ങ്കാ​ളി​ത്ത​വും അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലെ​ന്നും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ശ്രീ​കാ​ന്ത് പ​റ​ഞ്ഞു എ​ന്‍​എ​ഡി​എ ഉ​ദു​മ നി​യോ​ജ​ക​മ​ണ്ഡ​ലം തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പെ​രി​യ കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ക​ഴി​ഞ്ഞ നാ​ല​ര വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ന​ട​ന്ന 500 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ എം​പി​ക്ക് ഒ​രു സം​ഭാ​വ​ന​യും ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ യോ​ഗ-​പ്ര​കൃ​തി ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ന് ക​രി​ന്ത​ള​ത്ത് അ​നു​മ​തി ന​ല്‍​കി​യ​ത് മോ​ദി സ​ര്‍​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.