ഡി​എം​കെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ. ​രാ​ജ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു
Monday, March 25, 2019 11:54 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഡി​എം​കെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ഡി​എം​കെ​യി​ലെ എ. ​രാ​ജ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഉൗ​ട്ടി ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ മു​ന്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.
ഉൗ​ട്ടി എം​എ​ൽ​എ​യും കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ആ​ർ. ഗ​ണേ​ഷ്, ഗൂ​ഡ​ല്ലൂ​ർ എം​എ​ൽ​എ എം. ​ദ്രാ​വി​ഡ​മ​ണി, ഡി​എം​കെ ജി​ല്ലാ സെ​ക്ര​ട്ട​റി ബി.​എം. മു​ബാ​റ​ക്്, മു​ൻ മ​ന്ത്രി കെ. ​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. രാ​ജ​യെ കൂ​ടാ​തെ ഇ​ന്ന​ലെ മ​റ്റ് മൂ​ന്ന് പേ​ർ കൂ​ടി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.
അ​ണ്ണാ​ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​കം സ്ഥാ​നാ​ർ​ഥി ഡി. ​ശ​ര​വ​ണ​കു​മാ​ർ, ബി​എ​സ്പി സ്ഥാ​നാ​ർ​ഥി ആ​ർ. അ​ശോ​ക് കു​മാ​ർ, സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി എ. ​നാ​ഗ​രാ​ജ​ൻ എ​ന്നി​വ​രാ​ണ് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ മു​ന്പാ​കെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്
പ​രി​ശീ​ല​നം ന​ൽ​കി

ഗൂ​ഡ​ല്ലൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ല​ഗി​രി ജി​ല്ല​യി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. ഉൗ​ട്ടി റ​ക്സ് സ്കൂ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.
3000ത്തോ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു. ഗൂ​ഡ​ല്ലൂ​രി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് സു​മ​തി, ത​ഹ​സി​ൽ​ദാ​ർ ര​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ന്നൂ​രി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് സ​ബ് ക​ള​ക്ട​ർ ര​ഞ്ജി​ത്ത് സിം​ഗ്, ത​ഹ​സി​ൽ​ദാ​ർ ദി​നേ​ഷ്കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.