നടി പങ്കുവച്ച ചിത്രം, പത്മപ്രിയ
മലയാള സിനിമയിൽ അഭിനയത്തിന്റെആഴം കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ നടിമാരെ എണ്ണിപ്പറയുമ്പോൾ മുൻനിരയിൽ തന്നെ നിൽക്കുന്ന പേരാണ് പത്മപ്രിയ.
പത്മപ്രിയ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ പലപ്പോഴും പ്രേക്ഷകന്റെ ഓർമയിൽ നിന്നു മായില്ല. നാൽപ്പത്തിയാറുകാരിയായ താരം ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല. എന്നാൽ, സോഷ്യൽമീഡിയ വഴി തന്റെ വിശേഷങ്ങൾ പങ്കിടുകയും പൊതു വിഷയങ്ങളിൽ ഇടപെടുകയും ശബ്ദമുയർത്തുകയുമെല്ലാം ചെയ്യാറുമുണ്ട്.
ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തനിക്ക് കുഞ്ഞ് പിറന്ന സന്തോഷമാണ് നടി പങ്കുവച്ചത്. 365 ഡെയ്സ് ഓഫ് ലൈഫ് എന്ന ക്യാപ്ഷനാണ് റെഡ് ഹാർട്ട് ഇമോജിക്കൊപ്പം നടി നൽകിയിരിക്കുന്നത്. ഒപ്പം ഗ്രേറ്റ്ഫുൾ, ഔവർ സ്റ്റോറി, ലിറ്റിൽ മൊമന്റ്സ് എന്ന ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്. കുഞ്ഞിന് ഒരു വയസ് പ്രായമായിയെന്ന് വേണം പോസ്റ്റിൽ നിന്ന് മനസിലാക്കാൻ.
കുഞ്ഞിന്റെ മുഖമോ ചിത്രങ്ങളോ ഒന്നും നടി പുറത്ത് വിട്ടിട്ടില്ല. തന്റെയും ഭർത്താവിന്റെയും കൈക്കുള്ളിൽ ഇരിക്കുന്ന കുഞ്ഞ് കൈയുടെ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് മാതാപിതാക്കളായ വിവരം താരം അറിയിച്ചത്. റിമ കല്ലിങ്കൽ അടക്കം സിനിമാ രംഗത്ത് നിന്ന് പത്മപ്രിയയ്ക്കുള്ള ഒട്ടുമിക്ക സുഹൃത്തുക്കളും ആരാധകരുമെല്ലാം ആശംസകൾ അറിയിച്ച് എത്തി. കുഞ്ഞ് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നും നടി വെളിപ്പെടുത്തിയിട്ടില്ല. ആം ആദ്മി പാർട്ടി നേതാവായ ജാസ്മിൻ ഷായാണ് പത്മപ്രിയയുടെ ഭർത്താവ്. ഗുജറാത്തുകാരനാണ് ജാസ്മിൻ ഷാ.
ഒരുവർഷം മുമ്പ് നൽകിയൊരു അഭിമുഖത്തിൽ അമ്മയാകാനുള്ള ആഗ്രഹം നടി പ്രകടിപ്പിച്ചിരുന്നു. ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹമുണ്ട്. പങ്കാളിക്കൊപ്പം വ്യത്യസ്തമായ കുടുംബ ജീവിതമാണ് നയിക്കുന്നത്. ഒരു പാരന്റ് ആകാൻ ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.
Tags : Padmapriya Mother malayalam movie news cinema