അഹാനയുടെ വിവാഹത്തിൽ നിന്നും
വിവാഹത്തിന്റെ മനോഹരനിമിഷങ്ങൾ കോർത്തിണക്കിയുള്ള വീഡിയോ പുറത്തുവിട്ട് നടി അഹാന കൃഷ്ണ. നിമിഷിനൊപ്പം താൻ വിവാഹം എങ്ങനെയായിരിക്കണമെന്ന് ആഗ്രഹിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. വിവാഹവീഡിയോയിലെ ഹൈലൈറ്റ്സിൽ ദുൽഖറുമുണ്ട്.
സെപ്റ്റംബർ 13ന് കോവളം താജ് റിസോർട്ടിൽ നടന്ന വിവാഹത്തിന്റെ ഹൈലൈറ്റ് ഉൾപ്പെടുത്തിയ വിഡിയോയാണ് അഹാന പങ്കുവച്ചിരിക്കുന്നത്.
വിവാഹത്തിന്റെ താലികെട്ടലുൾപ്പെടെയുള്ള ചടങ്ങുകൾ ഉൾപ്പെടുത്തിയ വീഡിയോയിൽ വിവാഹച്ചടങ്ങിന്റെ അവതാരകനായ ദുൽഖർ സൽമാനുമുണ്ട്. അഹാനയുടെ തന്നെ ‘തോന്നൽ’ എന്ന ആൽബത്തിന്റെ സംഗീതം പശ്ചാത്തലമാക്കിയാണ് വീഡിയോ.
ട്രീ ഓഫ് ലൈഫ് എന്ന തീം ആണ് അഹാന വിവാഹത്തിനായി തെരഞ്ഞെടുത്തത്. ഇരുവരുടെയും ജീവിതയാത്രയെ പ്രതിനിധീകരിച്ചാണ് അത്തരത്തിൽ ഒരു ആശയം ഒരുക്കിയതെന്നും അഹാന പറയുന്നുണ്ട്.
ശേഷം തോണിയിലെത്തുന്ന അഹാനയെയും കാത്തുനില്ക്കുന്ന നിമിഷിനെയും വീഡിയോയിൽ കാണാം. താലി കെട്ടൽ ചടങ്ങിനു ശേഷം ഇരുവരെയും ഭാര്യ ഭർത്താക്കന്മാരായി ദുൽഖർ വിശേഷിപ്പിക്കുന്നതും ചുംബനം കൈമാറാൻ പറയുന്നതും മനോഹരമായ നിമിഷങ്ങളായി.
Tags : Ahaana Nimish Wedding Video Dulquer Salmaan Host