തനിക്ക് ഒരു കൂട്ടുവേണമെന്നും അതിനായി മനസ് ആഗ്രഹിക്കുകയാണെന്നും തുറന്നുപറഞ്ഞ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തനിക്കിനി ഒരു കൂട്ട് വേണമെന്ന ആഗ്രഹം രേണു പരസ്യമായി പങ്കുവെച്ചത്.
‘‘ഒറ്റയ്ക്കു ജീവിച്ചു മടുത്തു. എന്നെ മനസിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു.’’ രേണു സുധി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ആഗ്രഹിക്കുന്നത് പോലെയൊരാള്‍ വന്നാല്‍ ഇനിയൊരു വിവാഹം സംഭവിച്ചേക്കുമെന്ന് നേരത്തെ രേണു പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാല്‍ ഇപ്പോഴത്തെ വീട്ടിലേക്ക് പോവില്ല, അദ്ദേഹത്തിനൊപ്പമായി വേറെയൊരു വീട്ടിലേക്കായിരിക്കും പോവുന്നത്.
അതുപോലെ പേരിലെ സുധിയും മാറ്റും. സുധിച്ചേട്ടനുമായുള്ള വിവാഹ ശേഷമാണ് പേരിനൊപ്പം സുധി എന്ന് ചേര്‍ത്തത്. ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയാണ്. അതുകൊണ്ടാണ് പേര് അതുപോലെ നിലനിര്‍ത്തുന്നത്. ഭാവിയില്‍ അതിലും മാറ്റങ്ങള്‍ വന്നേക്കാമെന്നും രേണു വ്യക്തമാക്കിയിരുന്നു.
Tags : renu sudhi kollam sudhi movie news