x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ഗ​ണ​മ​ന 2 ഉ​ണ്ടാ​കു​മോ? പൃ​ഥ്വി​രാ​ജ് പ​റ​യു​ന്നു  


Published: April 18, 2026 08:42 AM IST | Updated: April 18, 2026 08:42 AM IST

സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം ജ​ന​ഗ​ണ​മ​ന​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ ന​ൽ​കി പൃ​ഥ്വി​രാ​ജും സം​വി​ധാ​യ​ക​ൻ ഡി​ജോ ജോ​സ് ആ​ന്‍റ​ണി​യും. ആ​ദ്യ ഭാ​ഗം ചി​ത്രീ​ക​രി​ക്കു​മ്പോ​ള്‍ ത​ന്നെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ഐ​ഡി​യ തി​ര​ക്ക​ഥാ​കൃ​ത്താ​യ ഷാ​രി​സും ഡി​ജോ​യും ത​ന്നോ​ടു പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും അ​ത് വ​ള​രെ ര​സ​ക​ര​മാ​യി തോ​ന്നി​യെ​ന്നും പൃ​ഥ്വി പ​റ​യു​ന്നു.

ഡി​ജോ സം​വി​ധാ​നം ചെ​യ്ത പു​തി​യ സി​നി​മ​യാ​യ പ​ള്ളി​ച്ച​ട്ട​മ്പി​യു​ടെ പ്ര​സ്മീ​റ്റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പൃ​ഥ്വി​രാ​ജ്.

‘‘ജ​ന​ഗ​ണ​മ​ന​യു​ടെ ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് ത​ന്നെ ഷാ​രി​സും ഡി​ജോ​യും അ​തി​ന്റെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ഐ​ഡി​യ പ​റ​ഞ്ഞി​രു​ന്നു. അ​ങ്ങ​നെ ഒ​രു ഐ​ഡി​യ അ​വ​ർ പ​റ​യാ​തെ ഞാ​ൻ വ​ന്നി​രു​ന്നു സി​നി​മ​യ്ക്ക് ര​ണ്ടാം ഭാ​ഗ​മു​ണ്ടാ​കു​മെ​ന്ന് പ​റ​യി​ല്ല​ല്ലോ. ഞാ​ൻ എ​ഴു​തു​ക​യോ സം​വി​ധാ​നം ചെ​യ്യു​ക​യോ ചെ​യ്ത സി​നി​മ അ​ല്ല​ല്ലോ അ​ത്, നി​ർ​മി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. 

‘ജ​ന​ഗ​ണ​മ​ന’​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തേ​ക്കാ​ൾ ഞാ​ൻ അ​വ​ത​രി​പ്പി​ച്ച അ​ര​വി​ന്ദ് സ്വാ​മി​നാ​ഥ‍​റെ ക​ഥ​യു​ടെ തു​ട​ർ​ച്ച എ​ന്ന ത​ര​ത്തി​ൽ എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നോ​ട് പ​ത്ത് മി​നി​റ്റ് കൊ​ണ്ട് പ​റ​ഞ്ഞ സാ​ധ​നം എ​നി​ക്ക് വ​ള​രെ ര​സ​ക​ര​മാ​യി തോ​ന്നി​യി​രു​ന്നു. അ​തി​നി തി​ര​ക്ക​ഥ​യാ​യി എ​ഴു​തി വ​ര​ണം.’’ പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു.

സി​നി​മ​യു​ടെ പ​ണി ന​ട​ക്കു​ന്നു​ണ്ട് എ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ ഡി​ജോ പ​റ​ഞ്ഞ​ത്. 2022​ൽ റി​ലീ​സ് ചെ​യ്ത ‘ജ​ന​ഗ​ണ​മ​ന’ പൃ​ഥ്വി​രാ​ജി​ന്‍റെ ക​രി​യ​റി​ലെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്നു.

Tags : Jana Gana Mana Prithviraj Sukumaran Indian actor and film producer

Recent News

Corehub Up