x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ഹ്മാ​ൻ മു​സ്‌ലിം മ​തം സ്വീ​ക​രി​ച്ച​ത​റി​ഞ്ഞ് എ​ന്‍റെ ഹൃ​ദ​യം ത​ക​ർ​ന്നു​പോ​യി; മോ​ഹി​നി പ​റ​യു​ന്നു


Published: February 26, 2026 09:40 AM IST | Updated: February 26, 2026 11:59 AM IST

സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എ.​ആ​ർ.​റ​ഹ്മാ​നോ​ടു​ള്ള അ​ട​ങ്ങാ​ത്ത ആ​രാ​ധ​ന​യെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി മോ​ഹി​നി. ത​നി​ക്ക് റ​ഹ്മാ​നെ വി​വാ​ഹം ചെ​യ്യാ​ൻ ആ​ഗ്ര​ഹം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​ദ്ദേ​ഹം മു​സ്‌ലിം മ​തം സ്വീ​ക​രി​ച്ച​ത് ത​ന്‍റെ ഹൃ​ദ​യം ത​ക​ർ​ത്തു ക​ള​ഞ്ഞെ​ന്നും മോ​ഹി​നി പ​റ​ഞ്ഞു.

വൗ ​ത​മി​ഴ എ​ന്ന ത​മി​ഴ് യൂ​ട്യൂ​ബ് ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ഹി​നി.

''ഞാ​ന്‍ ഭ​യ​ങ്ക​ര എ.​ആ​ര്‍. റ​ഹ്‌​മാ​ന്‍ ഫാ​ന്‍ ആ​യി​രു​ന്നു, ഭ്രാ​ന്ത​മാ​യ ഇ​ഷ്ടം എ​ന്നു ത​ന്നെ പ​റ​യാം. റ​ഹ്‌​മാ​ന്‍ മു​സ്‌ലിം മ​തം സ്വീ​ക​രി​ച്ചു എ​ന്ന​ത് എ​ന്‍റെ ഹൃ​ദ​യം ത​ക​ർ​ത്തു ക​ള​ഞ്ഞ ഒ​ന്നാ​യി​രു​ന്നു. അ​ന്ന് ഞാ​ന്‍ ഹി​ന്ദു​വാ​യി​രു​ന്നു.

ദി​ലീ​പ് എ​ന്ന പേ​ര് ത​ന്നെ മ​തി​യാ​യി​രു​ന്നു, മ​തം മാ​റേ​ണ്ടി​യി​രു​ന്നി​ല്ല. വീ​ട്ടി​ല്‍ എ​നി​ക്ക് ഇ​ഷ്ട​മാ​ണ്, ക​ല്യാ​ണം ക​ഴി​ക്ക​ണം എ​ന്നൊ​ക്കെ പ​റ​യാ​ന്‍ സൗ​ക​ര്യ​മാ​യി​രു​ന്നു. അ​ടി​യും വ​ഴ​ക്കൊ​ന്നും ഇ​ല്ലാ​തെ ക​ല്യാ​ണം ക​ഴി​ക്കാം എ​ന്നൊ​ക്കെ പ്ലാ​ന്‍ ചെ​യ്ത​താ​ണ് ഞാ​ന്‍ മ​ന​സി​ല്‍.

പ​ക്ഷേ അ​ദ്ദേ​ഹം എ​ന്നെ​ക്കാ​ള്‍ വ​ള​രെ ചെ​റു​താ​ണ് എ​ന്നും എ​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു. അ​ന്ന് ല​ക്ഷ്മി ആ​ന്‍റി എ​ന്നെ ക​ളി​യാ​ക്കു​മാ​യി​രു​ന്നു, ബി​രി​യാ​ണി എ​ല്ലാം ഉ​ണ്ടാ​ക്കാ​ന്‍ പ​ഠി​ച്ചോ​ളൂ, അ​തെ​ല്ലാ​മാ​ണ് റ​ഹ്‌​മാ​ന് ഇ​ഷ്ടം. റ​ഹ്‌​മാ​നെ നീ ​ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ങ്കി​ല്‍ അ​വ​ന് ഇ​ഷ്ട​മു​ള്ള ഭ​ക്ഷ​ണ​മൊ​ക്കെ ഉ​ണ്ടാ​ക്കാ​ന്‍ അ​റി​ഞ്ഞി​രി​ക്ക​ണം എ​ന്ന് പ​റ​ഞ്ഞ് എ​ന്നെ ക​ളി​യാ​ക്കും.

ഒ​റ്റ​ത്ത​വ​ണ മാ​ത്ര​മേ എ​നി​ക്ക് റ​ഹ്‌​മാ​നെ നേ​രി​ല്‍ കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും ആ​ദ്യ​ത്തെ മ്യൂ​സി​ക് ഷോ ​മ​ലേ​ഷ്യ​യി​ല്‍ ന​ട​ന്ന​പ്പോ​ള്‍ അ​തി​ന്റെ ഹോ​സ്റ്റ് ഞാ​നാ​യി​രു​ന്നു. നാ​ല്‍​പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത ഷോ ​ആ​യി​രു​ന്നു അ​ത്, ഗം​ഭീ​ര​മാ​യ ഷോ. ​അ​ത് ക​ഴി​ഞ്ഞ് ഫ്ലൈ​റ്റി​ല്‍ ഞ​ങ്ങ​ള്‍ തി​രി​ച്ചു വ​രു​മ്പോ​ള്‍ ഒ​രു പ​ത്തി​രു​പ​ത്തി​യ​ഞ്ച് ആ​ര്‍​ട്ടി​സ്റ്റു​ക​ളു​ണ്ടാ​യി​രു​ന്നു.

ഞാ​ന്‍ എ​ന്‍റെ ബാ​ഗ് ഒ​ക്കെ വ​ച്ച് ഇ​രി​ക്കാ​ന്‍ ഒ​രു​ങ്ങു​മ്പോ​ഴാ​ണ് റ​ഹ്‌​മാ​ന്‍ സ​ര്‍ അ​ങ്ങോ​ട്ടു വ​ന്ന​ത്. ആ​രോ​ടും ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല, പ​ക്ഷേ നേ​രെ എ​ന്‍റെ അ​ടു​ത്ത് വ​ന്ന് ഹ​ലോ പ​റ​ഞ്ഞു. അ​ത് കേ​ട്ട​തും എ​ല്ലാ ആ​ര്‍​ട്ടി​സ്റ്റു​ക​ളും എ​ന്നെ നോ​ക്കി. ഹ​ലോ പ​റ​ഞ്ഞി​ട്ട് അ​ദ്ദേ​ഹം പോ​യി''. മോ​ഹി​നി പ​റ​ഞ്ഞു.

Tags : Mohini Rahman MOVIE NEWS MUSIC

Recent News

Corehub Up