x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

66-ാം വ​യ​സി​ൽ നീ​നാ ഗു​പ്ത ഗ​ർ​ഭി​ണി​യോ? മ​റു​പ​ടി​യു​മാ​യി താ​രം


Published: March 13, 2026 02:47 PM IST | Updated: March 13, 2026 02:48 PM IST

66-ാം വ​യ​സി​ൽ വീ​ണ്ടും ഗ​ർ​ഭി​ണി​യാ​ണ് എ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ന​ടി നീ​ന ഗു​പ്ത. വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യു​ടെ​യും ര​ശ്മി​ക മ​ന്ദാ​ന​യു​ടെ​യും വി​വാ​ഹ​വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​ൻ നീ​ന എ​ത്തി​യ​പ്പോ​ഴാ​ണ് താ​രം ഗ​ർ​ഭി​ണി​യാ​ണെ​ന്ന രീ​തി​യി​ൽ വാ​ർ​ത്ത​ക​ൾ പ​ര​ന്ന​ത്.

താ​ൻ അ​ന്നു​ടു​ത്ത സാ​രി​യു​ടെ പ്ര​ത്യേ​ക​ത കൊ​ണ്ട് വ​ണ്ണം കൂ​ടു​ത​ലാ​ണെ​ന്നു തോ​ന്നി​യ​താ​ണെ​ന്നും പ്രാ​യ​ത്തെ​യും ഗ​ർ​ഭ​ധാ​ര​ണ​ത്തെ​യും ബ​ന്ധ​പ്പെ​ടു​ത്തി​യു​ള​ള ച​ർ​ച്ച​ക​ൾ ആ​സ്വ​ദി​ച്ചെ​ന്നും നീ​ന പ്ര​തി​ക​രി​ച്ചു.

വി​വാ​ഹ​വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ താ​ര​ത്തി​ന്‍റെ വ​യ​റ് അ​ൽ​പം വീ​ർ​ത്താ​ണ് ഇ​രു​ന്ന​ത്. പി​ന്നാ​ലെ​യാ​ണ് 66-ാം വ​യ​സി​ൽ താ​രം അ​മ്മ​യാ​കാ​നൊ​രു​ങ്ങു​ന്നു​വെ​ന്ന പ്ര​ചാ​ര​ണ​മു​ണ്ടാ​യ​ത്. 

ഞാ​ൻ ഗ​ർ​ഭി​ണി​യ​ല്ല. ആ ​സാ​രി കു​റ​ച്ച് ക​ട്ടി​കൂ​ടി​യ​താ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ആ ​ച​ട​ങ്ങി​ൽ എ​നി​ക്ക് കു​റ​ച്ച് വ​ണ്ണം തോ​ന്നി​ച്ച​ത്. എ​ന്‍റെ പ്രാ​യ​ത്തേ​യും ഗ​ർ​ഭ​ധാ​ര​ണ​ത്തേ​യും ബ​ന്ധ​പ്പെ​ടു​ത്തി ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ ഞാ​ൻ ശ​രി​ക്കും ആ​സ്വ​ദി​ക്കു​ന്നു​ണ്ട്. ഒ​രു രാ​ഷ്ട്ര​മെ​ന്ന നി​ല​യി​ൽ ന​മ്മ​ളെ​ത്ര പു​രോ​ഗ​മി​ച്ചു എ​ന്ന് ഇ​ത് കാ​ണി​ക്കു​ന്നു' എ​ന്ന് ന​ടി പ​രി​ഹാ​സ​രൂ​പേ​ണ പ​റ​ഞ്ഞു.

ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ വി​വേ​ക് മെ​ഹ്‌​റ​യാ​ണ് നീ​നാ ഗു​പ്ത​യു​ടെ ജീ​വി​ത പ​ങ്കാ​ളി. 2008-ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. 1980-ക​ളി​ൽ മു​ൻ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം വി​വി​യ​ൻ റി​ച്ചാ​ർ​ഡ്‌​സു​മാ​യി നീ​നാ ഗു​പ്ത പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും ഒ​രു മ​ക​ളു​ണ്ട്. ഫാ​ഷ​ൻ ഡി​സൈ​ന​റും ന​ടി​യു​മാ​യ മ​സാ​ബ​യെ നീ​നാ ഗു​പ്ത​യാ​ണ് വ​ള​ർ​ത്തി​യ​ത്.

Tags : Neena Gupta Pregnancy controversy movie news

Recent News

Corehub Up