മെയിൽ വഴി ഡേറ്റിംഗിന് ക്ഷണിച്ച വ്യവസായിയുടെ തനിനിറം തുറന്നുകാട്ടി നടി സന അൽത്താഫ്. മൂന്നുതവണയായി വന്ന മെയിലുകളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവച്ചാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.
എൻ. ബാലാജി ബാലാജി എന്ന മെയിൽ ഐഡിയിൽ നിന്നാണ് സനയ്ക്ക് ഡേറ്റിംഗിനുള്ള ക്ഷണം വന്നത്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായിയാണ് എന്നാണ് ഇയാള് പരിചയപ്പെടുത്തുന്നത്.
വൗ.. എന്തൊരു പ്രഫഷണൽ റൊമാന്റിക് പ്രൊപ്പോസൽ എന്ന് പറഞ്ഞാണ് സന ഇ–മെയിൽ സന്ദേശങ്ങളുടെ സ്കീൻ ഷോട്ട് പങ്കുവച്ചിരിക്കുന്നത്.

സനയുമായി ഡേറ്റിംഗിന് താൽപര്യമുണ്ടെന്ന് അറിയിച്ചാണ് ബാലാജിയുടെ സന്ദേശം. എത്രയാണ് പ്രതിഫലമെന്നും ഇന്ത്യയിലോ മാലിദ്വീപിലോ ദുബായിലോ ഡേറ്റിംഗ് പ്ലാൻ ചെയ്യാമെന്നും സനയ്ക്ക് വന്ന സന്ദേശത്തിൽ ബാലാജി പറയുന്നുണ്ട്. സെപ്റ്റംബറിലും ഡിസംബറിലുമായി മൂന്ന് മെയിലുകളാണ് ഇയാൾ അയച്ചിരിക്കുന്നത്.
വിക്രമാദിത്യന് എന്ന സിനിമയിൽ ദുൽഖറിന്റെ സഹോദരിയായാണ് സന അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് മറിയം മുക്കിൽ ഫഹദ് ഫാസിലിന്റെ നായിക സലോമിയായി സന വേഷമിട്ടു. നടൻ ഹക്കിം ഷാജഹാനാണ് ഭർത്താവ്.
Tags : Sana Altaf screenshot dating mail