x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ ​രം​ഗ​ത്തി​ൽ ര​ൺ​വീ​റി​ന്‍റേ​ത് മാ​സ്റ്റ​ർ ക്ലാ​സ് അ​ഭി​ന​യം: ധു​ര​ന്ധ​ർ 2നെ ​പ്ര​ശം​സി​ച്ച് രാ​ജ​മൗ​ലി


Published: March 21, 2026 02:48 PM IST | Updated: March 21, 2026 02:48 PM IST

ഇ​ന്ത്യ​ൻ സി​നി​മ ലോ​ക​ത്ത് ത​രം​ഗ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ധു​ര​ന്ധ​ർ 2വി​നെ അ​ഭി​ന​ന്ദി​ച്ച് സം​വി​ധാ​യ​ക​ൻ എ​സ്.​എ​സ്. രാ​ജ​മൗ​ലി. ആ​ദ്യ ഭാ​ഗ​ത്തെ​ക്കാ​ൾ മി​ക​ച്ച​താ​ണ് ര​ണ്ടാ​മ​ത്തേ​തെ​ന്നും വൈ​കാ​രി​ക​മാ​യ വ​ശ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ക​രു​ത്തെ​ന്നും അ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. 

ഹം​സ​യാ​യും ജ​സ്‌​കി​ര​താ​യും ര​ൺ​വീ​ർ വി​സ്മ​യി​പ്പി​ച്ചു​വെ​ന്നും പ്ര​ത്യേ​കി​ച്ച് സ​ഹോ​ദ​രി​ക്കൊ​പ്പ​മു​ള്ള ടാ​ങ്ക് ഷെ​ഡി​ലെ രം​ഗം അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

കൂ​ടാ​തെ ഒ​രു രാ​ജ്യ​ത്തി​ന്‍റെ നി​സ​ഹാ​യാ​വ​സ്ഥ​യും നി​രാ​ശ​യും അ​ത്ര​മേ​ൽ മ​നോ​ഹ​ര​മാ​യി അ​വ​ത​രി​പ്പി​ച്ച ആ​ർ. മാ​ധ​വ​നെ​യും അ​ദ്ദേ​ഹം പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

''എ​നി​ക്ക് ‘ധു​ര​ന്ധ​ർ’ ആ​ദ്യ ഭാ​ഗം ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു, എ​ന്നാ​ൽ 'ദ് ​റി​വ​ഞ്ച്' അ​തി​ന്‍റെ വ​ലി​പ്പ​ത്തി​ലും ആ​ത്മാ​വി​ലും ആ​ദ്യ ഭാ​ഗ​ത്തെ​യും മ​റി​ക​ട​ന്നി​രി​ക്കു​ന്നു. ഇ​തി​ന്‍റെ ര​ച​ന, കാ​സ്റ്റിം​ഗ്, സാ​ങ്കേ​തി​ക തി​ക​വ്, സം​ഗീ​തം, ലോ​കോ​ത്ത​ര​മാ​യ ഡി​സൈ​ൻ, സം​വി​ധാ​നം എ​ന്നി​വ​യെ​ല്ലാം കു​റ്റ​മ​റ്റ​താ​ണ്... എ​ങ്കി​ലും സി​നി​മ​യെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​നി​ർ​ത്തു​ന്ന​ത് അ​തി​ലെ വൈ​കാ​രി​ക​മാ​യ നി​മി​ഷ​ങ്ങ​ളാ​ണ്. 

ഓ​രോ വ​ഴി​ത്തി​രി​വു​ക​ളി​ലും പ്രേ​ക്ഷ​ക​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന​തി​നൊ​പ്പം ത​ന്നെ വൈ​കാ​രി​ക​മാ​യും സ്വാ​ധീ​നി​ക്കാ​ൻ തി​ര​ക്ക​ഥ​യ്ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. ആ​ദി​ത്യ ധ​ർ, നി​ങ്ങ​ൾ ഇ​തൊ​രു വ​ൻ വി​ജ​യ​മാ​ക്കി മാ​റ്റി​യി​രി​ക്കു​ന്നു.

നാ​ല് മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഒ​രു സി​നി​മ നി​ർ​മി​ക്കാ​നും അ​ത് റി​ലീ​സ് ചെ​യ്യാ​നും വ​ലി​യ ധൈ​ര്യം വേ​ണം. അ​വ​സാ​ന ഫ്രെ​യിം വ​രെ പ്രേ​ക്ഷ​ക​രെ സീ​റ്റി​ൽ ത​ള​ച്ചി​ടാ​ൻ ഈ ​സി​നി​മ​യ്ക്കാ​യി.

ര​ൺ​വീ​ർ സിം​ഗ്, എ​ന്ത് പ്ര​ക​ട​ന​മാ​ണ് സു​ഹൃ​ത്തേ ഇ​ത്... ആ ​ഷെ​ഡി​ൽ സ​ഹോ​ദ​രി​ക്കൊ​പ്പ​മു​ള്ള രം​ഗം അ​ഭി​ന​യ​ത്തി​ന്‍റെ ഒ​രു പാ​ഠ​പു​സ്ത​കം ത​ന്നെ​യാ​ണ്. തു​ട​ക്കം മു​ത​ൽ ഹൃ​ദ​യം ത​ക​ർ​ക്കു​ന്ന ക്ലൈ​മാ​ക്സ് വ​രെ ഹം​സ​യാ​യും ജ​സ്‌​കി​ര​ത്ത് ആ​യും നി​ങ്ങ​ൾ ഞ​ങ്ങ​ളെ വി​സ്മ​യി​പ്പി​ച്ചു.

ആ​ർ. മാ​ധ​വ​ൻ സ​ർ, ഒ​രു രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ നി​സ​ഹാ​യാ​വ​സ്ഥ​യും നി​രാ​ശ​യും നി​ങ്ങ​ൾ അ​ത്ര​മേ​ൽ മ​നോ​ഹ​ര​മാ​യി അ​വ​ത​രി​പ്പി​ച്ചു, നി​ങ്ങ​ളു​ടെ വി​ജ​യം ഞ​ങ്ങ​ളു​ടേ​ത് കൂ​ടി​യാ​ണെ​ന്ന് ഞ​ങ്ങ​ൾ​ക്ക് തോ​ന്നി​പ്പോ​യി. ഈ ​ഉ​ജ്ജ്വ​ല വി​ജ​യ​ത്തി​ന് മു​ഴു​വ​ൻ ടീ​മി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ!’’. രാ​ജ​മൗ​ലി കു​റി​ച്ചു. 

നാ​ല് മ​ണി​ക്കൂ​റോ​ളം ദൈ​ർ​ഘ്യ​മു​ണ്ടാ​യി​ട്ടും പ്രേ​ക്ഷ​ക​രെ ഒ​ട്ടും മ​ടു​പ്പി​ക്കാ​തെ അ​വ​സാ​ന നി​മി​ഷം വ​രെ തി​യേ​റ്റ​റി​ൽ പി​ടി​ച്ചി​രു​ത്താ​ൻ ധു​ര​ന്ദ​ർ 2വി​ന്  സാ​ധി​ക്കു​ന്നു​ണ്ട് എ​ന്നാ​ണ് പ്രേ​ക്ഷ​കാ​ഭി​പ്രാ​യം. 

Tags : Ranveer Rajamouli Dhurandhar 2

Recent News

Corehub Up