x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഞ്ജു​വി​ന്‍റെ എ​ൻ​ട്രി​ക്കും ര​ക്ഷ​യി​ല്ല; ചെ​ന്നൈ സൂ​പ്പ​ർ​കിം​ഗ്സി​നെ​തി​രേ പ​ക​ർ​പ്പ​വ​കാ​ശ​വു​മാ​യി സ​ൺ പി​ക്ചേ​ഴ്സ്  


Published: March 13, 2026 03:28 PM IST | Updated: March 13, 2026 03:28 PM IST

പാ​ട്ടി​നെ​ച്ചൊ​ല്ലി വീ​ണ്ടും ത​മി​ഴി​ൽ പ​ക​ർ​പ്പ​വ​കാ​ശ​ത്ത​ർ​ക്കം. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ടീം ​ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രെ സ​ൺ ടി​വി നെ​റ്റ്‌​വ​ർ​ക്കാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ര​ജ​നീ​കാ​ന്ത് ചി​ത്ര​ങ്ങ​ളി​ലെ ഗാ​ന​ങ്ങ​ൾ ടീ​മി​ന്‍റെ പ്രൊ​മോ​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രേ​യാ​ണ് ഹ​ർ​ജി.

ടീ​മി​ന്‍റെ പ്രൊ​മോ വീ​ഡി​യോ​ക​ളി​ൽ ജ​യി​ല​ർ, കൂ​ലി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ ഗാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. എം.​എ​സ്. ധോ​ണി​യു​ടേ​യും, രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ൽ​നി​ന്ന് വ​ന്ന മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ​യും പ്രൊ​മോ റീ​ലു​ക​ളി​ലാ​ണ് പാ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് സ​ൺ നെ​റ്റ്‌​വ​ർ​ക്കി​ന് കീ​ഴി​ലു​ള്ള സ​ൺ പി​ക്‌​ചേ​ഴ്‌​സ് ആ​ണ്. പാ​ട്ടി​ന്‍റെ പ​ക​ർ​പ്പ​വ​കാ​ശം ത​ങ്ങ​ൾ​ക്കാ​ണെ​ന്ന് കാ​ണി​ച്ചാ​ണ് നി​ർ​മാ​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേ​സ് വെ​ള്ളി​യാ​ഴ്ച മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. പാ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ട് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. ജ​സ്റ്റി​സ് സെ​ന്തി​ൽ​കു​മാ​ർ രാ​മ​മൂ​ർ​ത്തി​യു​ടെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക.

അ​തേ​സ​മ​യം, തു​ട​ർ​ന്ന​ങ്ങോ​ട്ട് മൂ​ന്ന് ചി​ത്ര​ങ്ങ​ളി​ലേ​യും പാ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് ചെ​ന്നൈ സൂ​പ്പ​ർ​കിം​ഗ്സി​ന് വേ​ണ്ടി അ​ഡ്വ. പി.​എ​സ്. രാ​മ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി ഗാ​ന​ശ​ക​ല​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഹ​ർ​ജി​ക്കാ​ർ എ​തി​ർ​പ്പു​ന്ന​യി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ൾ എ​തി​ർ​പ്പു​ന്ന​യി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നും ടീ​മി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന വെ​ള്ളി​യാ​ഴ്ച​യ്ക്കു​ള്ളി​ൽ സ​ത്യ​വാം​ഗ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ ടീ​മി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Chennai Super Kings copyright music

Recent News

Corehub Up