x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​യ​ൻ​താ​ര​യ്ക്ക് പി​റ​ന്നാ​ൾ ആ​ശം​സി​ച്ച് വി​ഘ്നേ​ഷ് ശി​വ​ൻ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 18, 2026 03:29 PM IST | Updated: November 18, 2026 03:29 PM IST

വി​ഘ്നേ​ഷ് ശി​വ​ൻ പ​ങ്കു​വ​ച്ച വീഡിയോയിൽ നിന്നും

മ​ല​യാ​ള​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്തി​ന്‍റെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റാ​യി വ​ള​ർ​ന്ന ന​യ​ൻ​താ​ര ഇ​ന്ന് ത​ന്‍റെ 42-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ താ​ര​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി ഭ​ർ​ത്താ​വ് വി​ഘ്നേ​ഷ് ശി​വ​ൻ പ​ങ്കു​വ​ച്ച ഹൃ​ദ്യ​മാ​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

ന​യ​ൻ​താ​ര​യു​മാ​യു​ള്ള പ്ര​ണ​യ​കാ​ല​ത്തെ അ​പൂ​ർ​വ ചി​ത്ര​ങ്ങ​ൾ മു​ത​ൽ മ​ക്ക​ളാ​യ ഉ​യി​ർ, ഉ​ല​ഗ് എ​ന്നി​വ​ർ​ക്കൊ​പ്പ​മു​ള്ള മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ൾ വ​രെ കോ​ർ​ത്തി​ണ​ക്കി​യാ​ണ് വി​ഘ്നേ​ഷ് വീ​ഡി​യോ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​രു​വ​രു​ടെ സൗ​ഹൃ​ദം, പ്ര​ണ​യം, വി​വാ​ഹം, തു​ട​ർ​ന്നു​ണ്ടാ​യ ജീ​വി​തം എ​ന്നി​വ വ​ള​രെ ആ​ഴ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ.

വി​ഘ്നേ​ഷി​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​യ 'നാ​നും റൗ​ഡി താ​ൻ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ വ​ച്ചാ​ണ് ന​യ​ൻ​താ​ര​യും വി​ഘ്നേ​ഷും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. വി​ഘ്നേ​ഷി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ വ​ലി​യൊ​രു വ​ഴി​ത്തി​രി​വാ​യി​രു​ന്നു ആ ​ചി​ത്രം. നീ​ണ്ട ഏ​ഴ് വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ 2022 ജൂ​ൺ ഒ​മ്പ​തി​നാ​ണ് ഇ​വ​ർ വി​വാ​ഹി​ത​രാ​യ​ത്. സി​നി​മ​യ്ക്കും തി​ര​ക്കു​ക​ൾ​ക്കു​മി​ട​യി​ലും കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള ഓ​രോ നി​മി​ഷ​വും ആ​ഘോ​ഷ​മാ​ക്കു​ന്ന ഇ​രു​വ​രു​ടെ​യും വി​ശേ​ഷ​ങ്ങ​ൾ ആ​രാ​ധ​ക​രും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

Tags : VigneshShivan Nayanthara Birthday

Recent News

Corehub Up