x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വൈ​കു​ന്നു: എം. ​പ​ത്മ​കു​മാ​റി​ന്‍റെ ബോ​ളി​വു​ഡ് ചി​ത്രം സൂ​ര്യാ​യു​ടെ റി​ലീ​സ് നീ​ട്ടി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 18, 2026 10:29 AM IST | Updated: November 18, 2026 10:29 AM IST

ചിത്രത്തിന്‍റെ പോസ്റ്റർ

സ​ണ്ണി ഡി​യോ​ൾ നാ​യ​ക​നാ​യി മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ സം​വി​ധാ​യ​ക​ൻ എം. ​പ​ത്മ​കു​മാ​ർ ഒ​രു​ക്കി​യ ബോ​ളി​വു​ഡ് ചി​ത്രം 'സൂ​ര്യാ- അ​ന്ത് സേ ​ആ​രം​ഭ് ത​ക്' റി​ലീ​സ് മാ​റ്റി​വ​ച്ചു. സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ലു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് വൈ​കാ​ൻ കാ​ര​ണം. ഈ ​മാ​സം 20-ാം തീ​യ​തി​യാ​യി​രു​ന്നു ചി​ത്രം ആ​ഗോ​ള​ത​ല​ത്തി​ൽ റി​ലീ​സ് ചെ​യ്യാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. സെ​ൻ​സ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പു​തി​യ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് നി​ർ​മാ​താ​ക്ക​ളാ​യ എം.​എം. മൂ​വീ​സ് അ​റി​യി​ച്ചു.

ചി​ത്ര​ത്തി​ന്‍റെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​നു​കൂ​ല​മാ​യ വി​ധി​യും വ​ന്നി​ട്ടു​ണ്ട്. ഈ ​ചി​ത്രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കും ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​ത്തി​നും അ​പ​കീ​ർ​ത്തി​ക​ര​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ഏ​താ​നും ഡോ​ക്ട​ർ​മാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി.

തു​ട​ർ​ന്ന് ചി​ത്ര​ത്തെ​ക്കു​റി​ച്ച് വ​ന്ന വി​വാ​ദ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​ൻ എം. ​പ​ത്മ​കു​മാ​ർ രം​ഗ​ത്തെ​ത്തി. ചി​ത്രം ആ​തു​ര സേ​വ​ന രം​ഗ​ത്തി​നോ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ മ​ഹ​ത്താ​യ സേ​വ​ന​ങ്ങ​ൾ​ക്കോ എ​തി​ര​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​മൂ​ഹ​ത്തി​ലെ മ​റ്റേ​തൊ​രു രം​ഗ​ത്തു​മു​ള്ള​തു​പോ​ലെ ആ​രോ​ഗ്യ രം​ഗ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല അ​നാ​ശാ​സ്യ പ്ര​വ​ണ​ത​ക​ളെ​യും ക്ര​മ​ക്കേ​ടു​ക​ളെ​യും തു​റ​ന്നു​കാ​ട്ടു​ക മാ​ത്ര​മാ​ണ് സി​നി​മ​യി​ലൂ​ടെ ഉ​ദേ​ശി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

Tags : SensorCertificate Delay Release MPadmakumar

Recent News

Corehub Up