x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ള​ത്തി​ന്‍റെ ഡ​യാ​ന​യി​ൽ നി​ന്ന് തെ​ന്നി​ന്ത്യ​യു​ടെ ബോ​ക്സ് ഓ​ഫീ​സ് രാ​ജ്ഞി​യി​ലേ​ക്കു​ള്ള വ​ള​ർ​ച്ച; ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര​യു​ടെ പി​റ​ന്നാ​ൾ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 18, 2026 01:02 PM IST | Updated: November 18, 2026 01:02 PM IST

ന​യ​ൻ​താ​ര

തെ​ന്നി​ന്ത്യ​യു​ടെ സ്വ​ന്തം 'ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ' ന​യ​ൻ​താ​ര ഇ​ന്ന് 42-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ നി​ന്ന് വ​ന്ന്, മ​ല​യാ​ള​ത്തി​ലൂ​ടെ ക​രി​യ​ർ ആ​രം​ഭി​ച്ച്, ഇ​ന്ന് തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്തെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള നാ​യി​ക​യാ​യി മാ​റി​യ ന​യ​ൻ​താ​ര​യു​ടെ ജീ​വി​ത​യാ​ത്ര സി​നി​മാ​സ്വാ​ദ​ക​ർ​ക്ക് എ​ന്നും ഒ​രു പ്ര​ചോ​ദ​ന​മാ​ണ്.

2003-ൽ ​സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത 'മ​ന​സി​ന​ക്ക​രെ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഡ​യാ​ന മ​റി​യം കു​ര്യ​ൻ എ​ന്ന ന​യ​ൻ​താ​ര സി​നി​മ​യി​ലെ​ത്തു​ന്ന​ത്. ആ​ദ്യ ചി​ത്ര​ത്തി​ലെ അ​ഭി​ന​യം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടെ​ങ്കി​ലും, പി​ന്നീ​ട് ത​മി​ഴ്, തെ​ലു​ങ്ക് ഇ​ൻ​ഡ​സ്ട്രി​ക​ൾ അ​വ​രെ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 'ച​ന്ദ്ര​മു​ഖി', 'ബി​ല്ല' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ന​യ​ൻ​താ​ര ത​മി​ഴി​ലെ മു​ൻ​നി​ര നാ​യി​ക​യാ​യി ഉ​യ​ർ​ന്നു.

ഒ​രു കാ​ല​ത്ത് ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളി​ൽ ഒ​തു​ങ്ങി​നി​ന്നി​രു​ന്ന ന​യ​ൻ​താ​ര, പി​ന്നീ​ട് ത​ന്‍റെ ക​രി​യ​റി​ന്‍റെ ഗ്രാ​ഫ് പൂ​ർ​ണ​മാ​യും മാ​റ്റി​മ​റി​ച്ചു. സ്വ​ന്തം പേ​രി​ൽ തി​യേ​റ്റ​റു​ക​ളി​ൽ ആ​ളു​ക​ളെ ക​യ​റ്റാ​ൻ ക​ഴി​യു​ന്ന താ​ര​മാ​യി വ​ള​ർ​ന്നു. 'അ​റം', 'കോ​ല​മാ​വ് കോ​കി​ല' തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ഇ​തി​ന് തെ​ളി​വാ​ണ്.

ഷാ​രൂ​ഖ് ഖാ​നോ​പ്പം അ​റ്റ്ലീ സം​വി​ധാ​നം ചെ​യ്ത 'ജ​വാ​ൻ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ലും ന​യ​ൻ​താ​ര ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചു. ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​വും വ​ലി​യ രീ​തി​യി​ൽ പ്ര​ശം​സി​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യ ന​യ​ൻ​താ​ര, നി​ർ​മാ​താ​വാ​യും ത​ന്‍റെ സാ​ന്നി​ധ്യം അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വ്യ​ക്തി​ജീ​വി​ത​ത്തി​ലും ക​രി​യ​റി​ലും നി​ര​വ​ധി വി​വാ​ദ​ങ്ങ​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട് ന​യ​ൻ​താ​ര​യെ​ന്ന ന​ടി​യ്ക്ക്. എ​ന്നാ​ൽ എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെ​യും അ​തി​ജീ​വി​ച്ച് കൂ​ടു​ത​ൽ ക​രു​ത്തോ​ടെ താ​രം തി​രി​ച്ചു വ​ന്നു. സം​വി​ധാ​യ​ക​ൻ വി​ഘ്നേ​ഷ് ശി​വ​നു​മാ​യു​ള്ള വി​വാ​ഹ​വും ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ​തും ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട ഒ​ന്നാ​ണ്. 'ന​യ​ൻ​താ​ര: ബി​യോ​ണ്ട് ദി ​ഫെ​യ​റി ടേ​ൽ' എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി താ​ര​ത്തി​ന്‍റെ ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ​ങ്ങ​ളും പോ​രാ​ട്ട​ങ്ങ​ളും ആ​രാ​ധ​ക​ർ​ക്ക് മു​ന്നി​ൽ തു​റ​ന്നു​കാ​ട്ടി​യി​രു​ന്നു. തെ​ന്നി​ന്ത്യ​ൻ സി​നി​മ ആ​സ്വാ​ദ​ക​രു​ടെ പ്രി​യ ന​ടി ന​യ​ൻ​താ​ര കൂ​ടു​ത​ൽ മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി ഇ​നി​യും മു​ന്നോ​ട്ട് കു​തി​ക്ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കാം.

Tags : Nayanthara Birthday LadySuperstar

Recent News

Corehub Up