സിനിമയുടെ പ്രമോഷനിടെ ദുൽഖർ സൽമാൻ
സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രം ആകാശംലോ ഒക്ക താരയുമായി ബന്ധപ്പെട്ട ദുൽഖർ സൽമാന്റെ പുതിയ പ്രൊമോഷണൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കുട്ടികൾക്കൊപ്പമിരുന്ന് തന്റെ സുഹൃത്തും നടനുമായ വിജയ് ദേവരകൊണ്ടയെ ദുൽഖർ പ്രാങ്ക് ചെയ്യുന്നതാണ് വീഡിയോയുടെ പ്രധാന ആകർഷണം.
കുട്ടികളുടെ ആവശ്യപ്രകാരം ഫോണെടുത്ത് ദുൽഖർ ആദ്യം വിളിക്കുന്നത് വിജയ് ദേവരകൊണ്ടയെയാണ്. 'ഡിക്യു വാട്ട്സാപ്പ്' എന്ന് ചോദിച്ചുകൊണ്ട് വിജയ് ഫോൺ എടുത്തുവെങ്കിലും പിന്നീട് ദുൽഖറിന് പകരം കുട്ടികളിലൊരാളാണ് സംസാരിച്ചത്. റോഡരികിൽ നിന്ന് ഈ ഫോൺ കളഞ്ഞുകിട്ടിയതാണെന്നും ഫോണിലെ എമർജൻസി കോണ്ടാക്ട് ലിസ്റ്റിൽ നിന്നാണ് ഈ നമ്പർ കിട്ടിയതെന്നുമാണ് കുട്ടി വിജയ് ദേവരകൊണ്ടയോട് പറഞ്ഞത്.
ഫോൺ യഥാർഥത്തിൽ നഷ്ടപ്പെട്ടുപോയെന്ന് തെറ്റിദ്ധരിച്ച വിജയ് ദേവരകൊണ്ട ഉടൻ തന്നെ ആശങ്കയോടെ ഫോൺ താൻ പറയുന്നൊരു നമ്പറിൽ എത്തിച്ചു നൽകാൻ കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ സംഭാഷണം അവസാനിപ്പിച്ച് ഫോൺ കട്ട് ചെയ്ത വിജയ്, പിന്നീട് യാഥാർഥ്യം മനസിലാക്കിക്കൊണ്ട് ദുൽഖർ തന്നെ നേരിട്ട് വിളിച്ച് ഇതൊരു പ്രാങ്ക് കോളാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇരുതാരങ്ങളുടെയും സൗഹൃദത്തിന്റെ രസകരമായ ഈ നിമിഷം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
Tags : Dulquer Prank VijayDeverakonda