x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യം സി​നി​മ സ​മ്മാ​നി​ച്ച​ത് മോ​ശം അ​നു​ഭ​വം ആ​യി​രു​ന്നോ?; വെ​ളി​പ്പെ​ടു​ത്തി ദീ​പ നാ​യ​ർ


Published: January 24, 2026 01:44 PM IST | Updated: January 24, 2026 02:09 PM IST

പ്രി​യം എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം സി​നി​മാ രം​ഗ​ത്തു നി​ന്നും വി​ട്ടു​നി​ന്ന​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ചി​ത്ര​ത്തി​ലെ നാ​യി​ക ദീ​പ നാ​യ​ർ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച വി​ഡി​യോ​യി​ലൂ​ടെ​യാ​ണ് താ​രം സി​നി​മ​യി​ൽ നി​ന്നും കാ​ണാ​താ​യ​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പ​ഠ​നം ക​ഴി​ഞ്ഞ് സി​നി​മ​യി​ൽ സ​ജീ​വ​മാ​കാ​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും പി​ന്നീ​ട് അ​വ​സ​ര​ങ്ങ​ളൊ​ന്നും തേ​ടി​യെ​ത്തി​യി​ല്ലെ​ന്നും ദീ​പ പ​റ​ഞ്ഞു. ‘പ്രി​യ’​ത്തി​ന് ശേ​ഷം എ​ന്തു​കൊ​ണ്ട് അ​ഭി​ന​യി​ച്ചി​ല്ലെ​ന്ന ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ത്തി​ന് മു​ൻ​പ് പ​ങ്കു​വ​ച്ച റീ​ൽ ഒ​ന്നു​കൂ​ടെ പോ​സ്റ്റ് ചെ​യ്താ​ണ് ദീ​പ നാ​യ​ർ മ​റു​പ​ടി ന​ൽ​കി​യ​ത്.

''എ​ന്തു​കൊ​ണ്ടാ​ണ് ഞാ​ൻ ‘പ്രി​യം’ എ​ന്ന ഒ​റ്റ സി​നി​മ കൊ​ണ്ട് അ​ഭി​ന​യം നി​ർ​ത്തി​യ​ത്. പ്രി​യ​ത്തി​ലെ അ​നു​ഭ​വം അ​ത്ര മോ​ശ​മാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണോ എ​ന്നൊ​ക്കെ പ​ല​രും ചോ​ദി​ക്കു​ന്നു​ണ്ട്. എ​ന്താ​യാ​ലും അ​ത​ല്ല കാ​ര​ണം. പ്രി​യം സി​നി​മ​യു​ടെ സെ​റ്റ് അ​ത്ര​യും അ​ടി​പൊ​ളി ആ​യി​രു​ന്നു. കു​ട്ടി​ക​ളു​മൊ​ക്കെ​യാ​യി ഭ​യ​ങ്ക​ര ര​സ​മാ​യി​രു​ന്നു. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നു​വ​ച്ചാ​ൽ, സി​നി​മ​യി​ലേ​ക്കു​ള്ള എ​ന്‍റെ എ​ൻ​ട്രി പോ​ലെ​ത്ത​ന്നെ അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു എ​ക്സി​റ്റും.

പ്രി​യം ക​ഴി​ഞ്ഞ​പ്പോ​ൾ ര​ണ്ട് മൂ​ന്ന് സി​നി​മ​യി​ലേ​ക്ക് അ​വ​സ​ര​ങ്ങ​ൾ വ​ന്നി​രു​ന്നു. പ​ക്ഷെ അ​തൊ​ന്നും എ​ന്‍റെ എ​ഞ്ചി​നീ​യ​റിം​ഗ് പ​ഠ​നം ക​ള​ഞ്ഞു​പോ​യി ചെ​യ്യാ​ൻ മാ​ത്രം ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നി​ല്ല. അ​പ്പോ​ൾ, എ​ഞ്ചി​നീ​യ​റിം​ഗ് പ​ഠ​നം ക​ഴി​ഞ്ഞ് ഇ​നി സി​നി​മ​ക​ൾ ചെ​യ്യാ​മെ​ന്ന് ഞാ​നും അ​ച്ഛ​നും അ​മ്മ​യും ചേ​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ത്തു.

സ​ത്യം പ​റ​യാ​ലോ, പ​ഠ​നം ക​ഴി‍​ഞ്ഞ ശേ​ഷം ഒ​റ്റ ഓ​ഫ​ർ പോ​ലും വ​ന്നി​ല്ല. ഒ​ന്ന​ര ഒ​ന്നേ​മു​ക്കാ​ൽ വ​ർ​ഷ​മാ​യി​രു​ന്നു ഞാ​ൻ ഗ്യാ​പ്പ് എ​ടു​ത്ത​ത്. ആ ​സ​മ​യ​ത്തി​നു​ള്ളി​ൽ എ​ന്‍റെ പ്ര​സ്ക്തി ന​ഷ്ട​മാ​യി എ​ന്ന​താ​ണ് സ​ത്യം. ഇ​ന്ന​ത്തെ​പ്പോ​ലെ സോ​ഷ്യ​ൽ മീ​ഡി​യ സ​ജീ​വ​മാ​യ കാ​ല​മ​ല്ല അ​ത്.

എ​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യും സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ ആ​ളു​ക​ൾ എ​ന്നെ മ​റ​ന്നു​പോ​യി എ​ന്ന​താ​ണ് വ​സ്തു​ത. മാ​ത്ര​മ​ല്ല, ആ ​സ​മ​യ​ത്ത് ന​വ്യാ നാ​യ​ർ, മീ​ര ജാ​സ്മി​ൻ ഭാ​വ​ന തു​ട​ങ്ങി​യ ന​ല്ല മി​ടു​ക്കി​ക​ളാ​യി​ട്ടു​ള്ള ഒ​രു​പാ​ട് നാ​യി​ക​മാ​ർ വ​ന്നു. അ​പ്പോ​ൾ ഇ​ങ്ങ​നെ​യൊ​രാ​ളു​ണ്ട് എ​ന്ന കാ​ര്യം ത​ന്നെ ആ​ളു​ക​ൾ മ​റ​ന്നു​പോ​യി. അ​താ​ണ് ശ​രി​ക്കും സം​ഭ​വി​ച്ച​ത്.

ഞാ​ൻ പ​ഠി​ത്ത​ത്തി​ൽ അ​ത്ര മോ​ശ​മ​ല്ലാ​ത്ത​തു​കൊ​ണ്ട്, എ​നി​ക്ക് തു​ട​ർ​ന്ന് പ​ഠി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. പു​റ​ത്തു പോ​യി മാ​സ്റ്റേ​ഴ്സ് ചെ​യ്യ​ണ​മെ​ന്നും വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് മെ​ൽ​ബ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് മാ​സ്റ്റേ​ഴ്സ് ചെ​യ്യു​ന്ന​ത്. മാ​സ്റ്റേ​ഴ്സ് ക​ഴി​ഞ്ഞ​യു​ട​നെ ജോ​ലി​യും ആ​രം​ഭി​ച്ചു. അ​ങ്ങ​നെ​യാ​ണ് സി​നി​മ​യി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി മാ​റി​പ്പോ​യ​ത്.’’

Tags : Deepa Nair priyam movie

Recent News

Corehub Up