x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ടി​എം കു​ത്തി​പ്പൊ​ളി​ക്കാ​നാ​യി​ല്ല; മെ​ഷീ​ൻ കാ​റി​ൽ കെ​ട്ടി​വ​ലി​ച്ച് മോ​ഷ്ടാ​ക്ക​ൾ, ആ​ന്ധ്ര​യി​ൽ സി​നി​മാ​റ്റി‌​ക്ക് ക​വ​ർ​ച്ചാ​ശ്ര​മം


Published: May 7, 2026 04:47 AM IST | Updated: May 7, 2026 04:47 AM IST

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ശ്രീ ​സ​ത്യ​സാ​യി ജി​ല്ല​യി​ൽ എ​ടി​എം. മെ​ഷീ​ൻ കാ​റി​ൽ കെ​ട്ടി​വ​ലി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ മോ​ഷ്ടാ​ക്ക​ളു​ടെ ശ്ര​മം. ധ​ർ​മാ​വ​രം ടൗ​ണി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഐ​ഡി​എ​ഫ്സി. ബാ​ങ്കി​ന്‍റെ എ‌​ടി​എ​മ്മി​ൽ ഈ ​വി​ചി​ത്ര​മാ​യ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.

ബൊ​ലേ​റോ കാ​റി​ലെ​ത്തി​യ മു​ഖം​മൂ​ടി ധ​രി​ച്ച മൂ​ന്നം​ഗ സം​ഘം ആ​ദ്യം ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് മെ​ഷീ​ൻ കു​ത്തി​പ്പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ഇ​ത് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​വ​ർ വ്യ​ത്യ​സ്ത​മാ​യ മാ​ർ​ഗം സ്വീ​ക​രി​ച്ച​ത്. മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​വ​ന്ന കാ​റി​ന്‍റെ പി​ൻ​വ​ശ​ത്ത് ക​യ​റു​പ​യോ​ഗി​ച്ച് എ​ടി​എം. മെ​ഷീ​ൻ ബ​ന്ധി​പ്പി​ച്ച ശേ​ഷം കാ​ർ ഓ​ടി​ച്ച് മെ​ഷീ​ൻ പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടു. ക​വ​ർ​ച്ചാ​ശ്ര​മ​ത്തി​ന്‍റെ മു​ഴു​വ​ൻ ദൃ​ശ്യ​ങ്ങ​ളും സി​സി​ടി​വി. ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സി​സി​ടി​വി. ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. എ​ടി​എ​മ്മി​ൽ എ​ത്ര തു​ക​യു​ണ്ടാ​യി​രു​ന്നു എ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

അ​യ​ൽ​സം​സ്ഥാ​ന​മാ​യ തെ​ല​ങ്കാ​ന​യി​ലും സ​മാ​ന​മാ​യ ക​വ​ർ​ച്ച​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. സാ​ധാ​ര​ണ​യാ​യി മെ​ഷീ​ൻ ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചോ ത​ക​ർ​ത്തോ പ​ണം മോ​ഷ്ടി​ക്കു​ന്ന​തി​ന് പ​ക​രം, മെ​ഷീ​ൻ ഒ​ന്നാ​കെ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത് പോ​ലീ​സി​നെ​യും ഞെ​ട്ടി​ച്ചി​ട്ടു​ണ്ട്.

Tags : thieves Andhrapradesh Latest News

Recent News

Corehub Up