x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ർ​ത്താ​വി​നെ കൊ​ന്ന് ഹൃ​ദ​യാ​ഘാ​ത​മെ​ന്നു വ​രു​ത്തി​തീ​ർ​ത്തു; യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 10, 2026 11:04 AM IST | Updated: November 10, 2026 11:05 AM IST

അ​നി​ത, ത​ല​സാ​നി മ​ധു​സൂ​ധ​ൻ റെ​ഡ്ഡി, ഉ​പേ​ന്ദ്ര

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ദൊ​ഡ്ഡ​തൊ​ഗൂ​രു​വി​ൽ കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്നു വ​രു​ത്തി​ത്തീ​ർ​ത്തു. സം​ഭ​വ​ത്തി​ൽ അ​നി​ത (36), കാ​മു​ക​ൻ ത​ല​സാ​നി മ​ധു​സൂ​ധ​ൻ റെ​ഡ്ഡി (48) എ​ന്നി​വ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. അ​നി​ത​യു​ടെ ഭ​ർ​ത്താ​വ് ഉ​പേ​ന്ദ്ര​യാ​ണ് (41) കൊ​ല്ല​പ്പെ​ട്ട​ത്.

ഉ​പേ​ന്ദ്ര​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ഒ​ക്ടോ​ബ​ർ 12-നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ക്കു​ക​യും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തോ​ടെ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​ക​യും ചെ​യ്തു. ന​വം​ബ​ർ അ​ഞ്ചി​നു ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​പ്പി​ച്ച​പ്പോ​ഴാ​ണ് ത​ല​സാ​നി മ​ധു​സൂ​ധ​ൻ റെ​ഡ്ഡി കൊ​ല​പാ​ത​ക​വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞ​ത്.

അ​നി​ത​യും ത​ല​സാ​നി മ​ധു​സൂ​ധ​ൻ റെ​ഡ്ഡി​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ ഉ​പേ​ന്ദ്ര ഇ​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ബ​ന്ധ​ത്തി​ന് ത​ട​സ​മാ​കു​മെ​ന്നു ക​രു​തി​യാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ഒ​ക്ടോ​ബ​ർ 12-ന് ​പു​ല​ർ​ച്ചെ ഉ​പേ​ന്ദ്ര​യു​ടെ മൂ​ക്കും വാ​യ​യും പൊ​ത്തി​പ്പി​ടി​ച്ച് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​ര​ണ​വി​വ​രം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ ശു​ചി​മു​റി​യി​ൽ തെ​ന്നി വീ​ണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​താ​ണെ​ന്ന് ഇ​വ​ർ നാ​ട്ടു​കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും വി​ശ്വ​സി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു.

ത​ല​സാ​നി മ​ധു​സൂ​ധ​ൻ റെ​ഡ്ഡി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദൊ​ഡ്ഡ​തൊ​ഗു​രു​വി​ലെ വീ​ട്ടി​ൽ നി​ന്നും അ​നി​ത​യെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​രു​വ​രും കു​റ്റം സ​മ്മ​തി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ഏ​ഴു ദി​വ​സ​ത്തെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Murder Wife Lover Arrest

Recent News

Corehub Up