x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുതലയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം


Published: May 8, 2026 03:50 PM IST | Updated: May 8, 2026 03:54 PM IST

ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദര ജില്ലയിൽ മുതലയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. ദേവ് നദിയിൽ വെള്ളം കുടിക്കാനെത്തിയ മിഥുൻ മഹേഷ്ഭായ് വാസവ (22) യാണ് മരിച്ചത്.

കന്നുകാലികളെ മേയ്ക്കുന്നതിനിടെയിലാണ് മിഥുൻ നദിക്കരയിൽ വെള്ളം കുടിക്കാൻ എത്തിയത്. ഏകദേശം 12 അടിയോളം നീളമുള്ള മുതല മിഥുന്‍റെ നേരെ ചാടിവീഴുകയും വെള്ളത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്തു. യുവാവിന്‍റെ വായിൽ പിടിച്ച് മുതല മണിക്കൂറുകളോളം വെള്ളത്തിലൂടെ നീന്തി.

വാഗോഡിയ പോലീസ്, വനം വകുപ്പ്, അഗ്നിശമന സേന എന്നിവയിലെ സംഘങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും മുതലയുടെ വലിപ്പവും നദിയിലെ കലങ്ങിയ വെള്ളം തടസമായി. രക്ഷാപ്രവർത്തകർ അടുത്തെത്തുന്പോഴെല്ലാം മുതല  ആഴങ്ങളിലേയ്ക്ക് മുങ്ങുകയായിരുന്നു. മിഥുന്‍റെ മൃതദേഹം കണ്ടെത്തിയിട്ടില്ല.

വഡോദരയ്ക്ക് ചുറ്റുമുള്ള നദികളിൽ മതലകളുടെ എണ്ണം കൂടുതലാണ്. നദിക്കരയിൽ പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.

Tags : die crocodile attack

Recent News

Business

ചാഞ്ചാട്ടത്തിനു പിന്നാലെ നിശ്ചലമായി സ്വർണം; പവന് 1.10 ലക്ഷത്തിൽ താഴെത്തന്നെ കൊച്ചി: സംസ്ഥാനത്ത് വാരാദ്യം നിശ്ചലമായി സ്വർണവില. 22 കാരറ്റ് സ്വർണം ഗ്രാമിന് 13,675 രൂപയിലും പവന് 1,09,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,235 രൂപയാണ്. സംസ്ഥാനത്ത് ഒരാഴ്ച നീണ്ട ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീഴ്ചയോടെയാണ് കഴിഞ്ഞ ശനിയാഴ്ച സ്വർണം വ്യാപാരം അവസാനിപ്പിച്ചത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞ സ്വർണവില വീണ്ടും 1.10 ലക്ഷത്തിനു താഴെപ്പോയിരുന്നു. ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളം ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില. ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീ
Corehub Up