കലിഫോർണിയ
കലിഫോർണിയ: കലിഫോർണിയയിലെ പ്ലേസർ കൗണ്ടിയിൽ നടന്ന മനുഷ്യക്കടത്ത് വിരുദ്ധ പരിശോധനയിൽ അനാശാസ്യത്തിന് എത്തിയ 21 പേർ അറസ്റ്റിലായി.
പ്ലേസർ കൗണ്ടി ഷെരീഫ് ഓഫിസിന്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടത്തിയ രഹസ്യ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ നാല് പേർക്ക് എതിരെ ലഹരിമരുന്ന് കൈവശം വച്ചതിനും, ഒരാൾക്ക് എതിരെ അനധികൃതമായി തോക്ക് കൈവശം വച്ചതിനും എതിരെ കേസെടുത്തിട്ടുണ്ട്.
മനുഷ്യക്കടത്തും അനാശാസ്യവും തടയുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തിവരുന്നതായി അധികൃതർ അറിയിച്ചു.
Tags : California for illicit activities eepika DeepikaNewspaper BreakingNews California for illicit activities