x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രി​പ്പി​ള്‍ പു​ര​സ്‌​കാ​ര​ത്തി​ള​ക്ക​ത്തി​ൽ ഓ​സ്ട്രി​യ​യി​ലെ പ്രോ​സി ഗ്രൂ​പ്പ്

ജോബി ആന്‍റണി
Published: November 28, 2026 05:20 PM IST | Updated: November 28, 2026 05:37 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

വി​യ​ന്ന: മി​ക​വി​ന്‍റെ ത്രി​മു​ദ്ര പ​തി​പ്പി​ച്ച് ഓ​സ്ട്രി​യ​യി​ലെ പ്രോ​സി ഗ്രൂ​പ്പ്. വി​യ​ന്ന​യി​ലെ പ്ര​മു​ഖ ബി​സി​ന​സ് സ്ഥാ​പ​ന​മാ​യ പ്രോ​സി​യ്ക്ക് 2026 ന​വം​ബ​റി​ല്‍ മൂ​ന്ന് പ്ര​ധാ​ന പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചു. ന​വീ​ക​ര​ണം, ബി​സി​ന​സ് മി​ക​വ്, സ​മൂ​ഹ​വു​മാ​യു​ള്ള ശ​ക്ത​മാ​യ ബ​ന്ധം എ​ന്നീ മൂ​ന്ന് മേ​ഖ​ല​ക​ളി​ലെ മി​ക​വി​നാ​ണ് ഈ ​അം​ഗീ​കാ​ര​ങ്ങ​ള്‍.

നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍ ബി​സി​ന​സി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കു​വേ​ണ്ടി വി​യ​ന്ന ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ന​ല്‍​കു​ന്ന ഹാ​ന്‍​ഡ​ല്‍​സ്‌​ഹെ​ര്‍​മെ​സ് 2026, ഓ​സ്ട്രി​യ​യി​ലെ ഏ​റ്റ​വും പ്ര​മു​ഖ ദേ​ശീ​യ ദി​ന​പ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ കു​റി​യ​ര്‍ ന​ല്‍​കു​ന്ന ഫാ​മി​ലി ബി​സി​ന​സ് പു​ര​സ്‌​കാ​രം 2026, വി​യ​ന്ന​യി​ലെ ഏഴാം ജി​ല്ല​യി​ല്‍ ഇ​ട​ത്ത​രം, വ​ലി​യ ബി​സി​ന​സു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ല​ഭി​ച്ച 2026 ജി​ല്ലാ ബി​സി​ന​സ് അ​വാ​ര്‍​ഡ് എ​ന്നി​ങ്ങ​നെ മൂ​ന്ന് അ​വാ​ര്‍​ഡു​ക​ളാ​ണ് പ്രോ​സി​യ്ക്കു ല​ഭി​ച്ച​ത്.

K-Rail Survey

ഈ ​അം​ഗീ​കാ​ര​ങ്ങ​ള്‍ പ്രോ​സി​യു​ടെ അ​ടി​സ്ഥാ​ന​പ​ര​യ​മാ​യ മൂ​ന്ന് ആ​ശ​യ​ങ്ങ​ള്‍​ക്കു ത​ന്നെ ല​ഭി​ച്ചു​വെ​ന്ന​ത് ഏ​റെ സ​ന്തോ​ഷം ന​ല്‍​കു​ന്നു​വെ​ന്നും അ​തോ​ടൊ​പ്പം ഈ ​നേ​ട്ട​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ മാ​ത്ര​മ​ല്ലെ​ന്നും ക​ഴി​ഞ്ഞ 27 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഞ​ങ്ങ​ളി​ല്‍ വി​ശ്വ​സി​ച്ച, പി​ന്തു​ണ​ച്ച, ഞ​ങ്ങ​ളു​ടെ ബി​സി​ന​സ് യാ​ത്ര​യു​ടെ ഭാ​ഗ​മാ​യ എ​ല്ലാ​വ​ര്‍​ക്കും വേ​ണ്ടി സ​മ​ര്‍​പ്പി​ക്കു​ന്നു​വെ​ന്നും ക​മ്പ​നി​യു​ടെ ചെ​യ​ര്‍​മാ​ന്‍ ഡോ. ​പ്രി​ന്‍​സ് പ​ള്ളി​ക്കു​ന്നേ​ല്‍ പ​റ​ഞ്ഞു.

1999-ല്‍ തു​ട​ങ്ങി​യ പ്രോ​സി, ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു ബ​ഹു​സാം​സ്‌​കാ​രി​ക കു​ടും​ബ ബി​സി​ന​സും, ഓ​സ്ട്രി​യ​യി​ലെ മി​ക​ച്ച 10 കു​ടും​ബ ബി​സി​ന​സു​ക​ളു​ടെ കൂ​ട്ട​ത്തി​ല്‍ അ​റി​യ​പ്പെ​ടാ​നും ഈ ​പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വ​ഴി​യൊ​രു​ക്കി. പ്രോ​സി എ​ക്‌​സോ​ട്ടി​ക് സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ​തി​നാ​യി​ര​ത്തി​ല​ധി​കം ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്.

സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന് പു​റ​മെ ഇ​ന്ത്യ​ന്‍ റസ്റ്റ​റ​ന്‍റ്, കോ​സ്‌​മെ​റ്റി​ക് ആ​ന്‍​ഡ് ഹെ​യ​ര്‍ വേ​ള്‍​ഡ്, ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ്, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കു​ക്ക​റി ക്ലാ​സ് & ഷോ, ​എ​ക്‌​സോ​ട്ടി​ക് സ്ട്രീ​റ്റ് ഫെ​സ്റ്റി​വ​ല്‍, അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ള്‍, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി നി​ര​വ​ധി സേ​വ​ന​ങ്ങ​ളും പ്രോ​സി ന​ല്‍​കി​വ​രു​ന്നു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: www.prosi.at

Tags : PROSIGroup Austria Award Business NRINews

Recent News

Corehub Up