x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ബ്രി​ട്ടീ​ഷ് പ​യ്യ​ൻ' ച​മ​ഞ്ഞ് ചാ​റ്റിം​ഗ്; ഇ​ര​യാ​യ​ത് നൂ​റു​ക​ണ​ക്കി​ന് പെ​ൺ​കു​ട്ടി​ക​ൾ, ഒ​ടു​വി​ൽ ഇ​ന്ത്യ​ൻ യു​വാ​വി​ന് കഠിനത​ട​വ്

സജി പുലിക്കാട്ടിൽ
Published: November 16, 2026 11:23 AM IST | Updated: November 16, 2026 11:41 AM IST

ബി​ലാ​ൽ കാ​സിസജി പുലിക്കാട്ടിൽ

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും ഓ​ൺ​ലൈ​ൻ ഗെ​യി​മിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്ത കേ​സി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യാ​യ 27 വയസുകാ​ര​ൻ ബി​ലാ​ൽ കാ​സി​ക്ക് 30 വ​ർ​ഷം ത​ട​വു​ശി​ക്ഷ.

ഇം​ഗ്ല​ണ്ടി​ലെ ചെ​സ്റ്റ​ർ ക്രൗ​ൺ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കു​ട്ടി​ക​ളെ ഓ​ൺ​ലൈ​ൻ വ​ഴി ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത​തു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി കു​റ്റ​ങ്ങ​ൾ പ്ര​തി കോ​ട​തി​യി​ൽ സ​മ്മ​തി​ച്ചി​രു​ന്നു.

കൗ​മാ​ര​ക്കാ​ര​നാ​യ ബ്രി​ട്ടീ​ഷ് യു​വാ​വാ​ണെ​ന്ന് തെ​റ്റി​ധ​രി​പ്പി​ച്ചാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചി​രു​ന്ന​ത്. 10 മു​ത​ൽ 17 വ​യ​സു​വ​രെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് സ്‌​നാ​പ്ചാ​റ്റ്, റോ​ബ്ലോ​ക്സ്, വി​ങ്ക് തു​ട​ങ്ങി​യ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളും ഗെ​യി​മിംഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​യാ​ളു​ടെ പ്ര​വ​ർ​ത്ത​നം.

"റീ​സ്' എ​ന്ന പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ സൃ​ഷ്ടി​ച്ച് മ​റ്റൊ​രു ആ​ൺ​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ശ്വാ​സം ഇ​യാ​ൾ നേ​ടി​യെ​ടു​ത്തി​രു​ന്ന​ത്. സൗ​ഹൃ​ദ​വും പ്ര​ണ​യ​ബ​ന്ധ​വു​മാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക സ്വ​ഭാ​വ​മു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും അ​യ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഇ​വ പു​റ​ത്തു​വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. വ​ഴ​ങ്ങാ​ത്ത​വ​രെ അ​ധി​ക്ഷേ​പി​ക്കു​ക​യും നേ​ര​ത്തെ അ​യ​ച്ച സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും കൈ​മാ​റു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

ചെ​ഷ​യ​ർ പൊ​ലിസി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​പു​ല​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​സിന്‍റെ വ്യാ​പ്തി പു​റ​ത്തു​വ​ന്ന​ത്. പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ​നി​ന്ന് ല​ഭി​ച്ച ഡി​ജി​റ്റ​ൽ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 180 പെ​ൺ​കു​ട്ടി​ക​ൾ ഇ​ര​ക​ളാ​യി​രി​ക്കാ​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി.

തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ 70 പെ​ൺ​കു​ട്ടി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ന്ന സ​മ​യ​ത്ത് ഇ​വ​രു​ടെ പ്രാ​യം 11നും 17​നും ഇ​ട​യി​ലാ​യി​രു​ന്നു. ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഇ​ര​യ്ക്ക് 10 വ​യ​സാ​യി​രു​ന്നു​വെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വി​ഭാ​ഗം അ​റി​യി​ച്ചു.

തി​രി​ച്ച​റി​ഞ്ഞ 70 പെ​ൺ​കു​ട്ടി​ക​ളെ​യും പൊ​ലി​സ് നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച് അ​നു​ഭ​വ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സ​ഹാ​യം തേ​ടു​ന്ന​തി​നും അ​വ​സ​രം ന​ൽ​കി. പ്ര​തി​യു​ടെ ഫോ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 400-ല​ധി​കം കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ക​ണ്ടെ​ത്തി.

ബ​ർ​മിംഗ്ഹാ​മി​ൽ ന​ട​ത്തി​യ മ​റ്റൊ​രു പ​രി​ശോ​ധ​ന​യി​ൽ 500-ല​ധി​കം ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും കൂ​ടി ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 2021-ൽ 13 ​വ​യ​സുള്ള ഒ​രു പെ​ൺ​കു​ട്ടി സ്‌​നാ​പ്ചാ​റ്റി​ലൂ​ടെ പ്ര​തി​യു​മാ​യി സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് കേ​സി​ലെ ആ​ദ്യ പ​രാ​തി ഉ​യ​ർ​ന്ന​ത്.

ത​ന്‍റെ പ്രാ​യ​മു​ള്ള കൗ​മാ​ര​ക്കാ​ര​നാ​ണെ​ന്നാ​ണ് പെ​ൺ​കു​ട്ടി വി​ശ്വ​സി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഇ​യാ​ളു​ടെ പെ​രു​മാ​റ്റം ലൈം​ഗി​ക ചു​വ​യു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളി​ലേ​ക്കും ചി​ത്ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ലേ​ക്കും മാ​റി.

പെ​ൺ​കു​ട്ടി സൗ​ഹൃ​ദം മാ​ത്ര​മേ ആ​ഗ്ര​ഹി​ക്കു​ന്നു​ള്ളൂ​വെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ ഇ​യാ​ൾ അ​ധി​ക്ഷേ​പി​ക്കു​ക​യും നേ​ര​ത്തേ അ​യ​ച്ച ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സു​ഹൃ​ത്തു​ക്ക​ൾ​ക്ക് കൈ​മാ​റു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പി​ന്നീ​ട് പെ​ൺ​കു​ട്ടി​യു​ടെ സ്‌​നാ​പ്ചാ​റ്റ് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ടു​ക​യും സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് 2021 ന​വം​ബ​റി​ൽ പെ​ൺ​കു​ട്ടി ഡെ​ർ​ബി​ഷെ​യ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി.

ചെ​സ്റ്റ​റി​ലാ​യി​രു​ന്നു പ്ര​തി​യു​ടെ അ​വ​സാ​ന​മാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന താ​മ​സ​സ്ഥ​ല​മെ​ന്ന അ​ന്വേ​ഷ​ണ ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് കേ​സ് ചെ​ഷ​യ​ർ പൊ​ലി​സി​ന് കൈ​മാ​റി. ഇ​തി​നി​ടെ ഇ​യാ​ൾ രാ​ജ്യം വി​ട്ട​താ​യി ക​ണ്ടെ​ത്തി.

2023 ജൂ​ലൈ​യി​ൽ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ബ്രി​ട്ട​നി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് ന​ട​ത്തി​യ ഡി​ജി​റ്റ​ൽ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് സ​മാ​ന​മാ​യ രീ​തി​യി​ൽ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​താ​യി വ്യ​ക്ത​മാ​യ​ത്.

30 വ​ർ​ഷം ത​ട​വും എ​ട്ടു​വ​ർ​ഷ​ത്തെ അ​ധി​ക നി​രീ​ക്ഷ​ണ​വും

2021 മു​ത​ൽ 2025 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ന​ട​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ഷ​യ​ർ പൊ​ലി​സും വെ​സ്റ്റ് മി​ഡ്‌​ലാ​ൻ​ഡ്‌​സ് പൊ​ലിസും സം​യു​ക്ത​മാ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

ബി​ലാ​ൽ കാ​സി 37 ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യി ചെ​ഷ​യ​ർ പൊ​ലി​സ് അ​റി​യി​ച്ചു. കേ​സി​ൽ കൂ​ടു​ത​ൽ കു​റ്റ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​താ​യും പ്രോ​സി​ക്യൂ​ഷ​ൻ വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി.

ന​വം​ബ​ർ 13ന് ചെ​സ്റ്റ​ർ ക്രൗ​ൺ കോ​ട​തി​യി​ൽ ജ​ഡ്ജി സ്റ്റീ​വ​ൻ എ​വ​റ​റ്റ് പ്ര​തി​ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ഇ​തി​നു പു​റ​മേ എ​ട്ടു​വ​ർ​ഷ​ത്തെ എ​ക്സ്റ്റെ​ൻ​ഡ​ഡ് ലൈ​സ​ൻ​സ് കാ​ല​യ​ള​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ജ​യി​ൽ​മോ​ച​ന​ത്തി​നു ശേ​ഷ​വും ഈ ​കാ​ല​യ​ള​വി​ൽ ക​ർ​ശ​ന​മാ​യ മേ​ൽ​നോ​ട്ട​വും നി​യ​ന്ത്ര​ണ​ങ്ങ​ളും പ്ര​തി​ക്ക് ബാ​ധ​ക​മാ​യി​രി​ക്കും. ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ഉ​ത്ത​ര​വും, നി​യ​ന്ത്ര​ണ ഉ​ത്ത​ര​വും കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചു.

Tags :

Recent News

Corehub Up