കുവൈറ്റ് സിറ്റി: രാജ്യത്തിനകത്തോ പുറത്തോ നടക്കുന്ന ഒരു സംഘർഷത്തിലും കുവൈറ്റ് പങ്കാളിയല്ലെന്നും, സ്വന്തം വിദേശനയത്തിന്റെ ഭാഗമായി, മറ്റേതെങ്കിലും രാജ്യത്തിനെതിരെ ആക്രമണം നടത്താൻ കുവൈറ്റ് ഭൂപ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും കുവൈറ്റ് മന്ത്രി സഭ വ്യക്തമാക്കി.
ചൊവ്വാഴ്ച നടന്ന പ്രതിവാര യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ, കുവൈറ്റ് രാജ്യം മിതത്വപരമായ വിദേശനയമാണ് പിന്തുടരുന്നതെന്ന് മന്ത്രിസഭ ആവർത്തിച്ചു. ക്രിയാത്മക നിഷ്പക്ഷത (positive neutrality), അന്താരാഷ്ട്ര നിയമങ്ങൾ , അയൽരാജ്യങ്ങളുമായുള്ള നല്ല ബന്ധം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നയം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് മന്ത്രിസഭ വ്യക്തമാക്കി.
Tags : Kuwaiti cabinet says state from its soil