നൈജീരിയയിൽ ആക്രമണം
അബുജ: വടക്കുകിഴക്കൻ നൈജീരിയയിൽ കൊള്ളക്കാരുടെ ആക്രമണത്തിൽ 62 പേർ കൊല്ലപ്പെട്ടു. തരാബ സംസ്ഥാനത്ത് വെള്ളിയാഴ്ചയാണ് ആക്രമണം. 52 പേർക്കു പരിക്കേറ്റു. ഒട്ടേറെ പേർ പലായനം ചെയ്തു.
മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്നാണു വിലയിരുത്തൽ. ഇതുവരെ അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിൽ പതിനഞ്ചെണ്ണം ബെന്യു നദിയിൽനിന്നാണ് കണ്ടെടുത്തത്. വടക്കുകിഴക്കൻ നൈജീരിയിൽ നാട്ടുകാർക്കു നേർക്ക് സായുധ സംഘങ്ങളുടെ ആക്രമണം പതിവാണ്.
Tags : Nigeria Deepika DeepikaNewspaper BreakingNews Attack in 62 people killed