x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു

ജി​ജി റ്റോം
Published: October 28, 2026 07:43 AM IST | Updated: October 28, 2026 07:43 AM IST

ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ


കൊ​ച്ചി: ജ​നു​വ​രി 11, 12, 13 തീ​യ​തി​ക​ളി​ൽ കൊ​ച്ചി​യി​ലെ ഗ്രാ​ൻ​ഡ് ഹ​യാ​ത്തി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വ​ൻ​ഷന്‍റെ​ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​താ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ ആ​ൻ​റോ വ​ർ​ക്കി എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും മ​ല​യാ​ളി സ​മൂ​ഹ​ത്തെ കേ​ര​ള​വു​മാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​യി ബ​ന്ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ കേ​ര​ള ക​ൺ​വ​ൻ​ഷ​നി​ൽ ഫൊ​ക്കാ​ന ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ബി​സി​ന​സ് മേ​ഖ​ല​ക​ളി​ലെ സം​ഭാ​വ​ന​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ക​ൺ​വ​ൻ​ഷ​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി ബി​സി​ന​സ് മീ​റ്റ് സം​ഘ​ടി​പ്പി​ക്കും. കേ​ര​ള​വും പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​വും ത​മ്മി​ലു​ള്ള ബി​സി​ന​സ്, നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും സം​രം​ഭ​ക​രെ​യും വ്യ​വ​സാ​യ പ്ര​മു​ഖ​രെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ന്ന​തി​നും ബി​സി​ന​സ് മീ​റ്റ് വേ​ദി​യാ​കും. കേ​ര​ള​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളും ബി​സി​ന​സ് നേ​താ​ക്ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും ക​ൺ​വ​ൻ​ഷ​ന്‍റെ പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ൽ ഒ​ന്നാ​യി​രി​ക്കും. കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​വും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക​ലാ-​സാം​സ്കാ​രി​ക സം​ഭാ​വ​ന​ക​ളും സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. ക​ലാ​കാ​ര​ന്മാ​രു​ടെ​യും സാ​ഹി​ത്യ-​സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ​യും സാ​ന്നി​ധ്യം പ​രി​പാ​ടി​ക്ക് കൂ​ടു​ത​ൽ മാ​റ്റു​കൂ​ട്ടും.

കാ​ലി​ക വി​ഷ​യ​ങ്ങ​ളും മാ​ധ്യ​മ രം​ഗ​ത്തെ പു​തി​യ മാ​റ്റ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി മീ​ഡി​യ കോ​ൺ​ഫ​റ​ൻ​സും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന മീ​ഡി​യ കോ​ൺ​ഫ​റ​ൻ​സ് കേ​ര​ള​വും പ്ര​വാ​സി സ​മൂ​ഹ​വും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള വേ​ദി​യാ​കും.

സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​നും നേ​തൃ​ത്വ​ത്തി​നും പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ട് വു​മ​ൺ​സ് ഫോ​റം മീ​റ്റിം​ഗും ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. സ്ത്രീ​ക​ളു​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ മു​ന്നേ​റ്റ​വും അ​വ​രു​ടെ നേ​തൃ​ത്വ സാ​ധ്യ​ത​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നൊ​പ്പം വി​വി​ധ പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളും ആ​വി​ഷ്ക​രി​ക്കും.

ഇ​തി​നു​പു​റ​മെ, പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പു​തി​യ ത​ല​മു​റ​യെ കേ​ര​ള​ത്തി​ന്‍റെ ഭാ​ഷ​യു​മാ​യും സം​സ്കാ​ര​വു​മാ​യും കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ന്ന​തി​നാ​യി ഭാ​ഷാ-​സാം​സ്കാ​രി​ക പ​ദ്ധ​തി​ക​ൾ​ക്കും ക​ൺ​വ​ൻ​ഷ​നി​ൽ പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കും.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ക, കേ​ര​ള​വും പ്ര​വാ​സി സ​മൂ​ഹ​വും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഫൊ​ക്കാ​ന ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കേ​ര​ള ക​ൺ​വ​ൻ​ഷ​നി​ൽ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സാ​ഹി​ത്യ, ബി​സി​ന​സ്, മാ​ധ്യ​മ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ ജ​ന​പ​ങ്കാ​ളി​ത്ത​വും സാ​മൂ​ഹി​ക പ്ര​സ​ക്തി​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ഒ​രു പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തെ കേ​ര​ള ക​ൺ​വ​ൻ​ഷ​നെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

Tags : FOKANA Deepika DeepikaNewspaper BreakingNews Preparations for the FOKANA Kerala Convention

Recent News

Corehub Up