ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (മാഗ്) 2026ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ റോയ് മാത്യു നയിക്കുന്ന "ടീം യുണൈറ്റഡ്' പാനലിൽ നിന്ന് യുവജന പ്രതിനിധിയായി മൈക്കിൾ ജോയ് ജനവിധി തേടുന്നു.
ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ ക്വാളിറ്റി എൻജിനിയറായി ജോലി ചെയ്യുന്ന മൈക്കിൾ ജോയ്, റിയൽ എസ്റ്റേറ്റ് രംഗത്തും സജീവമാണ്. വ്യക്തികൾക്കും നിക്ഷേപകർക്കും അവരുടെ സ്വപ്ന ഭവനങ്ങൾ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഒരു പാഷനേറ്റ് റിയൽറ്റർ കൂടിയാണദ്ദേഹം.
കായിക രംഗത്തെ സംഘാടക മികവാണ് മൈക്കിളിനെ യുവജനങ്ങൾക്കിടയിൽ ശ്രദ്ധേയനാക്കുന്നത്. ഹൂസ്റ്റൺ സെന്റ് ജോസഫ് സിറോ മലബാർ പള്ളിയിലെ സ്പോർട്സ് കോർഡിനേറ്ററായി കഴിഞ്ഞ മൂന്ന് വർഷമായി സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്നു.
2018 മുതൽ ചർച്ച് സ്പോർട്സ് ഇവന്റുകളിൽ സജീവ സാന്നിധ്യമാണ്. കൂടാതെ, മാഗ് സ്പോർട്സ് ഇവന്റുകൾ ഏകോപിപ്പിക്കുന്നതിലും സഹായിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, ജീവൻ സൈമൺ, സാജൻ ജോൺ, മൈക്കിൾ ജോയ്, ഷിനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്റണി, ബിജു ശിവൻ, ബനീജ ചെറു, ജിൻസ് മാത്യു, ഡെന്നിസ് മാത്യു തുടങ്ങിയവർ അണിനിരക്കുന്നു.
ഈ മാസം 13ന് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Tags : michael joy magh election usa