x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​ഫി സം​ഗീ​ത​ത്തി​ന്‍റെ അ​വി​സ്മ​ര​ണീ​യ രാ​വൊ​രു​ക്കി ഖ​ത്ത​ര്‍ മ്യൂ​സി​ക്ക​ല്‍ ആ​ൻ​ഡ് ക​ള്‍​ച​റ​ല്‍ ക്ല​ബ്

അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര
Published: November 16, 2026 03:53 PM IST | Updated: November 16, 2026 03:53 PM IST

പരിപാടിയിൽ നിന്ന്

ദോ​ഹ: സൂ​ഫി സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക ലോ​കം തു​റ​ന്നി​ട്ട് സൂ​ഫി ഗാ​യ​ക​ന്‍ ഉ​സ്താ​ദ് ജാ​ബി​ര്‍ സു​ലൈം പാ​ടു​ക​യും പ​റ​യു​ക​യും ചെ​യ്ത​പ്പോ​ള്‍ ദോ​ഹ​യി​ലെ ഇ​ന്‍​സ്‌​പെ​യ​ര്‍ ഹാ​ളി​ലെ നി​റ​ഞ്ഞ സ​ദ​സ് അ​പൂ​ര്‍​വ​മാ​യൊ​രു അ​നു​ഭൂ​തി​യു​ടെ നി​റ​വി​ലാ​യി.

ഖ​ത്ത​ര്‍ മ്യൂ​സി​ക്ക​ല്‍ ആ​ൻ​ഡ് ക​ള്‍​ച​റ​ല്‍ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. റി​യാ​സ് ഒ​ര​വ​ങ്ക​ര, റൗ​ഫ് മ​ല​യി​ല്‍ ബ​ഷീ​ര്‍, ജാ​ഫ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഈ ​സം​ഗീ​ത​വി​രു​ന്ന് ദോ​ഹ​യു​ടെ സാം​സ്‌​കാ​രി​ക ക​ല​ണ്ട​റി​ല്‍ വേ​റി​ട്ടൊ​രു അ​ട​യാ​ള​മാ​യി മാ​റി.

ലോ​ക​ത്ത് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​തെ​ന്ന് ക​രു​തു​ന്ന പ​ല​തും ഒ​രു​നാ​ള്‍ അ​ന്യ​മാ​കാ​മെ​ന്ന ജീ​വി​ത​യാ​ഥാ​ര്‍​ഥ്യ​വും മ​ര​ണ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യും ഓ​ര്‍​മി​പ്പി​ച്ചു​കൊ​ണ്ട് ജാ​ബി​ര്‍ സു​ലൈ​മി​ന്‍റെ ആ​ലാ​പ​ന​വും വാ​ക്കു​ക​ളും സ​ദ​സി​നെ ആ​ഴ​ത്തി​ലു​ള്ള ചി​ന്ത​ക​ളി​ലേ​ക്ക് ന​യി​ച്ചു.

K-Rail Survey

"ഷാ​മേ എ ​മെ​ഹ്ഫി​ല്‍' ര​ണ്ടാം സീ​സ​ണാ​ണ് സം​ഗീ​ത​ത്തി​ന്‍റെ അ​നി​ര്‍​വ​ച​നീ​യ​മാ​യ ത​ല​ങ്ങ​ളി​ലൂ​ടെ ആ​ത്മീ​യ​ത​യു​ടെ നി​ര്‍​വൃ​തി​യി​ലേ​ക്ക് ആ​സ്വാ​ദ​ക​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ഉ​സ്താ​ദ് ജാ​ബി​ര്‍ സു​ലൈ​മി​ന്‍റെ മു​ഖ്യ സം​ഗീ​താ​വ​ത​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി സ​യ്യി​ദ് മ​ഷൂ​ദ് ത​ങ്ങ​ളും സി​താ​ര ഷാ​ഫി​യും മ​റ്റു ഗാ​യ​ക​രും ചേ​ര്‍​ന്നൊ​രു​ക്കി​യ സം​ഗീ​ത​വി​രു​ന്നും ശ്ര​ദ്ധേ​യ​മാ​യി.

ഷ​ഫീ​ര്‍ വാ​ടാ​ന​പ്പ​ള്ളി​യു​ടെ അ​തി​മ​നോ​ഹ​ര​മാ​യ അ​വ​ത​ര​ണ​വും പ​രി​പാ​ടി​യെ സ​വി​ശേ​ഷ​മാ​ക്കി.

Tags : SufiMusic Qatar QatarMusicalClub CulturalEvent MusicNight

Recent News

Corehub Up