മയാമി: ഫ്ലോറിഡ ഫോമ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ഭരണസമിതിയിലേക്ക് (2026-28) മത്സരിക്കുന്ന ടീം പ്രോമിസ് അവയവങ്ങൾ ദാനം ചെയ്യാനുള്ള പ്രതിജ്ഞയെടുത്തു
മാനവികതയോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ പ്രഖ്യാപനമായി ലൈഫ് അലയൻസ് ഓർഗൻ റിക്കവറി ഏജൻസി (Life Alliance Organ Recovery Agency) വഴി ടീമിലെ ഓരോ സ്ഥാനാർഥിയും മരണാനന്തരം വയവദാനത്തിനുള്ള രേഖയിൽ ഒപ്പുവച്ചതെന്ന് സ്ഥാനാർഥികൾ പറഞ്ഞു. ഡേവിയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്ഥാനാർഥികൾ ആദ്യം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മാത്യു വർഗീസ് (പ്രസിഡന്‍റ്), അനു സ്കറിയ (സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറർ), ജോൺസൺ ജോസഫ് (വൈസ് പ്രസിഡന്‍റ്), രേഷ്മ രഞ്ജൻ (ജോയിന്‍റ് സെക്രട്ടറി), ടിറ്റോ ജോൺ (ജോയിന്‍റ് ട്രഷറർ) എന്നിവരടങ്ങുന്നതാണ് ടീം പ്രോമിസ് സ്ഥാനാർഥികൾ.
Tags : Team Promise organ donation pledge Foma