ബംഗളൂരു: 2026 ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ഫൈനല്‍ ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും.
കര്‍ണാടക സര്ക്കാന് നിയമിച്ച പ്രത്യേക കമ്മിറ്റി പച്ചക്കൊടി വീശിയതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. നേരത്തേ മന്ത്രിസഭ അനുമതി നല്‍കിയതോടെ ഐപിഎല്‍ വേദിയാന്‍ ചിന്നസ്വാമിക്ക് അനുമതി ലഭിച്ചിരുന്നു.
2025 ഐപിഎല്ലില്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഹ്ലാദത്തില്‍ പങ്കുചേരാനായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ എത്തിയവരുടെ തിക്കിലും തെരക്കിലും 11പേര് മരണപ്പെട്ടു. ഇതേത്തുടര്‍ന്ന് സുരുക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാടി സ്റ്റേഡിയത്തിന് അനുമതി നിഷേധിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച 2026 ഐപിഎല്ലിന്റെ ആദ്യ 20 മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 12വരെയുള്ള മത്സരങ്ങളാണ് പ്രഖ്യാപിച്ചത്. 28ന് ബംഗളൂരു x സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉദ്ഘാടന മത്സരം ചിന്നസ്വാമിയിലാണ് നടക്കുക.
Tags : Chinnaswamy stadium Bangaluru IPL T20 cricket IPL Final