മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് സൂപ്പര്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയുടെ മാനേജര്‍ സ്ഥാനത്ത് മൈക്കല്‍ കാരിക്കിനെ പിന്തുണച്ച് ബ്രസീല്‍ മധ്യനിരതാരം കാസെമിറൊ.
നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കുന്ന കാസെമിറൊ, സീസണിന്റെ അവസാനം ക്ലബ് വിടുമെന്ന് നേരത്തേ അറിയിച്ചിട്ടുണ്ട്.
ക്ലബ്ബിന്റെ ഇടക്കാല പരിശീലകനാണ് മൈക്കല്‍ കാരിക്ക്. ഈ സീസണിന്റെ അവസാനംവരെ മാത്രമാണ് കാരിക്കിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാറുള്ളത്.
കാരിക്കിന്റെ ശിക്ഷണത്തിനു കീഴില്‍ ഇറങ്ങിയ 14 മത്സരങ്ങളില്‍ 10 എണ്ണത്തിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചു.
Tags : Carrick supports Casemiro English super club Manchester United FC