ഭുവനേശ്വര്‍: ഇന്ത്യന്‍ ഓപ്പണ്‍ ഇന്‍ഡോര്‍ അത്ലറ്റിക്സില് പുരുഷ-വനിതാ പോള്‍വോള്‍ട്ടില്‍ പുതിയ റിക്കാര്‍ഡ്. പുരുഷ പോള്‍വോള്‍ട്ടില്‍ കുല്‍ദീപ് കുമാര്‍ പുതിയ ദേശീയ റിക്കാര്‍ഡ് കുറിച്ചു.
വനിതാ പോള്‍വോള്‍ട്ടില്‍ സ്വന്തം റിക്കാര്‍ഡ് തമിഴ്നാടിന്റെ ബരാനിക്ക ഇളങ്കോവന് തിരുത്തി. 4.22 മീറ്റര്‍ എന്ന റിക്കാര്‍ഡ് 4.23 ആക്കിയാണ് ബരാനിക്ക തിരുത്തിയത്.
കുല്‍ദീപ് കുമാര്‍ 5.41 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. 2025 ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ ദേവ് മീന കുറിച്ച 5.40 എന്ന ഉയരം ഇതോടെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
Tags : Indore polls Two records Baranika Elangovan pole vault