മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ വിയാറയലിന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ റയൽ സോസിഡാനിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
വിയാറയലിന് വേണ്ടി ജെറാർഡ് മൊറേനോയും ജോർജസ് മികാവുടാഡ്സെയും നിക്കോളാസ് പെപെയും ആണ് ഗോളുകൾ നേടിയത്. ലൂക്കാ സൂസിച്ച് ആണ് റയൽ സോസിഡാഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ വിയാറയൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത്. വിയാറയലിന് 58 പോയിന്റാണുള്ളത്.
Tags : laliga football match villarreal beats real sociedad