x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ബാ​ഷ് സ​ഞ്ജു...

ടി.എസ്. ലിബിൻ
Published: March 10, 2026 01:19 AM IST | Updated: March 10, 2026 01:19 AM IST

ഐ സിസി 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഇ​​ന്ത്യ ഉ​​യ​​ർ​​ത്തി​​യ​​പ്പോ​​ൾ താ​​ര​​മാ​​യി മാ​​റി​​യ​​ത് മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു സാം​​സ​​ണ്‍. സ​​ഞ്ജു​​വി​​നെ പു​​റ​​ത്തി​​രു​​ത്തി ഇ​​ന്ത്യ തു​​ട​​ങ്ങി. എ​​ന്നാ​​ൽ, ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ മു​​ഖ​​വും ബ്രാ​​ൻ​​ഡു​​മാ​​യി മാ​​റി അ​​തി​​ശ​​യി​​പ്പി​​ക്കു​​ന്ന തി​​രി​​ച്ചു​​വ​​ര​​വ് സ​​ഞ്ജു ന​​ട​​ത്തി. അ​​പ​​മാ​​ന ഭാ​​ര​​ത്താ​​ൽ ക​​ളം വി​​ടേ​​ണ്ടി വ​​ന്ന സ​​ഞ്ജു ഇ​​ന്ന് രാ​​ജ്യ​​ത്തി​​ന് ലോ​​ക​​കി​​രീ​​ടം സ​​മ്മാ​​നി​​ച്ച് വി​​മ​​ർ​​ശ​​ക​​രു​​ടെ​​യ​​ട​​ക്കം ഹൃ​​ദ​​യം ക​​വ​​ർ​​ന്നു. ആ ​​യാ​​ത്ര ചെ​​റു​​ത​​ല്ല. പോ​​ലീ​​സ് ഉ​​ദ്യോ​​ഗം രാ​​ജി​​വ​​ച്ച് കൂ​​ട്ടാ​​യി​​നി​​ന്ന അ​​ച്ഛ​​ൻ, മാ​​ന​​സി​​ക പി​​ന്തു​​ണ​​യു​​മാ​​യി അ​​മ്മ. ഒ​​പ്പം ക​​ളി​​ക്കാ​​നും പി​​ന്തു​​ണ​​യു​​മാ​​യി ക്രി​​ക്ക​​റ്റ് താ​​ര​​മാ​​യ ചേ​​ട്ട​​ൻ. പ്രാ​​യ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ സൃ​​ഷ്ടി​​ച്ച സൗ​​ഹൃ​​ദ വ​​ല​​യം... എ​​ല്ലാ​​ത്തി​​നും മ​​ല​​യാ​​ളി താ​​ര​​ത്തി​​ന്‍റെ തു​​ട​​ക്കം ഡ​​ൽ​​ഹി​​യി​​ലെ ത​​ന്‍റെ ചെ​​റി​​യ വീ​​ട്ടി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു.

അ​​ടി​​ത്ത​​റ വാ​​ർ​​ത്ത ബാ​​ല്യം

വ​​ട​​ക്ക​​ൻ ഡ​​ൽ​​ഹി​​യി​​ലെ ജി​​ടി​​ബി ന​​ഗ​​റി​​ലെ പോ​​ലീ​​സ് റ​​സി​​ഡ​​ൻ​​ഷ​​ൽ കോ​​ള​​നി​​യി​​ലാ​​ണ് സ​​ഞ്ജു ബാ​​ല്യ​​കാ​​ലം ചെ​​ല​​വ​​ഴി​​ച്ച​​ത്. വീ​​ടി​​ന്‍റെ ഭി​​ത്തി​​യി​​ൽ സ്റ്റ​​ംപ് വ​​ര​​ച്ച് ക്രി​​ക്ക​​റ്റ് പ​​രി​​ശീ​​ല​​നം ന​​ന്നേ ചെ​​റു​​പ്പ​​ത്തി​​ൽ ആ​​രം​​ഭി​​ച്ചു. ഫു​​ട്ബോ​​ളി​​നെ പ്ര​​ണ​​യി​​ച്ച അ​​ച്ഛ​​ൻ, സ​​ഞ്ജു​​വി​​നും സാലിക്കും ഒ​​രു​​ക്കി​​യ​​ത് ക്രി​​ക്ക​​റ്റ് പി​​ച്ചാ​​യി​​രു​​ന്നു. ആ​​റ്, ഏ​​ഴ് വ​​യ​​സി​​ൽ​​ത​​ന്നെ കൊ​​ച്ച് സ​​ഞ്ജു 22 വ​​യ​​സു​​കാ​​ര​​ൻ വ​​രെ എ​​റി​​ഞ്ഞ പ​​ന്തു​​ക​​ൾ നേ​​രി​​ട്ടു. ധ്രു​​വ് പാ​​ണ്ടോ​​വ് ട്രോ​​ഫി​​ക്കു​​ള്ള ഡ​​ൽ​​ഹി അ​​ണ്ട​​ർ 13 ടീ​​മി​​ൽ ഇ​​ടം നേ​​ടാ​​നാ​​കാ​​തെ വ​​ന്ന​​പ്പോ​​ൾ സ​​ഞ്ജു​​വി​​ന്‍റെ ക​​രി​​യ​​റി​​നാ​​യി അ​​ച്ഛ​​ൻ ജോ​​ലി​​യി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ച് സകു​​ടും​​ബം കേ​​ര​​ള​​ത്തി​​ലേ​​ക്ക്.

ജൂ​​ണി​​യ​​ർ, ​​സീ​​നി​​യ​​ർ

ജൂ​​ണി​​യ​​ർ ക്രി​​ക്ക​​റ്റി​​ൽ സ​​ഞ്ജു മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. 2011ൽ ​​കേ​​ര​​ള​​ത്തി​​നാ​​യി ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ചു. 2013ൽ ​​പ​​തി​​നേ​​ഴാം വ​​യ​​സി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നാ​​യി ഐ​​പി​​എ​​ൽ അ​​ര​​ങ്ങേ​​റ്റം. സീ​​സ​​ണി​​ൽ എ​​മ​​ർ​​ജിം​​ഗ് പ്ലെ​​യ​​ർ ഓ​​ഫ് ദി ​​ഇ​​യ​​ർ പു​​ര​​സ്കാ​​രം നേ​​ടി. 2014 അ​​ണ്ട​​ർ19 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ വൈ​​സ് ക്യാ​​പ്റ്റ​​ൻ. പി​​ന്നെ ദേ​​ശീ​​യ ടീ​​മി​​ൽ ഉ​​യ​​ർ​​ച്ചതാ​​ഴ്ച​​യു​​ടെ പ​​തി​​റ്റാ​​ണ്ടി​​ന് തു​​ട​​ക്കം.

2015 ജൂ​​ലൈ​​യി​​ൽ സിം​​ബാ​​ബ്‌വെ​​യ്ക്കെ​​തി​​രേ ട്വ​​ന്‍റി-20​​യി​​ലും 2021 ജൂ​​ലൈ​​യി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ ഏ​​ക​​ദി​​ന​​ത്തി​​ലും അ​​ര​​ങ്ങേ​​റ്റം. 2015ൽ ​​അ​​ര​​ങ്ങേ​​റ്റം ക​​ഴി​​ഞ്ഞ് നാ​​ല് വ​​ർ​​ഷം മ​​റ്റൊ​​രു അ​​വ​​സ​​ര​​ത്തി​​നാ​​യി കാ​​ത്തി​​രി​​ക്കേ​​ണ്ടി വ​​ന്നു. ഇ​​തി​​നി​​ടെ ഐ​​പി​​എ​​ല്ലി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ 2022ൽ ​​ഫൈ​​ന​​ലി​​ൽ എ​​ത്തി​​ച്ച നാ​​യ​​ക​​നാ​​യി.

പ​​ഠ​​നം, കുടുംബം

ഡ​​ൽ​​ഹി​​യി​​ലെ റോ​​സ​​റി സീ​​നി​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലാ​​ണ് സ​​ഞ്ജു പ​​ഠി​​ച്ച​​ത്. കേ​​ര​​ള​​ത്തി​​ലെ​​ത്തി​​യ സ​​ഞ്ജു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ സെ​​ന്‍റ് ജോ​​സ​​ഫ്സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ​​നി​​ന്ന് ഹൈ​​സ്കൂ​​ൾ പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി. തി​​രു​​വ​​ന​​ന്ത​​പു​​രം മാ​​ർ ഇ​​വാ​​നി​​യോ​​സ് കോ​​ള​​ജി​​ൽ​​നി​​ന്ന് ഇം​​ഗ്ലീ​​ഷ് സാ​​ഹി​​ത്യ​​ത്തി​​ൽ ബി​​രു​​ദം.

1994 ന​​വം​​ബ​​ർ 11ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ൽ വി​​ഴി​​ഞ്ഞ​​ത്തെ പു​​ല്ലു​​വി​​ള​​യി​​ലാ​​ണ് സ​​ഞ്ജു​​വി​​ന്‍റെ ജ​​ന​​നം. അ​​ച്ഛ​​ൻ സാം​​സ​​ണ്‍ വി​​ശ്വ​​നാ​​ഥ് ഡ​​ൽ​​ഹി പോ​​ലീ​​സി​​ൽ കോ​​ണ്‍​സ്റ്റ​​ബി​​ളും സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ൽ ഡ​​ൽ​​ഹി​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചി​​ട്ടു​​ള്ള ഫു​​ട്ബോ​​ൾ താ​​ര​​​​മാ​​യി​​രു​​ന്നു. അ​​മ്മ ലി​​ജി വി​​ശ്വ​​നാ​​ഥ്. ജ്യേഷ്ഠൻ സാ​​ലി സാം​​സ​​ണ്‍ ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ ക​​ളി​​ച്ചി​​ട്ടു​​ള്ള താ​​രം. സ​​ഞ്ജു​​വി​​ന്‍റെ ഭാ​​ര്യ, കോ​​ള​​ജ് കാ​​ല​​ഘ​​ട്ടത്തി​​ലെ പ്ര​​ണ​​യിനി ചാ​​രു​​ല​​ത ര​​മേ​​ശാ​​ണ്.

ചാരെ ചാരുലത

ചാ​​രു​​ല​​തയുമായുള്ള കോ​​ള​​ജ് കാ​​ല​​ഘ​​ട്ട​​ത്തി​​ലെ പ്ര​​ണ​​യം 2018 ഡി​​സം​​ബ​​ർ 22ന് ​​വി​​വാ​​ഹ​​ത്തി​​ലെ​​ത്തി. ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് കി​​രീ​​ട​​ത്തി​​നൊ​​പ്പം പ​​ര​​ന്പ​​ര​​യു​​ടെ താ​​ര​​മെ​​ന്ന നേ​​ട്ടം സ​​ഞ്ജു ഉ​​യ​​ർ​​ത്തി​​യ​​പ്പോ​​ൾ പി​​ന്നി​​ൽ താ​​ങ്ങാ​​യി​​നി​​ന്ന് ത​​ള​​ർ​​ച്ച​​യി​​ൽ ഉ​​യ​​ർ​​ച്ച​​യു​​ടെ പ​​ടി​​യാ​​യി മാ​​റി​​യ​​ത് ചാ​​രു​​ല​​ത എ​​ന്ന മറുപാ​​തി​​യാ​​യി​​രു​​ന്നു.

സ​​ഞ്ജു​​വി​​ന്‍റെ ല​​ക്ഷ്യം, സഞ​്ജു​​വി​​നെ​​ന്നോ​​ണം ആ​​ഴ​​ത്തി​​ൽ അ​​റി​​ഞ്ഞി​​രു​​ന്ന ചാ​​രു പ​​ക​​ർ​​ന്ന ഉൗ​​ർ​​ജം അ​​ഭി​​മാ​​ന നേ​​ട്ട​​ത്തി​​ലും നി​​ഴ​​ലി​​ച്ചു. സെ​​മി​​ഫൈ​​ന​​ലി​​ലെ താ​​ര​​മാ​​യ​​പ്പോ​​ൾ പു​​ര​​സ്കാ​​ര വേ​​ള​​യി​​ൽ സ​​ഞ്ജു ചാ​​രു​​വി​​നെ വീ​​ഡി​​യോ കോ​​ൾ വി​​ളി​​ച്ചാണ് സ​​ന്തോ​​ഷം പങ്കിട്ടത്.

K-Rail Survey

Tags : Sanju ICC 2026 Twenty20 World Cup Cricket Sanju Samson

Recent News

Corehub Up