കനൽവഴിയിലെ മാഹാത്മ്യം
കനൽവഴിയിലെ മാഹാത്മ്യം
ഫാ. ചക്കാലയിൽ സിഎംഐ
പേ​ജ് 84, വി​ല: 75 രൂപ
ദീപിക ബുക്ക് ഹൗസ്, കോട്ടയം
ഫോൺ: 0481 2564547
വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതകഥ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായനാസുഖം നല്കുന്ന ശൈലി. വിശുദ്ധയെ അടുത്തറിയാൻ മാത്രമല്ല, ദുരൂഹമെന്നു തോന്നാവുന്നതും നിഗൂഢവുമായ ആ ജീവിതത്തിലെ അസാധാരണ സംഭവങ്ങളെ വിശദീകരിക്കുകയും ചെയ്യുന്നു. എട്ട് അധ്യായങ്ങളും കഥപോലെ വായിക്കാം. സിസ്റ്റർ ഉദയ സിഎച്ച്എഫിന്‍റേതാണ് അവതാരിക.

കൃപാവസന്തം
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
പേ​ജ് 150, വി​ല: 150 രൂപ
മീഡിയ ഹൗസ്, ഡെൽഹി
ഫോൺ: 9555642600, 7599485900
www.mediahouse.live
www.amazon.in, www.ucanindia.in
ക്രൈസ്തവ ആത്മീയതയുടെ വെളിച്ചത്തിൽ ജീവിത സമസ്യകളെ തിരിച്ചറിയാൻ ശ്രമിക്കുന്ന ചെറു ലേഖനങ്ങൾ. അനുദിന ജീവിതത്തിലെ കാഴ്ചകളെയാണ് ഒാരോ ചിന്തയ്ക്കും വിഷയമാക്കിയിരിക്കുന്നത്. വ്യക്തിയുടെ സമൂഹവും സഭയുമൊക്കെ ഇതിലുണ്ട്. നോന്പുകാല-ഉത്ഥാന ചിന്തകളെന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും എക്കാലവും വായിക്കാവുന്നത്.

THE LORD TOUCH ME
Reflections on the spirituality
of Francis of Assissi
Cherian Palukunnel
Page 232, Price: 299
Media House, Delhi.
(Address as above)
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ദൈവാനുഭവത്തെ വായനക്കാർക്ക് പരിചയപ്പെടാൻ അവസരം. അദ്ദേഹത്തിന്‍റെ ജീവചരിത്രം, അതിന്‍റെ വഴിത്തിരിവുകൾ, ദൈവസ്പർശം, മാനസാന്തരം, തുടർന്നുള്ള ക്രിസ്ത്വനുഭവം എന്നിങ്ങനെ വിശുദ്ധിയിലേക്കുള്ള ഫ്രാൻസിസിന്‍റെ വഴികൾ തിരിച്ചറിയാൻ സഹായകം.

AN INTRODUCTION TO HINDUISM
Joseph Vellaringatt, S.J
Page 220, Price: 320
Media House, Delhi.
(Address as above)
ഹിന്ദുമതത്തെ പരിചയപ്പെടാൻ സഹായിക്കുന്ന പുസ്തകം. ഏറെ നിരീക്ഷണങ്ങൾക്കൊടുവിൽ തയാറാക്കിയിട്ടുള്ളത്. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും ദൈവദർശനങ്ങൾ ഉൾപ്പെടെ വിശദമാക്കിയിട്ടുണ്ട്.

POST MODERN SAGE
PREMODERN WISDOM

Subhash Anand
Page 314, Price: 450
Media House, Delhi.
Phone: 9555642600, 7599485900
www.mediahouse.online
www.amazon.in, www.ucanindia.in
ഗാന്ധിജിയെ അടുത്തറിയാൻ സഹായിക്കുന്ന വൈജ്ഞാനിക ഗ്രന്ഥം. സത്യഗ്രഹം, സ്വരാജ്, മതം, അഹിംസ, ബ്രഹ്മചര്യം തുടങ്ങിയ വിഷയങ്ങളിലെ ഗാന്ധിയൻ ചിന്തകൾ ആഴത്തിൽ നിരീക്ഷിക്കുന്നു. ഗാന്ധിയുടെ വാക്കുകളിലൂടെ സഞ്ചരിച്ചാണ് അദ്ദേഹത്തെ കണ്ടെത്താൻ ഗ്രന്ഥകാരൻ ശ്രമിക്കുന്നത്. രാഷ്‌ട്രപിതാവിനെക്കുറിച്ച് അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒഴിവാക്കാനാവാത്ത പുസ്തകം.

DE-ISLANDIFICATION OF FAITH
Dr. Jenson Puthenveettil
Page 119, Price: 150
Media House, Delhi.
ക്രിസ്തുവിൽ ഒന്നായി സഭയോടൊത്തു മുന്നേറുന്ന ക്രൈസ്തവ വിശ്വാസത്തിന്‍റെ നിരീക്ഷണമാണ് ഈ പുസ്തകം. മനുഷ്യൻ ഒരു തുരുത്തായി മാറാനുള്ളതല്ല, സഹജീവികളുമായും കുടുംബവുമായുമൊക്കെ ചേർന്ന് നടത്തേണ്ടുന്ന തീർഥയാത്രയാണ് ജീവിതമെന്ന് ഇത് ഓർമിപ്പിക്കുന്നു.

പുലരാൻ വൈകുന്ന രാവുകൾ
ജോബി മുട്ടത്തിൽ എം.എസ്.
പേ​ജ് 88, വി​ല: 80 രൂപ
ആത്മ പബ്ലിഷേഴ്സ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
ചെറിയ അനുഭവങ്ങൾ, കഥകൾ, എന്നിട്ട് ഓർത്തുവയ്ക്കാൻ ചില ജീവിതപാഠങ്ങൾ എന്നിങ്ങനെയാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം. നന്മയുടെ വഴിയിലൂടെ മുന്നോട്ടു നടക്കാനും ദൈവത്തിന്‍റെയും മനുഷ്യന്‍റെയും കൈപിടിച്ചുനടക്കാനും വായനക്കാരെ പ്രേരിപ്പിക്കും.

ബാവുൾ
ജോർജ് ജെ. കുഴിവേലിൽ
പേ​ജ് 176, വി​ല: 100 രൂപ
ഗ്രന്ഥകാരന്‍റെ ഫോൺ നന്പർ: 04829 242631, 9447490396
വിശുദ്ധരുടെയും വിശുദ്ധജീവിതം നയിച്ചവരുടെയും ജീവചരിത്രം ചെറു കുറിപ്പുകളായി നല്കിയിരിക്കുന്നു. കേരളത്തിലെ ക്രൈസ്തവർക്ക് അവരുടെ പാരന്പര്യവും സംസ്കാരവും പൂർവികരുടെ മഹദ്ജീവിതങ്ങളും തിരിച്ചറിയാൻ സഹായകമായ പുസ്തകം. കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിന്‍റെ ഭാഗമായ ജീവചരിത്ര കുറിപ്പുകൾ.