സുകുമാർ അഴീക്കോട്
സുകുമാർ അഴീക്കോട്
ഭാരതം ഇനി സൃഷ്ടിക്കണം ഏകമനസ്
സമാഹരണം:
റവ. ഡോ. ജിൽസൺ ജോൺ
പേജ്: 79, വില: 90
എസ്പിസിഎസ്, നാഷണൽ ബുക്സ്റ്റാൾ
www.nationalbookstall.com
മലയാളത്തിലെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളെ ഡോ. സുകുമാർ അഴീക്കോടിന്‍റെ വാക്കുകളിലൂടെ പരിചയപ്പെടുത്തുന്ന പുസ്തകം. വിശുദ്ധ ചാവറയച്ചൻ, ഡോ. കെ. ഭാസ്കരൻനായർ, ചിറയ്ക്കൽ ടി. ബാലകൃഷ്ണൻനായർ, പവനൻ, ഡോക്ടർ അനന്തൻ, വിനയൻ, ഫാ. മാത്യൂസ് എന്നിവരെക്കുറിച്ച് സുകുമാർ അഴീക്കോട് നടത്തിയ പ്രഭാഷണങ്ങളാണ് ഇതിലുള്ളത്.

ഒരു വെർജീനിയൻ വെയിൽകാലം
ഏഴാച്ചേരി രാമചന്ദ്രൻ
പേജ്: 128, വില: 140
എസ്പിസിഎസ്, നാഷണൽ ബുക്സ്റ്റാൾ
www.nationalbookstall.com
41 കവിതകളുടെ സമാഹാരം. അറിയാനും ആസ്വദിക്കാനും ചൊല്ലാനും വായനക്കാരെ ക്ഷണിക്കുന്ന വാക്കുകൾ. ഈശ്വരൻ ന്പൂതിരിയുടെ ചിത്രരചന കവിതയ്ക്ക് ഉചിതമായ അകന്പടിയാണ്.വാക്കുകളുടെ സൗന്ദര്യദർശനം മാത്രമല്ല, ഭാവനയുടെ ചിറകും വായനക്കാർക്കു സമ്മാനിക്കും. സി. രാധാകൃഷ്ണന്‍റേതാണ് അവതാരിക.

ഗായത്രീമന്ത്രം ശക്തിയും സിദ്ധിയും
ഡോ. ഇന്ദിരാ ബാലചന്ദ്രൻ
പേജ്: 143, വില: 165
ശ്രേഷ്ഠ പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
ഫോൺ: 9447525256
ഗായത്രീമന്ത്രത്തെക്കുറിച്ച് അറിയേണ്ടതെല്ലാം സംഗ്രഹിച്ചിരിക്കുന്ന പുസ്തകം. ഗായത്രീമന്ത്ര വ്യാഖ്യാനം, ഓങ്കാരത്തിന്‍റെ അർഥതലങ്ങൾ, ഗായത്രീ പ്രാർഥന, ഗായത്രീയജ്ഞം, ചാതുർവർണ്യവും ധർമസൂത്രങ്ങളും തുടങ്ങി 17 അധ്യായങ്ങൾ.

ആമയുടെ ബസ് യാത്ര
കുരീപ്പുഴ സിറിൾ
പേജ്: 80, വില: 70
സൈന്ധവ ബുക്സ്, കൊല്ലം.
ഫോൺ: 9847949101
കുട്ടികൾക്കുവേണ്ടിയുള്ള  15 കഥകളാണ് ഇതിലുള്ളത്. കൂടുതൽ കഥകളിലും മൃഗങ്ങളാണ് കഥാപാത്രങ്ങൾ. പക്ഷേ, മനുഷ്യർക്കു പഠിക്കാനുള്ള ഗുണപാഠങ്ങൾ മൃഗങ്ങൾ പറഞ്ഞുതരുന്നു. വിഭാഗീയതയും വർഗീയതയും വർണവ്യത്യാസവുമില്ലാതെ സമാധാനമായി ജീവിക്കാൻ ആഹ്വാനം ചെയ്യുന്നു.

ഉമ്മൻചാണ്ടി
പാലോട് ദിവാകരൻ
പേജ്: 172, വില: 190
ശ്രേഷ്ഠ പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
ഫോൺ: 9447525256
ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ജീവചരിത്രം. വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും പരാമർശിക്കുന്നുണ്ടെങ്കിലും ഉമ്മൻചാണ്ടിയുടെ രാഷ്‌ട്രീയ ജീവിതമാണ് ഇതിൽ കൂടുതലുള്ളത്. അതിവേഗം ബഹുദൂരം, ജനസന്പർക്കപരിപാടി, ബാർക്കോഴ വിവാദം, ഉമ്മൻചാണ്ടിയും പുതുപ്പള്ളിയും തുടങ്ങി 19 അധ്യായങ്ങൾ. രമേശ് ചെന്നിത്തലയുടേതാണ് അവതാരിക.

അനുഭവങ്ങളുടെ അകത്തളങ്ങളിൽ
പ്രഫ. ജി. ബാലചന്ദ്രൻ
പേജ്: 159, വില: 180
ശ്രേഷ്ഠ പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
ഫോൺ: 9447525256
രാഷ്‌ട്രീയത്തിലും അധ്യാപനത്തിലും എഴുത്തിലുമൊക്കെ മികവു തെളിയിച്ച ലേഖകന്‍റെ അനുഭവക്കുറിപ്പുകൾ. ഇത് ഒരു കഥപോലെ വായിക്കാവുന്നതെന്നു നിസംശയം പറയാം. യഥാർഥ സംഭവങ്ങളെ ലളിതവും മനോഹരവുമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു.

തുന്പിക്കൈത്തുന്പത്തു പൂത്തുന്പി
കൂരീപ്പുഴ സിറിൾ
പേജ്: 108, വില: 120
എസ്പിസിഎസ്, നാഷണൽ ബുക്സ്റ്റാൾ
www.nationalbookstall.com
20 കുട്ടിക്കഥകളാണ് ഇതിലുള്ളത്. മിക്ക കഥകളിലും കഥാപാത്രങ്ങൾ പാട്ടുകളും പാടുന്നുണ്ട്. ഈ പാട്ടുകൾ കുട്ടികൾക്കു പാടിരസിക്കാവുന്നതും നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. ഒരു നല്ല നാളേക്കും നല്ല സമൂഹത്തിനും വേണ്ടി നമ്മുടെ കുട്ടികളെ ഒരുക്കാൻ പര്യാപ്തമായ കഥകളാണ് ഓരോന്നും. കഥകളോടൊപ്പമുള്ള ചിത്രങ്ങളും കുട്ടികളെ ആകർഷിക്കുന്ന രീതിയിലാണ് തയാറാക്കിയിട്ടുള്ളത്. ഡോ. ഡി. ബാബു പോളിന്‍റേതാണ് അവതാരിക.

തത്തയുടെ കത്തുകൾ
പേജ്: 96, വില: 75
എസ്പിസിഎസ്, നാഷണൽ ബുക്സ്റ്റാൾ
www.nationalbookstall.com
16 കഥകൾ. കുട്ടികൾ ആവേശത്തോടെ വായിക്കുമെന്ന് ഉറപ്പ്. കഥകളോടൊപ്പം കളർച്ചിത്രങ്ങളും നല്കിയിരിക്കുന്നു. സിപ്പി പള്ളിപ്പുറത്തിന്‍റേതാണ് അവതാരിക.