ദൈവവും മനുഷ്യരും ഇവര്‌ക്കു സ്വന്തം
ദൈവവും മനുഷ്യരും ഇവര്‌ക്കു സ്വന്തം
(സിഎംഐ സഭാചരിത്രം)
മാണി പയസ്
പേജ്: 286, വില: 200
ചാവറ സെൻട്രൽ സെക്രട്ടേറിയറ്റ്, കാക്കനാട്, കൊച്ചി
ഫോൺ: 4842881802/3
സിഎംഐ സന്യാസസഭ ജന്മംകൊണ്ടിട്ട് 190 വർഷം പിന്നിട്ടപ്പോൾ അതിന്‍റെ ഇതുവരെയുള്ള ചരിത്രം എഴുതിയിരിക്കുന്നു. ഇതു വെറും വസ്തുതാവിവരണം മാത്രമായി ചുരുങ്ങിയിട്ടില്ല. പൊതുസമൂഹത്തിന് സിഎംഐ സഭയെയും സന്യാസത്തെയും മറ്റു സമകാലിക വിവരങ്ങളെയും അറിയാൻ ഉപകരിക്കും. ഫാ. പോൾ ആച്ചാണ്ടി സിഎംഐയുടേതാണ് അവതാരിക.

കിളിക്കൂടുകൾ
വി.പി. ജോൺസ്
പേജ്: 124, വില: 120
ചാവറ സെൻട്രൽ സെക്രട്ടേറിയറ്റ്, കാക്കനാട്, കൊച്ചി
ഫോൺ: 4842881802/3
64 ചെറുകവിതകളുടെ സമാഹാരം. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ മുന്പു പ്രസിദ്ധീകരിച്ചവയാണ് പുസ്തകമാക്കി യിരിക്കുന്നത്. ലളിതമായ ഭാഷയാൽ പറയാനുള്ളതു പറയുന്നതാണ് ഈ കവിതകളുടെ സവിശേഷത. കാവ്യഭംഗി അല്പവും ചോർന്നിട്ടുമില്ല. ഡോ. സി. രാവുണ്ണിയുടേതാണ് അവതാരിക.

ആന്തരശിശുവിന്‍റെ സൗഖ്യം
ഡോ. സുന്ദർ വിൽസൺ
പേജ്: 310, വില: 290
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 8078999125
ബാല്യകാലത്തെ ആത്മീയ മുറിവുകളെ തിരിച്ചറിയുന്നതിനും സുഖപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങൾ. സ്വയം തിരിച്ചറിയാനും തന്നോടു മറ്റുള്ളവരോടും ക്ഷമിക്കാനും ക്രിയാത്മക ജീവിതം കെട്ടിപ്പടുക്കാനും സഹായിക്കുന്ന ലേഖനങ്ങൾ. 28 അധ്യായങ്ങളിലൂടെ ഒരാളുടെ വ്യക്തിത്വത്തെ പുതുക്കിയെടുക്കുന്ന മാർഗങ്ങൾ.

കാരുണ്യമായി വചനം
ഫാ. ഡേവിസ് ചിറമേൽ
പേജ്: 92, വില: 90
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 8078999125
വ്യക്തിക്കും സമൂഹത്തിനും ഗുണകരമാകുന്ന കാര്യങ്ങൾ ഓർമപ്പെടുത്തുന്ന ലേഖനങ്ങൾ. കഥകളും സമകാലിക വിഷയങ്ങളും നർമ്മവും ജീവിതനിരീക്ഷണങ്ങളുമൊക്കെ കോർത്തിണക്കിക്കൊണ്ടുള്ള എഴുത്ത് വായനക്കാരനെ വശീകരിക്കും.

ദന്പതികളുടെ പ്രാർഥനകൾ
പ്രാർഥനയുടെ വീട്

ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ
പേജ്: 79, വില: 80
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 8078999125
ആത്മീയ വളർച്ചയ്ക്ക് ഉതകുന്ന കാര്യങ്ങൾ അത്യന്തം ലാളിത്യത്തോടെ അവതരിപ്പിക്കുന്ന പ്രഭാഷകന്‍റെ ധ്യാനാത്മക പ്രാർഥനകളാണ് ഇത്. സന്തോഷകാലത്തും സന്താപകാലത്തും വായനക്കാർക്ക് ദൈവോന്മുഖമായിരിക്കാനുള്ള പ്രാർഥനാശകലങ്ങൾ പലപ്പോഴും ആത്മപരിശോധനയിലേക്കു നയിക്കുന്നവയാണ്. ഫാ. ജയിംസ് വടക്കേലിന്‍റേതാണ് അവതാരിക.

ഡിജിറ്റൽ യുഗത്തിലെ
സ്മാർട്ട് പേരന്‍റിംഗ്

റെജി ടി. തോമസ്
പേജ്: 88, വില: 90
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 8078999125
ഡിജിറ്റൽ ലോകത്ത് കുട്ടികൾ സുരക്ഷിതരായിരിക്കാൻ മാതാപിതാക്കളും അധ്യാപകരും അറിഞ്ഞിരിക്കുേണ്ട കാര്യങ്ങൾ. സമീപകാലത്തെ മാധ്യമ വാർത്തകളിൽ തെളിയുന്ന ദുരന്തങ്ങളെ അഭിമുഖീകരിക്കാൻ ഇതു വായനക്കാരെ ഒരുക്കും. സൈബർ കെണികളെക്കുറിച്ചു മുന്നറിയിപ്പും പരിഹാരവും.

നാമും നമ്മുടെ കുട്ടികളും
ഫിലിപ് കുന്നത്ത്
പേജ്: 88, വില: 90
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 8078999125
കുട്ടികളെ മനസിലാക്കാനും കഴിവുകൾ വളർത്തിയെടുക്കാനും മാതാപിതാക്കളെയും അധ്യാപകരെയും സഹായിക്കുന്ന പുസ്തകം. തന്‍റെ അധ്യാപന പരിചയവും നിരീക്ഷണപാടവവും ലേഖകൻ ഇതിൽ പ്രകടിപ്പിച്ചിട്ടുണ്ട്. കഥപോലെ വായിക്കാവുന്ന ലേഖനങ്ങൾക്ക് അനുബന്ധമായി രേഖാചിത്രങ്ങളുമുണ്ട്. ശ്രീപാദം ഈശ്വരൻ ന്പൂതിരിയുടേതാണ് അവതാരിക.

വിശുദ്ധ പോൾ ആറാമൻ പാപ്പാ
ഫാ. കുര്യാക്കോസ് നരിതൂക്കിൽ
പേജ്: 88, വില: 80
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 8078999125
വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ ജീവതത്തെ അപഗ്രഥിക്കുന്ന പുസ്തകം. അന്ത്യദിനങ്ങൾ, നാമകരണ നടപടികളുടെ ചരിത്രം, സൗഹൃദങ്ങളുടെ പാപ്പാ തുടങ്ങി 11 അധ്യായങ്ങൾ. മാർപാപ്പ വൈദികനായിരുന്ന കാലത്തെയും വായനക്കാർക്കു പരിചയപ്പെടുത്തുന്നുണ്ട്.