എം.പി. പോളിന്‍റെ സന്പൂർണ കൃതികൾ
എം.പി. പോളിന്‍റെ സന്പൂർണ കൃതികൾ
എഡിറ്റർ: ഡോ. കെ.വി. തോമസ്
വാല്യം ഒന്ന് പേജ്: 720, വില: 1495
മീഡിയ ഹൗസ്, ഡെൽഹി
ഫോൺ: 9555642600, 7599485900
www.mediahouse.online
സാഹിത്യവിമർശകനായ എം.പി. പോളിന്‍റെ രചനകളുടെ സമാഹാരമാണ് രണ്ടു വാല്യങ്ങളിലായി പുറത്തിറക്കിയിരിക്കുന്നത്. ദീപികയിൽ ഉൾപ്പെടെ പ്രസിദ്ധീകരിച്ചിട്ടുള്ളതും മുന്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമൊക്കെ സമാഹരിച്ചിരിക്കുന്നു. മലയാള സാഹിത്യത്തിനും വായനക്കാർക്കും വിശേഷപ്പെട്ട ഉപഹാരം. പ്രഫ. ജോസഫ് മുണ്ടശേരിയോടൊപ്പം ചേർന്ന് വിവർത്തനം നിർവഹിച്ച ക്രിസ്ത്വാനുകരണം എന്ന കൃതിയും മുണ്ടശേരി എം.പി. പോളിനെക്കുറിച്ച് എഴുതിയിട്ടുള്ള ലേഖനവും ഇതിലുണ്ടെന്നത് ശ്രദ്ധേയമാണ്. നോവൽ സാഹിത്യം, ചെറുകഥാ പ്രസ്ഥാനം, സാഹിത്യവിചാരം, ഗദ്യഗതി, സൗന്ദര്യനിരീക്ഷണം, അസ്തിക്യവാദം, സാരിത്തുന്പും മറ്റു കഥകളും എന്നീ ഭാഗങ്ങളാണ് ഒന്നാം വാല്യത്തിലുള്ളത്.

എം.പി. പോളിന്‍റെ സന്പൂർണ കൃതികൾ
വാല്യം 2
എഡിറ്റർ: ഡോ. കെ.വി. തോമസ്
പേജ്: 760, വില: 1495
മീഡിയ ഹൗസ്, ഡെൽഹി
നിരീക്ഷണങ്ങൾ; നിഗമനങ്ങൾ, നാടകപരിഭാഷകൾ, ഇതര പരിഭാഷകൾ, ക്രിസ്ത്വാനുകരണം എന്നീ ഭാഗങ്ങളാണ് ഇതിലുള്ളത്. ബന്ധുക്കളും മറ്റു പ്രമുഖരും എം.പി. പോളിനെക്കുറിച്ച് എഴുതിയിട്ടുള്ള ലേഖനങ്ങളും ഇതിലുണ്ട്.

മിസ്റ്റിക്കൽ ഗാർഡൻ
സിജി രാജു മുണ്ടേന്പിള്ളി
പേജ്: 219, വില: 210
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 8078999125
ബൈബിൾ വഴിയിലൂടെയുള്ള വ്യക്തിയുടെ സഞ്ചാരവും ചിന്താശകലങ്ങളുമാണ് ഇതിലുള്ളത്. ധ്യാനാത്മകവും ഈശ്വരോന്മുഖവുമായ ചിന്തകൾ. റവ. ഡോ. ജോഷി മയ്യാറ്റിലിന്‍റേതാണ് അവതാരിക.

മലയാള നോവൽ ആഖ്യാനവും പ്രതിനിധാനവും
എഡിറ്റർമാർ: ദേവിശ്രീ ജി.,
ഡോ. സിസ്റ്റർ‌ നോയൽ റോസ്
പേജ്: 144, വില: 120
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 8078999125
പ്രശസ്ത മലയാളം നോവലുകളും സൈബർ സാഹിത്യവും പഠനവിധേയമാക്കുന്ന കൃതി. സിമി പൗലോസ്, ശ്രീലത എൻ, സിസ്റ്റർ ഡെസി ചാക്കോ, നീനാ തോമസ്, ഷെഫീർ ടി.കെ. അർച്ചന ജി. സംഗീത് മാത്യു, സ്വാതി മോഹൻ ജെ. റ്റോം ജോസ് എന്നിവർ എഴുതുന്നു.

ഓംചേരിയുടെ സന്പൂർണകൃതികൾ
പേജ്: 904, വില: 2250
മീഡിയ ഹൗസ്, ഡെൽഹി
ഫോൺ: 9555642600, 7599485900
www.mediahouse.online
എസ്.പി.സി.എസ് കോട്ടയം.
പ്രശസ്ത നാടകകൃത്ത് ഓംചേരി എൻ.എൻ.പിള്ളയുടെ മുഴുവൻ നാടകങ്ങളും സമാഹരിച്ച് പ്രസിദ്ധീകരിക്കുകയെന്ന ശ്രമകരമായ ജോലിയാണ് പ്രസാധകർ നിർവഹിച്ചിരിക്കുന്നത്. ഇപ്പോൾ രണ്ടു വാല്യങ്ങൾ പുറത്തിറക്കിയിെങ്കിലും രചനകൾ ബാക്കിയുണ്ട്. ഓംചേരിയുടെ ലേഖനങ്ങളും കവിതകളും മറ്റു രചനകളും ഉടൻ പ്രസിദ്ധീകരിക്കുന്ന അടുത്ത വാല്യങ്ങളിൽ ഉൾപ്പെടുത്തും എന്ന പ്രതിജ്ഞയാണ് പ്രസാധകർ വായനക്കാർക്കുമുന്നിൽ നടത്തിയിട്ടുള്ളത്. ഓംചേരിയെക്കുറിച്ച് പ്രമുഖരുടെ കുറിപ്പുകൾ ഇതോടൊപ്പമുണ്ട്. ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു, ഉലകുടപെരുമാൾ, വാല്യം രണ്ട്, മനസിലൂടെ, എന്നീ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. വായനക്കാരെയും കാഴ്ചക്കാരെയും തൃപ്തരാക്കുന്ന നാടകങ്ങളത്രയും ഇനി മലയാള സാഹിത്യത്തിന് കൈയെത്തുംദുരത്ത്.

ഓംചേരിയുടെ സന്പൂർണകൃതികൾ
വാല്യം 2
പേജ്: 904, വില: 2250
മീഡിയ ഹൗസ്, ഡെൽഹി, എസ്.പി.സി.എസ് കോട്ടയം.
സൂക്ഷിക്കുക വഴിയിൽ ഭക്തന്മാരുണ്ട്, ദൈവവിളി, ദൈവം വീണ്ടും തെറ്റിദ്ധരിക്കുന്നു, പട്ടണപ്പിശാചുക്കൾ, ഇംഗ്ലീഷ് മീഡിയും തുടങ്ങിയ നാടകങ്ങൾ

മാറ്റിവരയ്ക്കാം ജീവിതം
ജോസ് വഴുതനപ്പിള്ളി
പേജ്: 102, വില: 100
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 8078999125
ബൈബിൾ വചനങ്ങളെ ഉണർത്തു പാട്ടും കരുത്തും വഴിവിളക്കുമാക്കി ജീവിതവിജയം നേടാനുള്ള മാർഗമാണ് ഇതിലെ ലേഖനങ്ങൾ. അനുദിനജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാനും ഭാവാത്മകമായി പ്രതികരിക്കാനും ഇതു സഹായിക്കും. ആകർഷണീയമായ ഭാഷ.

സങ്കീർത്തനങ്ങളുടെ രാജകുമാരൻ
മാത്യൂസ് ആർപ്പൂക്കര
പേജ്: 52, വില: 50
സൺഷൈൻ ബുക്സ്, തൃശൂർ.
കുട്ടികൾക്കു വായിക്കാൻ ഉറപ്പായും സമ്മാനിക്കാവുന്ന പുസ്തകം. അഹങ്കാരത്തിന്‍റെ പതനവും വിനയത്തിന്‍റെയും ദൈവസഹായത്തി ന്‍റെയും വിജയവും മനോഹരമായി വരച്ചുകാട്ടുന്നു.