ഹൃദയപൂർവം
Sunday, May 29, 2022 4:02 AM IST
ഹൃദയപൂർവം
സിസ്റ്റർ ടെസി മരിയ എഫ്.സി.സി
പേജ് 50
വില ₹ 60
വിമല ബുക്സ്,
കാഞ്ഞിരപ്പള്ളി
ഫോണ്-04828 206513
ക്രിസ്തുവിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദേവസഹായംപിള്ളയുടെ ജീവതകഥ. മാർത്താണ്ഡവർമ മഹാരാജാവിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസം കാത്തുസൂക്ഷിക്കാൻ ഉന്നത സ്ഥാനപദവികൾ നഷ്ടപ്പെടുത്തിയ വിശുദ്ധന്റെ അവസാന കാലം സഹനങ്ങളുടേതായിരുന്നു. അവഹേളനങ്ങൾക്കും ക്രൂരപീഡനങ്ങൾക്കും ഇരയാവുകയും വധശിക്ഷയ്ക്കു വിധേയനാക്കപ്പെടുകയും ചെയ്ത ദേവസഹായം പിള്ളയുടെ ജീവിതം വലിയൊരു സന്ദേശമാണ്.
മീനച്ചിലാറ്റിലെ രാത്രി
അയ്മനം ജോണ്
പേജ് 152
വില ₹ 170
ഡി.സി. ബുക്സ്,
കോട്ടയം
ഫോണ്- 481 2563114
ഗ്രാമീണ ജീവിതത്തിന്റെ പഴയകാല അനുഭവങ്ങളും ഓർമകളും ചേർന്ന പത്ത് കഥകളുടെ സമാഹാരം. മീനച്ചിലാറിന്റെ അവസ്ഥാന്തരങ്ങളും ചുറ്റുപാടുകളിലെ ജനജീവിതവും വശ്യമായി അവതരിപ്പിക്കുന്നു. മുൻനിര വാർഷികപ്പതിപ്പുകളിൽ പ്രസിദ്ധീകരിച്ചവയാണ് ഈ കഥകൾ. വശ്യമായ ഭാഷയും മികച്ച അവതരണവും.
മൾബറിച്ചെടികൾ ചൂളമടിക്കുന്പോൾ
ജേക്കബ് ഏബ്രഹാം
പേജ് 80
വില ₹ 100
മഴത്തുള്ളി പബ്ലിക്കേഷൻസ്, കോലത്തൂർ
ഫോണ്- 9526601653
ഹൃദ്യമായ ഭാഷയും മധുരമുള്ള ഭാവനയും സമം ചേർന്ന കഥകളുടെ സമാഹാരം. വായനക്കാരുടെ മനസുകവരാൻ പ്രാപ്തമായ വശ്യതയുള്ള കഥപറച്ചിൽ. ഓരേ രചനയും ഒരിളംകാറ്റുപോലെ വായനക്കാരിൽ സുഗന്ധമുയർത്തി കടന്നുപോകും.
മലബാർ കലാപം ഒരു പുനർവായന
ഡോ.കെ.ടി. ജലീൽ
പേജ് 224
വില ₹ 250
ചിന്ത പബ്ലിക്കേഷൻസ്,
തിരുവനന്തപുരം
ഫോണ്- 0471- 2303026
1921ൽ മലബാറിലെ ഏറനാട്-വള്ളുവനാട് താലൂക്കുകളിലെ ജന്മിത്വ, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ സംബന്ധിച്ച വിവാദങ്ങൾ അവസാനിക്കുന്നില്ല. ബ്രിട്ടീഷ് ചരിത്രകാരൻമാരും കോണ്ഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടികളും ഈ സമരങ്ങളെ വ്യത്യസ്ത വീക്ഷണങ്ങളിൽ നിന്നു സമീപിച്ചിട്ടുണ്ട്. മലബാർ കലാപകാലഘട്ടത്തെ തനതു ഗവേഷണ മനസോടെ വിലയിരുത്തുകയാണ് കെ.ടി ജലീൽ.
തെരഞ്ഞെടുത്ത കഥകൾ
കെ.പി. രാമനുണ്ണി
പേജ് 246
വില ₹ 130
ഡിസി ബുക്സ്,
കോട്ടയം
ഫോണ്- 481 2563114
മലയാള ചെറുകഥ അമൂർത്ത ദാർശനികതയിൽനിന്ന് മൂർത്തയാഥാർത്ഥ്യങ്ങളിലേക്ക് തിരിച്ചുവരുന്നതിന്റെ നിശിതസാക്ഷ്യങ്ങളാണ് കെ.പി. രാമനുണ്ണിയുടെ കഥകൾ. ദൈനംദിന ജീവിത സന്ദർഭങ്ങളിൽനിന്നാണ് പ്രാഥമിക മനുഷ്യ വാസനകളുടെ ഈ പുരുഷപ്രപഞ്ചം പടുത്തുയർത്തുന്നത്. വർത്തമാനകാല സാഹചര്യങ്ങളെ വിമർശനബുദ്ധിയോടെ വിലയിരുത്തുന്ന കഥകളുടെ സമാഹാരം.
ശ്മശാനങ്ങൾക്ക് സ്മാരകങ്ങളോട് പറയാനുള്ളത്
കെ.ഇ.എൻ
പേജ് 248
വില ₹ 200
എസ്.പി.സി.എസ്
കോട്ടയം
ഫോണ്- 04812301812
അർത്ഥവത്തായ നിലപാടുകൾകൊണ്ട് മലയാളിയുടെ സാംസ്കാരിക ജീവിതത്തെ നവീകരിക്കുകയും ചീന്താതീക്ഷ്ണമാക്കുകയും ചെയ്യുന്ന ലേഖനങ്ങൾ. പുതിയ വായനകൾകൂടി സാധ്യമാക്കുന്ന മലയാളത്തിന്റെ സാംസ്കാരിക ജാഗ്രതകൂടിയാണ് ഈ പുസ്തകം.