ചട്ടന്പിശാസ്ത്രം
Sunday, June 19, 2022 5:41 AM IST
കിംഗ് ജോണ്സ്
പേജ് 212
വില ₹ 250
ഡി.സി. ബുക്സ്, കോട്ടയം
ഫോൺ 04812 2563114
പിന്റോ ഗീവർഗീസ് എന്ന ചിത്രകാരൻകൂടിയായ എഴുത്തുകാരൻ എഴുതിയ ‘ ഉഗ്രനരസിംഹം എന്ന ഉരു’ എന്ന നോവൽ അവതരിപ്പിച്ചുകൊണ്ട് അതിന്റെ രചയിതാവിന്റെയും കുടുംബത്തിന്റെയും ജീവിത പശ്ചാത്തലം വിശകലനം ചെയ്യുന്ന രൂപത്തിലാണ് നോവലിന്റെ ഘടന. ഡി.സി. ബുക്സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം നോവൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കൃതി.
പക
ജൂനൈദ് അബൂബക്കർ
പേജ് 126
വില ₹ 160
ഡി.സി. ബുക്സ്, കോട്ടയം
ഫോൺ 04812 2563114
പാതിപ്പാടമെന്ന ഉൾനാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ട പട്ടിക്കന്പനിയെന്ന ഗുണ്ടാസംഘത്തിന്റെ കഥ പറയുന്ന നോവൽ. എണ്പതുകളുടെ തുടക്കക്കാലത്ത് പകയും പ്രതികാരവും ലഹരിയുമായി ജീവിച്ച തലമുറയുടെ ജീവിതവിവരണം.
പുറ്റ്
വിനോയ് തോമസ്
പേജ് 382
വില ₹ 399
ഡി.സി. ബുക്സ്, കോട്ടയം
ഫോൺ: 04812 2563114
ഗ്രാമീണ കുടിയേറ്റവും ഗ്രാമീണരുടെ കാർഷിക സംസ്കാരവും ഇഴചേർന്ന നോവൽ. വറുതിയും ദുരിതങ്ങളും ജീവിതത്തോളം സഹിച്ച സാധാരണക്കാരായ കുടിയേറ്റക്കാരുടെ ജീവിതം ഇതിവൃത്തമാക്കിയ രചന.
വിശുദ്ധിയുടെ കാണാനൂലുകൾ
ഡോ.ഫ്രാൻസിസ് ആലപ്പാട്ട്
പേജ് 120
വില ₹ 155
ഗ്രീൻ ബുക്സ്, തൃശൂർ
ഫോണ്-0487 2381066
തൃശൂരിന്റെ ആധ്യാത്മിക പൈതൃകത്തിന്റെ ശിൽപിയാണ് ബിഷപ് ഡോ. എഡ്വിൻ മെഡിലിക്കോട്ട്. ലൂർദ് കത്തീഡ്രൽ, സെന്റ് തോമസ് കോളജ്, ബിഷപ്സ് ഹൗസ് തുടങ്ങി നിരവധി നിർമിതികൾക്ക് നേതൃത്വം നൽകിയ ബിഷപ് മെഡിലിക്കോട്ടിനെ തൂശൂർ അതിരൂപതയുടെ സ്മാരകശിൽപി എന്നു വിശേഷിപ്പിക്കാം. ഇദ്ദേഹത്തിന് അർഹമായ ആദരം നൽകി രചിക്കപ്പെട്ട ചരിത്ര നോവൽ.
കടുകെണ്ണ മണമുള്ള നിശ്വാസം
ടി.കെ. മാറിയിടം
പേജ് 96
വില ₹ 120
നാദം ബുക്സ്, ആലപ്പുഴ
ഫോണ്- 9995555736
ഇല്ലായ്മയുടെ വേദനയും അവഗണനയുടെ അസ്വസ്ഥതയും ഉത്ബോധനങ്ങളുടെ നിരർഥകതയും ഒരുപോലെ സന്നിവേശിക്കുന്ന കവിതകളുടെ സമാഹാരം. ഓരോ കാഴ്ചയും അനുഭവങ്ങളും എഴുത്തുകാരന്റെ മനസിലുണ്ടാക്കുന്ന പ്രതികരണങ്ങളുടെ പ്രതിഫലനനമാണ് ഈ ചെറുകവിതകളുടെ ഉള്ളടക്കം.
ശാപങ്ങൾ വിലയ്ക്കു വാങ്ങിയവർ
സെബാസ്റ്റ്യൻ വള്ളിയിൽ
പേജ് 118
വില ₹ 130
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ്,തിരുവനന്തപുരം
ഫോണ്-0471 2327253
സ്വാർഥമോഹിയായ മനുഷ്യൻ ദൈവിക പദ്ധതികളെ വെല്ലുവിളിച്ച്, തന്റെ ബുദ്ധിശക്തിയിൽ അമിതമായി വിശ്വാസമർപ്പിച്ച് തിൻമയുടെ പാത തെരഞ്ഞെടുക്കുന്നു. ആ അതിബുദ്ധി അവനെ വിനാശത്തിലേക്ക് നയിക്കുന്നു. ഇത്തരത്തിൽ ശാപം ഏറ്റെടുക്കേണ്ടിവന്ന ബൈബിൾ പഴയനിയമത്തിലെ ചില വ്യക്തികളുടെ വീഴ്ചകളും പാളിച്ചകളും പരാമർശിക്കുന്നു.