ച​ല​ച്ചി​ത്ര പ​ത്ര​പ്ര​വ​ർ​ത്ത​നം മ​ല​യാ​ള​ത്തി​ൽ
മ​ല​യാ​ള​ത്തി​ലെ ച​ല​ച്ചി​ത്ര പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ഹ്ര​സ്വ​മാ​യൊ​രു ച​രി​ത്ര​രേ​ഖ​യാ​ണ് ഈ ​പു​സ്ത​കം. സി​നി​മ​യു​ടെ മാ​യി​ക​ലോ​ക​ത്തെ ഉ​പ​ജീ​വി​ച്ച് നി​ല​കൊ​ള്ളു​ക​യും അ​സ്ത​മി​ച്ചു​പോ​വു​ക​യും അ​തി​ജീ​വി​ക്കു​ക​യു​മൊ​ക്കെ ചെ​യ്ത അ​റി​യ​പ്പെ​ടു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ നി​ര​വ​ധി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളെ ഈ ​പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

Symphonies over Hills and Dales

Dr.Aniyamma Joseph
Page 184, Price ₹ 300
Aksharasree Kalathipadi, Kottayam
Phone- 9495684749

പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേറ്റ് കോ​ള​ജി​ലും അ​മ​ല​ഗി​രി ബി.​കെ. കോ​ള​ജി​ലും ദീ​ർ​ഘ​കാ​ലം അ​ധ്യാ​പി​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യിരുന്ന ഡോ. ​ആ​നി​യ​മ്മ ജോ​സ​ഫി​ന്‍റെ ആ​ത്മ​ക​ഥ. വീ​ട്ട​മ്മ​യും അ​ധ്യാ​പി​ക​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യു​മാ​യ ഒ​രു വ്യ​ക്തി​യു​ടെ വേ​റി​ട്ട ജീ​വി​താ​നു​ഭ​ങ്ങ​ളും അ​ധ്യാ​പ​ന​ത്തിൽ ധ​ന്യ​ത പ​ക​രു​ന്ന ഓ​ർ​മ​ക​ളും ഹൃ​ദ്യ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്നു.

ബി​സി​ന​സ് ജേ​ര്‌ണ​ലി​സം

പി.​കി​ഷോ​ർ
പേ​ജ് 120,വി​ല ₹ 120
കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി, കൊ​ച്ചി
ഫോണ്‌- 0484 242 2275

ബി​സി​ന​സ് ജേ​ർ​ണ​ലി​സം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ക​ർ​ഷ​ക മേ​ഖ​ല​യാ​യി മാ​റി​യ പു​തി​യ കാ​ല​ത്ത്, ഈ ​പ​ത്ര​പ്ര​വ​ർ​ത്ത​ന ശാ​ഖ​യു​ടെ ച​രി​ത്ര​വും സാ​ധ്യ​ത​ക​ളും തു​റ​ന്നു​വ​യ്ക്കു​ന്ന പു​സ്ത​കം. ബി​സി​ന​സ് റി​പ്പോ​ർ​ട്ടിംഗ് കേ​വ​ലം ബ​ജ​റ്റ് വാ​ർ​ത്ത​ക​ൾ മാ​ത്ര​മ​ല്ലെ​ന്നും സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും ച​ല​നാ​ത്മ​ക​മാ​യ സാ​ന്പ​ത്തി​ക​ധാ​ര​യു​ടെ മി​ടിപ്പു​ക​ൾ തി​രി​ച്ച​റി​യു​ന്ന​താ​ണെ​ന്നും ​പു​സ്ത​കം ഓ​ർ​മി​പ്പി​ക്കു​ന്നു.

ച​ല​ച്ചി​ത്ര പ​ത്ര​പ്ര​വ​ർ​ത്ത​നം മ​ല​യാ​ള​ത്തി​ൽ

എ.​ച​ന്ദ്ര​ശേ​ഖ​ർ
പേ​ജ് 108,വി​ല ₹ 100
കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി, കൊ​ച്ചി
ഫോണ്‌- 0484 242 2275

മ​ല​യാ​ള​ത്തി​ലെ ച​ല​ച്ചി​ത്ര പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ഹ്ര​സ്വ​മാ​യൊ​രു ച​രി​ത്ര​രേ​ഖ​യാ​ണ് ഈ ​പു​സ്ത​കം. സി​നി​മ​യു​ടെ മാ​യി​ക​ലോ​ക​ത്തെ ഉ​പ​ജീ​വി​ച്ച് നി​ല​കൊ​ള്ളു​ക​യും അ​സ്ത​മി​ച്ചു​പോ​വു​ക​യും അ​തി​ജീ​വി​ക്കു​ക​യു​മൊ​ക്കെ ചെ​യ്ത അ​റി​യ​പ്പെ​ടു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ നി​ര​വ​ധി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളെ ഈ ​പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

സ​ലി​ല

ലീ​ജി​യ തോ​മ​സ്
പേ​ജ് 240, വി​ല ₹ 270
ജീ​വ​ൻ ബു​ക്സ്,
ഭ​ര​ണ​ങ്ങാ​നം. ഫോ​ണ്‍- 04822 237474

മു​ൻ​പി​ൽ കു​രി​ശും പി​ന്നി​ൽ ലോ​ക​വും എ​ന്ന് ഉ​ള്ളു​റ​പ്പി​ച്ചി​റ​ങ്ങി​യ ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ വ​ഴി​ത്താ​ര​ക​ളാ​ണ് ഈ ​നോ​വ​ലി​ലെ പ്ര​മേ​യം. സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ ആ​ഴ​മ​ള​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ണ് ഇ​തി​ന്‍റെ കാ​ത​ൽ. ഓ​രോ പ​രീ​ക്ഷ​ക​ളും ഉ​ള്ളി​ലെ ഏ​റ്റ​വും ന​ല്ല​തി​നെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള​താ​ണെ​ന്ന് ഓ​ർ​മി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ര​ച​ന.

ഇ​ട​നാ​ഴി ന​മ്മെ പാ​ക​പ്പെ​ടു​ത്തു​ന്ന വ​ഴി

ഫാ.​ലി​ജോ തൂ​ക്ക​നാ​ൽ
പേ​ജ്160, വി​ല ₹ 210
ജീ​വ​ൻ ബു​ക്സ്, ഭ​ര​ണ​ങ്ങാ​നം
ഫോ​ണ്‍- 04822 237474

ബൈ​ബി​ളി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന നിരവധി വ്യ​ക്തി​ക​ൾ, വ​ച​ന​ങ്ങ​ൾ, സം​ഭ​വ​ങ്ങ​ൾ, സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​വ​ അ​ടി​സ്ഥാ​ന​മാ​ക്കി​യ വി​ശ​ക​ല​നം. വ​ച​ന​പ്ര​ഘോ​ഷ​ക​ർ​ക്കും ലേ​ഖ​ന​ക​ർ​ത്താ​ക്ക​ൾ​ക്കും പ്ര​യോ​ജ​ന​ക​ര​മാ​യ കു​റി​പ്പു​ക​ൾ. പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ചെ​റു​ലേ​ഖ​ന​ങ്ങ​ൾ ധ്യാ​ന​ചി​ന്ത​യ്ക്കും ഉ​പ​കാ​ര​പ്ര​ദം.

നൂ​റു​മേ​നി വ​ച​നം ഹൃ​ദ​യ​ത്തി​ലും ജീ​വി​ത​ത്തി​ലും

പേ​ജ് 97, വി​ല ₹ 70
ബൈ​ബി​ൾ അ​പ്പോസ്ത​ലേ​റ്റ്
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത
ഫോ​ണ്‍- 7306208356

ബൈ​ബി​ൾ വ​ച​ന​ങ്ങ​ൾ മ​ന​പാ​ഠ​മാ​ക്കാ​ൻ സ​ഹാ​യ​ക​മാ​യ രീ​തി​യി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ബൈ​ബി​ൾ അ​പ്പോസ്ത​ലേ​റ്റ് ത​യാ​റാ​ക്കി​യ ഗ്ര​ന്ഥം. വി​ശ്വാ​സജീ​വി​ത​ത്തി​ലെ വ്യ​ത്യ​സ്ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വ​ച​നം ആ​ശ്വാ​സ​വും പ്ര​ത്യാ​ശ​യും ബ​ല​വു​മാ​യി മാ​റാ​ൻ ഈ ​വ​ച​ന​ശേ​ഖ​രം സ​ഹാ​യ​ക​ര​മാ​ണ്. മാ​റി​വ​രു​ന്ന ആ​രാ​ധ​നാ​ക്ര​മ​കാ​ല​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ വ​ച​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.