ഉന്നതത്തിലേക്ക്
Sunday, March 12, 2023 12:36 AM IST
ഉന്നതത്തിലേക്ക്
ഫാ. മാത്യു താന്നിയത്ത്
പേജ് 88
വില ₹ 90
ഐറീൻ ബുക്സ്, കോഴിക്കോട്
ഫോണ്-9605770005
വിശ്വാസജീവിതത്തിൽ ആത്മീയ വീക്ഷണങ്ങൾ ഉൾക്കൊള്ളാനും വിശ്വാസത്തെ ഉത്തേജിപ്പിക്കാനും ഉതകുന്ന പതിനൊന്ന് ഈടുറ്റ ലേഖനങ്ങളാണ് ഗ്രന്ഥത്തിലെ ഉള്ളടക്കം. വിശ്വാസവഴികളിൽ ഏറെ വെല്ലുവിളികളെ നേരിടുന്ന ഇക്കാലത്ത് ദൈവോത്മുഖജീവിതം നയിക്കാൻ ഓരോ വ്യക്തിയെയും സഹായിക്കുകയും ആധ്യാത്മികതയിൽ ആഴപ്പെടുത്തുകയും ചെയ്യുന്ന അനുഭവങ്ങളാണ് ഓരോ ലേഖനവും പകർന്നുനൽകുന്നത്.
അഭിമാനിയായ കർഷകൻ
ജയിംസ് വടക്കൻ
പേജ് 272
വില ₹100
ഫോണ്- 9497340829
കർഷകരും കാർഷികമേഖലയും നേരിടുന്ന നിരവധിയായ പ്രശ്നങ്ങളും അവയ്ക്ക് പരിഹാരമാർഗങ്ങളും പ്രതിപാദിക്കുന്ന ആധികാരിക പഠനഗ്രന്ഥം. ജനകീയ കാർഷിക മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന വിധം നഷ്ടക്കയത്തിൽ കൂപ്പുകുത്തിയ കർഷകരെ എങ്ങനെ കരകയറ്റാം, അതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളും നിലപാടുകളും എങ്ങനെയാവണം എന്നിവയും ഇതിൽ വിശദമാക്കുന്നു.
കനൽ
എഡിറ്റർ:
ഡോ. ഗീവർഗീസ്
കൈതവന
പേജ് 336
വില ₹ 300
അമല പബ്ലിക്കേഷൻസ്,
മാവേലിക്കര
ഫോണ്- 0479 234 4081
ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം. ഹൃദയത്ത ആത്മീയതയിൽ ജ്വലിപ്പിക്കുന്ന കനലുകളുടെ കൂന്പാരം എന്ന് ഓരോ ലേഖനത്തെയും വിശേഷിപ്പിക്കാം. ദൈവശാസ്ത്രം, സഭ, മറിയം, കുടുംബം, മഹത് ജീവിതങ്ങൾ, മലങ്കര സഭ, ജീവൻ, ആനുകാലികം എന്നിങ്ങനെ ഗ്രന്ഥത്തെ എട്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
2020 മാസ്ക്
ദീപ്തി പോൾ
വർഗീസ്
പേജ് 202
വില ₹ 280
ഈലിയ ബുക്സ്,
തൃശൂർ
ഫോണ്- 9447189032
ഭയപ്പാടിന്റെയും ഉത്കണ്ഠയുടേയും അനിശ്ചിതത്വത്തിന്റേതുമായിരുന്നു ലോകത്തെ ലോക്ഡൗണിലാക്കിയ കോവിഡ്കാലം. കോവിഡുമായി ബന്ധപ്പെട്ട സംഭവങ്ങൾ, ഇടപെടലുകൾ, പ്രതിസന്ധികൾ എന്നിവ ഗ്രന്ഥത്തിൽ ചർച്ചയാകുന്നു. വ്യക്തിജീവിതത്തിൽ എത്രത്തോളം മാറ്റങ്ങൾക്ക് കോവിഡ് മഹാമാരി ഇടയാക്കിയെന്നും വിശദീകരിക്കുന്നു.
ബിജുക്കുട്ടനും ബീനമോളും
ഷാലൻ
വള്ളുവശ്ശേരി
പേജ് 32
വില ₹ 60
സണ്ഷൈൻ
ബുക്സ്, തൃശൂർ
ഫോണ്-9388474794
ജോസഫിന്റെയും ട്രീസാമ്മയുടെയും മക്കളാണ് ബിജുക്കുട്ടനും ബീനമോളും. ബിജുക്കുട്ടൻ ആറാം ക്ലാസിലും ബീനമോൾ അഞ്ചാം ക്ലാസിലും പഠിക്കുന്നു. അവരുടെ സ്കൂൾ-വീട് അനുഭവങ്ങളിലൂടെ വിടരുന്ന ഗുണപാഠകഥകളുടെ സമാഹാരം. ഇലക്ട്രോണിക് മാധ്യമങ്ങളുടെ സ്വാധീനവും ഉപയോഗവും കുട്ടികളിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ കാലോചിതമായ ബോധവത്കരണം ഈ കഥകൾ പകർന്നു നൽകുന്നു.