GERMAN MALAYALAM ENGLISH HAND BOOK
ജർമനിയിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും ജോലിക്കും പഠനത്തിനും പോകുന്നവർക്ക് സഹായകരമായ ഗ്രന്ഥം. അടിസ്ഥാന ജർമൻ പദങ്ങളും ദൈനംദിനസാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട വാക്കുകളും വാചകങ്ങളും അതിന്റെ ഉച്ചാരണസഹിതം നൽകിയിരിക്കുന്നു. വിദേശ ഭാഷാപഠന സഹായി എന്ന നിലയിൽ ഏവർക്കും പ്രയോജനപ്പെടുന്ന രചനയാണിത്.
TELESCOPIC EXPLORATION OF THE UNIVERSE
പ്രപഞ്ചത്തെ സംബന്ധിച്ച ശാസ്ത്ര പഠനങ്ങളും കണ്ടെത്തലുകളും വിശദമാക്കുന്ന ഗ്രന്ഥം. ടെലിസ്കോപ്പിൽ തുടങ്ങി ഉപഗ്രഹങ്ങളിൽ എത്തിനിൽക്കുന്ന ബഹിരാകാശസംബന്ധമായ പഠനവും വിശദമായ ചരിത്രവും ഇതിലുണ്ട്. വിവിധ രാജ്യങ്ങളും സ്ഥാപനങ്ങളും ഇക്കാര്യത്തിൽ നടത്തിയ ഗവേഷണങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. വിദ്യാർഥികൾക്കും ശാസ്ത്രവിഷയങ്ങളിൽ താൽപര്യമുള്ളവർക്കും ഏറെ പ്രയോജനപ്പെടും.
ആടുകളുടെ മണമുള്ള ഇടയരാകാൻ
നെയ്യാറ്റിൻകര രൂപത മൈനർ സെമിനാരിയുടെ രജതജൂബിലി വേളയിൽ തയാറാക്കിയ പൗരോഹിത്യത്തെക്കുറിച്ചുള്ള 28 ലേഖനങ്ങളുടെ സമാഹാരം. വൈദികപരിശീലനം, ദൈവവിളി, വൈദികജീവിതം, അജപാലനം തുടങ്ങി കത്തോലിക്കാ പൗരോഹിത്യത്തിന്റെ നാനാവശങ്ങളും അപഗ്രഥിക്കുന്ന മനോഹരമായ കൃതി. പരിശീലകർക്കും വൈദികവിദ്യാർഥികൾക്കും വൈദികർക്കുമെല്ലാം ഉപകാരപ്പെടും.
രമേശ് ചെന്നിത്തലയുടെ നിയമസഭാ പ്രസംഗങ്ങൾ (2016-2021)
2016-21 കാലഘട്ടത്തിൽ കേരളനിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല നിയമസഭയിൽ നടത്തിയ ഇടപെടലുകളുടെ ലിഖിത രൂപമായ ഈ ബൃഹദ്ഗ്രന്ഥം ഒരു ചരിത്രരേഖയാണ്. കേരളചരിത്രത്തിലെ അഞ്ചുവർഷക്കാലം പഠിക്കേണ്ടവർക്ക് ഒരു കൈപ്പുസ്തകം. ജനക്ഷേമതത്പരനായ ഒരു പൊതുപ്രവർത്തകന്റെ മുഖം പുസ്തകത്തിലൂടെ അനാവ്രതമാകുന്നു.