ഈ വൈദികർ ഇന്നലെവരെ ജനങ്ങൾക്കൊപ്പമായിരുന്നു
ദൈവമുണ്ടോ ഇല്ലയോ എന്ന ചർച്ചകളും നിരീശ്വര ട്രോളുകളും സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്യപ്പെടുന്നതിനിടെ ഇറ്റലിയിൽ മരിച്ചത് ഇതുവരെ 28 വൈദികർ.എല്ലാവരും കൊറോണ ബാധിതർ. അവരുടെ എണ്ണം ഇനിയും കൂടും.

ആശുപത്രികളിലും പള്ളികളിലും സ്വന്തം ആരോഗ്യം കണക്കിലെടുക്കാതെ ഓടിനടന്ന 30 വൈദികരിൽ 28 പേരും കൊറോണ ബാധിതർ. അവരിൽ ഒരാളും സോഷ്യൽ മീഡിയയിൽ തർക്കിക്കാൻ നിന്നവരല്ല. ആശുപത്രിയിൽ കഴിഞ്ഞ രോഗികളും ഇടവകയിലെ വിശ്വാസികളും ഈ വൈദികരിൽ ദൈവത്തിന്‍റെ മുഖം കണ്ടു. കരുതലോടെ എല്ലാവർക്കും സമീപസ്ഥനായിരിക്കാനു ള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം ശിരസാ വഹിച്ച 28 കത്തോലിക്കാ വൈദികർ...


അവർ ഇന്നലെവരെ ഇറ്റലിയിലെ ആശുപത്രികളിലും ജനങ്ങൾക്കിടയിലുമുണ്ടായിരുന്നു. മിക്കവരും കൊറോണ ബാധിതരെ ശുശ്രൂഷിക്കാനും അവർക്ക് ആത്മിയശുശ്രൂഷകൾ നല്കാനുമൊക്കെ ഓടിനടന്നു. കൊറോണ മാരകമായ വൈറാസാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു അതൊക്കെ. ഒടുവിൽ അവരും രോഗികളായി.

അപ്പോൾ ഈ മരണങ്ങളൊക്കെ സംഭവിച്ചിട്ടും ഇടപെടാത്ത ദൈവത്തിൽ എന്തിനു വിശ്വസിക്കണം എന്നു ചോദിച്ചുകൊണ്ടുള്ള പോസ്റ്റുകളും പരിഹാസ ട്രോളുകളും സാമൂഹിക മാധ്യമങ്ങളിൽ നിറയുകയായിരുന്നു. ആ വൈദികർ അതിനൊന്നും മറുപടി നല്കാൻ തുനിഞ്ഞില്ല. അവർക്കു സമയവും ഇല്ലായിരുന്നു. എല്ലാവരുടെ ദാസന്മാരായി ഓടിനടന്നുകൊണ്ടിരുന്നു. ഒടുവിൽ മരിച്ചു.

ഇ​റ്റ​ലി​യി​ലെ മി​ലാ​ൻ ന​ഗ​ര​ത്തി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലു​ള്ള ഇ​ട​വ​ക​ക​ളി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച വൈ​ദി​ക​രു​ടെ എ​ണ്ണം 28 ആ​യി എന്ന റിപ്പോർട്ട് വന്നത് മൂന്നു ദിവസം മുന്പാണ്. മ​രി​ച്ച 30 വൈ​ദി​ക​രി​ൽ 28 പേ​ർ​ക്കും കൊ​റോ​ണ ആ​യി​രു​ന്നു. ഇ​വ​രു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത് ഇ​റ്റാ​ലി​യ​ൻ ബി​ഷ​പ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കീ​ഴി​ലു​ള്ള പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ അ​വ​നീരേ ആ​ണ്. മ​രി​ച്ച വൈ​ദി​ക​രി​ൽ 11 പേ​രും ബെ​ർ​ഗാ​മോ രൂ​പ​ത​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. അ​വി​ടെ​യു​ള്ള 15 വൈ​ദി​ക​ർ ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ലാ​ണ്.

ബെ​ർ​ഗാ​മോ​യി​ലെ ബി​ഷ​പ് ഫ്രാ​ൻ​സെ​സ്കോ ബെ​സ്ക്കിയെ ​മാ​ർ​പാ​പ്പ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. രോ​ഗ​ബാ​ധി​ത​രാ​യി ക​ഴി​യു​ന്ന​രോ​ടു​ള്ള ത​ന്‍റെ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ളി​യെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു. ഞ​ങ്ങ​ളെ​ല്ലാ​വ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ​ത്തി​ൽ നി​റ​ഞ്ഞു​നി​ല്ക്കു​ക​യാ​ണെ​ന്നും ദി​വ​സ​വു​മു​ള്ള പ്രാ​ർ​ഥ​ന​ക​ളി​ൽ ഞ​ങ്ങ​ളു​ണ്ടെ​ന്നു​മാ​യി​രു​ന്നു പാ​പ്പ​ായു​ടെ ആ​ശ്വാ​സ വ​ച​ന​ങ്ങ​ൾ.

അ​ദ്ദേ​ഹം വ​ലി​യ വാ​ത്സ​ല്യ​ത്തോ​ടെ​യാ​ണ് സം​സാ​രി​ച്ച​ത്. ഒ​രു പി​താ​വി​നെ​പ്പോ​ലെ​യാ​ണ് അ​ദ്ദേ​ഹം എ​നി​ക്കും മ​റ്റു വൈ​ദി​ക​ർ​ക്കും എ​ല്ലാ രോ​ഗി​ക​ൾ​ക്കും അ​വ​രെ ശു​ശ്രൂ​ഷി​ക്കു​ന്ന​വ​ർ​ക്കും സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും ആ​ശ്വാ​സ​വും ധൈ​ര്യ​വും പ​ക​ർ​ന്ന​ത്. ബെ​ർ​ഗാ​മോ​യി​ലെ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​ൾ​പ്പെ​ടെ ധീ​ര​മാ​യി ജോ​ലി ചെ​യ്യു​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ​ക്കും നി​യ​മ​പാ​ല​ക​ർ​ക്കും ത​ന്‍റെ പി​ന്തു​ണ​യും സ്നേ​ഹ​വും അ​റി​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം എന്നെ ഓ​ർ​മി​പ്പി​ച്ചു.

ജോ​ൺ 23-ാം മാ​ർ​പാ​പ്പ​യു​ടെ മാ​തൃ രൂ​പ​ത​യാ​ണ് ബെ​ർ​ഗാ​മോ. കൊ​റോ​ണ ബാ​ധി​ത​ർ​ക്കും ശു​ശ്രൂ​ഷ​ക​ർ​ക്കും​വേ​ണ്ടി അ​ദ്ദേ​ഹ​ത്തോ​ട് മാ​ധ്യ​സ്ഥം യാ​ചി​ക്കാ​ൻ ബി​ഷ​പ് ത​ന്‍റെ രൂ​പ​ത​യി​ലെ വി​ശ്വാ​സി​ക​ളോ​ട് പ​റ​ഞ്ഞു.

ബെർഗാമോ രൂപതയിലെ റെമോ ലുയിസെള്ളി, ഗെയ്താനോ ബുറിനി, ഉംബെർതോ തൊന്പീനി, ജ്യൂസെപെ ബെരാർഡെള്ളി, ജിയാൻകാർലോ നവ, സിൽവാനോ സിർടോലി, താർച്ചീസിയോ കസാലി, അഖിലസ് ബലോത്തി, മരിയാനോ കറാറ, താർച്ചീസിയോ ഫെരാരി പാർമാ രൂപതയിലെ ജ്യോർജിയോ ബോക്കി, പിയെത്രോ മൊന്താലി, ആൻഡ്രിയ അവൻജീനി, ഫ്രാങ്കോ മിനാർദി, ഫെർമോ ഫാൻഫോണി, പിയാച്ചെൻസ ബൊബ്ബിയോ രൂപതയിലെ ജ്യോർജിയോ ബൊസീനി, മരിയോ ബോസള്ളി, ജിയോവാനി ബോസള്ളി, ജിയോവാനി കോർദാനി, ക്രമോണ രൂപതയിലെ വിൻജൻസോ റിനി, മരിയോ കവള്ളേരി, കത്തീഡ്രലിലെ മാരിയോ ദഫേക്കി, മിലാൻ രൂപതയിലെ മാർക്കോ ബർബേത്ത, ലൂയിജി ജ്യൂസാനി, ലോദി രൂപതയിലെ കാർലോ പാത്തി, ബ്രസ്കിയ രൂപതയിലെ ജ്യോവാനി ഗിറേള്ളി എന്നിവരാണ് മരിച്ചത്.