ക​ക്ഷി​യു​ടെ ഭാ​ര്യ​ക്കും ജ​ഡ്ജി ചെ​ല​വി​നു കൊ​ടു​ക്ക​ണം!
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യ ഭ​ർ​ത്താ​വി​ൽനി​ന്നു ജീ​വ​നാം​ശം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ കു​ടും​ബ കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു.
കേ​സി​ലെ വി​ചാ​ര​ണ​യ്ക്കു​ശേ​ഷം വി​ധി പ​റ​യു​ന്ന ദി​വ​സം ഭാ​ര്യ​യും ഭ​ർ​ത്താ​വും കോ​ട​തി​യി​ലെ​ത്തി.
ജ​ഡ്ജി: "നി​ങ്ങ​ളു​ടെ ഭാ​ര്യ​യു​ടെ ഹ​ർ​ജി​യും നി​ങ്ങ​ൾ ന​ൽ​കി​യ ആ​ക്ഷേ​പ​വും കേ​സി​ലെ മൊ​ഴി​ക​ളും വാ​ദ​ങ്ങ​ളും എ​ല്ലാം വ​ള​രെ ശ്ര​ദ്ധ​യോ​ടെ ഞാ​ൻ പ​രി​ശോ​ധി​ച്ചു.
ഇ​തി​ന്‍റെഅ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​മാ​സം 5000 രൂ​പ നി​ങ്ങ​ളു​ടെ ഭാ​ര്യ​ക്ക് ന​ൽ​കാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു.
എ​ന്താ​ണ് ഈ ​തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് നി​ങ്ങ​ൾ​ക്ക് പ​റ​യാ​നു​ള്ള​ത്? "
ഭ​ർ​ത്താ​വ്:
"അ​ങ്ങ​യു​ടെ ഈ ​തീ​രു​മാ​നം തി​ക​ച്ചും ശ​രി​യാ​ണ് യു​വ​ർ ഓ​ണ​ർ...
കു​റ​ച്ചു പൈ​സ അ​വ​ൾ​ക്ക​യ്ക്കാ​ൻ ഞാ​നും ശ്ര​മി​ക്കാം!"

ന​ർ​മ​വി​സ്താ​രം-ഡി.​ബി. ബി​നു