ജ​ഡ്ജി​യു​ടെ ചെ​വി​ട്ടി​ലേ​ക്ക് പ​റ​യൂ...!
അ​യ​ൽ​വാ​സി​യാ​യ മ​ധ്യ​വ​യ​സ്ക​നെ​തി​രേ​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി കോ​ട​തി​യി​ലെ​ത്തി​യ​ത്. ത​ന്‍റെ വ​സ്തു​വി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​നെ ചോ​ദ്യം​ചെ​യ്ത​തി​ന് മ​റ്റു​ള്ള​വ​ർ കേ​ൾ​ക്കെ പ്ര​തി അ​സ​ഭ്യം പ​റ​ഞ്ഞു​വെ​ന്നാ​യി​രു​ന്നു കേ​സ്.

വാ​ദി​യാ​യ യു​വ​തി​യെ കോ​ട​തി​യി​ലെ കൂ​ട്ടി​ൽ ക​യ​റ്റി നി​ർ​ത്തി പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ ക്രോ​സ് വി​സ്താ​രം ന​ട​ത്തു​ക​യാ​ണ്.

വ​ക്കീ​ൽ: “പ്ര​തി നി​ങ്ങ​ളെ തെ​റി വി​ളി​ച്ചോ? ”
യു​വ​തി: “തെ​റി വി​ളി​ച്ചെ​ന്നു മാ​ത്ര​മ​ല്ല മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ​വ​ച്ച്
അ​ശ്ലീ​ല​ച്ചു​വ​യു​ള്ള ആം​ഗ്യ​വും കാ​ണി​ച്ചു. കേ​ട്ടാ​ൽ അ​റ​പ്പും വെ​റു​പ്പും ഉ​ള​വാ​ക്കു​ന്ന തെ​റി​യാ​ണ് അ​യാ​ൾ എ​ന്നെ വി​ളി​ച്ച​ത്.”

വ​ക്കീ​ൽ: “ ശ​രി.... ഏ​തെ​ല്ലാം തെ​റി​യാ​ണ് പ്ര​തി നി​ങ്ങ​ളെ വി​ളി​ച്ച​ത്.?”
യു​വ​തി: “അ​യ്യോ സാ​റേ... മാ​ന്യ​ന്മാ​രു​ടെ മു​ന്നി​ൽ​വ​ച്ച് എ​നി​ക്ക് പ​റ​യാ​ൻ പ​റ്റാ​ത്ത പ​ച്ച​ത്തെ​റി​ക​ളാ​ണ് അ​യാ​ൾ എ​ന്നെ വി​ളി​ച്ച​ത്.”

വ​ക്കീ​ൽ: “അ​ങ്ങ​നെ​യെ​ങ്കി​ൽ ജ​ഡ്ജി​യു​ടെ ചെ​വി​ട്ടി​ലേ​ക്കു
പ​റ​യൂ ... ”

ന​ർ​മ്മ​വി​സ്താ​രം / ഡി.​ബി. ബി​നു