ത​ണു​പ്പി​ൽ ഒ​രു സൂ​പ്പും ചൂ​ടി​നൊ​രു ത​ണു​ത്ത പാ​നീ​യ​വും
സ്ട്രോ​ബെ​റി തൈ​ര് പാ​നീ​യം

ഇ​തു പ്രാ​ത​ലി​നൊ​പ്പ​വും അ​ല്ലാ​തെ​യും ക​ഴി​ക്കാ​വു​ന്ന ഒ​രു പാ​നീ​യ​മാ​ണ്. ഉ​ണ്ടാ​ക്കാ​ൻ എ​ളു​പ്പം.

ആ​വ​ശ്യ​മാ​യ​വ: ത​ണു​പ്പി​ച്ച സ്ട്രോ​ബെ​റീ​സ് 10-12 എ​ണ്ണം ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച​ത്, ഒ​രു പ​ഴം അ​രി​ഞ്ഞ​ത്, തൈ​ര്- ഒ​രു ക​പ്പ്, പാ​ൽ- അ​ര ക​പ്പ്, ഒ​രു വ​ലി​യ ത​വി തേ​ൻ, ആ​വ​ശ്യ​മെ​ങ്കി​ൽ അ​ല്പം പ​ഞ്ച​സാ​ര. ഇ​തു ന​മ്മ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പ​ഴ​ങ്ങ​ളു​ടെ മ​ധു​രം​പോ​ലെ തീ​രു​മാ​നി​ക്കാം.

ഉ​ണ്ടാ​ക്കു​ന്ന വി​ധം:
*മു​ക​ളി​ൽ പ​റ​ഞ്ഞ​വ എ​ല്ലാം​കൂ​ടി ഒ​രു ബ്ലെ​ൻ​ഡ​റി​ൽ അ​ടി​ച്ചെ​ടു​ക്കു​ക.
* നാ​ലു നീ​ണ്ട ഗ്ലാ​സു​ക​ളി​ലേ​ക്കു പ​ക​ർ​ന്ന് ഐ​സു​ക​ട്ട​ക​ൾ ചേ​ർ​ത്തി​ള​ക്കു​ക.
*മു​ക​ളി​ലാ​യി ഒ​രു ത​വി സ്ട്രോ​ബെ​റി ഐ​സ്ക്രീം ചെ​യ്താ​ൽ വ​ള​രെ ന​ന്നാ​യി​രി​ക്കും. സ്ട്രോ​യി​ട്ട് ജ്യൂ​സ് വി​ള​ന്പാം.

പ​രി​പ്പ് സൂ​പ്പ്

ആ​വ​ശ്യ​മാ​യ​വ: തു​വ​ര പ​രി​പ്പ്- ഒ​രു ക​പ്പ്, ചു​മ​ന്ന പ​രി​പ്പ്- അ​ര ക​പ്പ്, സ​വോ​ള-1, മ​ഞ്ഞ നി​റ​ത്തി​ലു​ള്ള കാ​പ്സി​ക്കം, വെ​ളു​ത്തു​ള്ളി നാ​ല് അ​ല്ലി, ടൊ​മാ​റ്റോ-​ഒ​ന്ന്, ഇ​ഞ്ചി അ​രി​ഞ്ഞ​ത്- ഒ​രു ടീ​സ്പൂ​ണ്‍, ഉ​പ്പും കു​രു​മു​ള​കും ആ​വ​ശ്യ​ത്തി​ന്, ജീ​ര​കം പൊ​ടി​ച്ച​ത്- ഒ​രു ടീ​സ്പൂ​ണ്‍, അ​ല​ങ്ക​രി​ക്കാ​ൻ മാ​ത​ള നാ​ര​ങ്ങ​യു​ടെ മ​ണി​ക​ൾ.

ഉ​ണ്ടാ​ക്കു​ന്ന വി​ധം
* ര​ണ്ടു​ത​രം പ​രി​പ്പ് ഒ​ന്നി​ച്ചാ​ക്കി ആ​വ​ശ്യ​ത്തി​നു വെ​ള്ളം ചേ​ർ​ത്ത് പാ​തി വെ​ന്താ​ൽ ഇ​റ​ക്കി​വ​യ്ക്കു​ക.
* ഇ​തി​ലേ​ക്ക് സ​വോ​ള ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്, കാ​പ്സി​ക്കം നു​റു​ക്കി​യ​ത്, ടൊ​മാ​റ്റോ ക​ഷ​ണ​ങ്ങ​ൾ, വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി, ജീ​ര​കം, ഉ​പ്പ്, കു​രു​മു​ള​ക് ചേ​ർ​ത്ത് എ​ല്ലാം​കൂ​ടി ഒ​ന്നു​കൂ​ടി വേ​വി​ക്കു​ക. ന​ല്ല​തു​പോ​ലെ വെ​ന്തു​ട​ഞ്ഞ​തി​നു​ശേ​ഷം ഇ​ള​ക്കി സൂ​പ്പ് ക​പ്പു​ക​ളി​ൽ പ​ക​ർ​ന്ന് അ​ല​ങ്ക​രി​ച്ചു വി​ള​ന്പാം.

ഓ​മ​ന ജേ​ക്ക​ബ്