ഭൂ​ത​കാ​ലം
അ​ൻ​വ​ർ റ​ഷീ​ദി​ന്‍റെ​യും അ​മ​ൽ നീ​ര​ദി​ന്‍റെ​യും വി​ത​ര​ണ സം​രം​ഭ​മാ​യ എ ​ആന്‍റ് എ ​റി​ലീ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഭൂ​ത​കാ​ലം എ​ന്ന ചി​ത്ര​ത്തി​ൽ ഷെ​യ്ൻ നി​ഗം, രേ​വ​തി എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പ്ലാ​ൻ ടി ​ഫി​ലിം​സ്, ഷെ​യ്ൻ നി​ഗം ഫി​ലിം​സ് എ​ന്നി ബാ​ന​റു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം രാ​ഹു​ൽ സ​ദാ​ശി​വ​ൻ നി​ർ​വ​ഹി​ക്കു​ന്നു. നി​ർ​മ്മാ​ണം: തെ​രേ​സ റാ​ണി,സു​നി​ല ഹ​ബീ​ബ്. സൈ​ജു കു​റു​പ്പ്, ജെ​യിം​സ് ഏ​ലി​യാ, ആ​തി​ര പ​ട്ടേ​ൽ, അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ൻ, വ​ത്സ​ല മേ​നോ​ൻ, മ​ഞ്ജു പ​ത്രോ​സ്, റി​യാ​സ് ന​ർ​മ​ക​ല തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു. ഷെ​യ്ൻ നി​ഗം ആ​ദ്യ​മാ​യി സം​ഗീ​ത സം​വി​ധാ​യ​ക​നാ​വു​ന്ന ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​തം ഗോ​പി സു​ന്ദ​ർ നി​ർ​വ​ഹി​ക്കു​ന്നു. ര​ച​ന: രാ​ഹു​ൽ സ​ദാ​ശി​വ​ൻ, ശ്രീ​കു​മാ​ർ ശ്രേ​യ​സ്. ഛായാ​ഗ്ര​ഹ​ണം: ഷ​ഹ​നാ​ദ് ജ​ലാ​ൽ, എ​ഡി​റ്റിം​ഗ്: ഷ​ഫീ​ഖ് മു​ഹ​മ്മ​ദ്. വാ​ർ​ത്ത പ്ര​ച​ര​ണം​എ.എ​സ്. ദി​നേ​ശ്.

സ്റ്റാ​ർ

പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിനു ശേഷം ഡൊ​മി​ൻ ഡി​സി​ൽ​വ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് സ്റ്റാ​ർ. അ​ബാം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഏ​ബ്ര​ഹാം മാ​ത്യു നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ജോ​ജു ജോ​ർ​ജും ഷീ​ലു ഏ​ബ്ര​ഹാ​മും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പ്ര​ഥ്വി​രാ​ജും നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​മാ​കുന്നു. ഹ​രി നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് എം. ​ജ​യ​ച​ന്ദ്ര​ൻ, ര​ഞ്ജി​ൻ രാ​ജ് എ​ന്നി​വ​ർ സംഗീതം ചെയ്യുന്നു. ത​രു​ൺ ഭാ​സ്ക്ക​റാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. എ​ഡി​റ്റിം​ഗ്: ലാ​ൽ കൃ​ഷ്ണ​ൻ. വാ​ർ​ത്താ പ്ര​ച​ര​ണം:​ എ.​എ​സ്. ദി​നേ​ശ്.