ച​ങ്കാ​ണ് എ​ന്‍റെ യേ​ശു...
“ച​ങ്കാ​ണ്... ച​ങ്കാ​ണ് എ​ന്‍റെ യേ​ശു...

ച​ങ്കി​ലെ ചോ​ര ​ത​ന്ന് എ​ന്നെ സ്നേ​​ഹി​ച്ച​വ​നേ​ശു...’’ ആ​സ്വാ​ദ​ക​രെ കീ​ഴ​ട​ക്കി​യ ഈ ​ഗാ​നം ഇ​പ്പോ​ൾ ഏ​റെ​പ്പേ​ർ ഏ​റ്റു​പാ​ടു​ന്നു. ഈ ​ഗാ​നം പാ​ടി​യ​ത് പു​രോ​ഹി​ത സ​ഹോ​ദ​ര​ങ്ങ​ളാ​യ ഫാ.​വി​പി​ൻ കു​രു​ശു​ത​റ​യും ഫാ. വി​നി​ൽ കു​രു​ശു​ത​റ​യു​മാ​ണ്.

ചേ​ർ​ത്ത​ല തൈ​ക്കാ​ട്ടു​ശേ​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വകയിൽ കു​രു​ശു​ത​റ തോ​മ​സ്-ഏ​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ഇരുവരും. ഫാ.​വി​പി​ൻ കു​രു​ശു​ത​റ സി​എം​ഐ എ​റ​ണാ​കു​ളം പ്രോ​വി​ൻ​സി​ൽ അം​ഗ​മാ​ണ്. മ​ണ​പ്പു​റം സെ​ന്‍റ് തേ​രേ​സാ​സ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നും നോ​ർ​ത്ത് പാ​ണാ​വ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി​യു​മാ​ണ്.

ക്ല​രീഷൻ സ​ഭാം​ഗ​മാ​യ ഫാ.​ വി​നി​ൽ ക​ണ്ണൂ​ർ കു​ന്നോ​ത്ത് ക്ല​രീ​ഷൻ ഹൗ​സി​ൽ സേ​വ​നം ചെ​യ്യുന്നു. ഈ ​ഗാ​നാ​ലാ​പ​ന​ത്തോ​ടെ ഫ്ള​വേ​ഴ്സ് ടി​വി കോ​മ​ഡി ഉ​ത്സ​വ​ത്തി​ൽ അ​തി​ഥി​യാ​യി ഇ​രു​വ​രും പ​ങ്കെ​ടു​ത്തു. ഷാ​ലോം ടി​വി, ഗു​ഡ്നെ​സ് ടി​വി തു​ട​ങ്ങി​യ ചാ​ന​ലു​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു. നി​ര​വ​ധി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന ആ​ൽ​ബ​ങ്ങ​ളി​ൽ ഇ​വ​ർ പാ​ടി​യി​ട്ടു​ണ്ട്.

ദേ​വ​രാ​ജ​ൻ പൂ​ച്ചാ​ക്ക​ൽ