അനുദിന വചനപ്രഘോഷണം
അനുദിന വചനപ്രഘോഷണം
വ്യത്യസ്ത കാഴ്ചപ്പാടിൽ
ഫാ. ജിൽസൺ ജോൺ നെടുമരുതുംചാലിൽ സിഎംഐ
പേ​ജ് 464, വി​ല: 550 രൂപ
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 0495 4022600, 9746077500,
ദിവ്യബലിയിലെ അനുദിന വായനകളുടെ വിചിന്തനമാണ് ഇത്. ഓരോ ദിവസവും ബൈബിൾ അടിസ്ഥാനമാക്കി ജീവിതം തുടങ്ങുന്നതിന് ഇതു വായനക്കാരെ സഹായിക്കും. ഓരോ അധ്യായവും ചുരുക്കിയും ലളിതവുമായിട്ടാണ് നല്കിയിട്ടുള്ളത്. ഇതിൽ ബൈബിളുണ്ട്, ദൈവശാസ്ത്രമുണ്ട്, അനുദിന ജീവിതമുണ്ട്, പ്രാർഥനയുണ്ട് എല്ലാത്തിലുമപരി നന്മയിലേക്കു പദമൂന്നുവാനുള്ള ആഹ്വാനവുമുണ്ട്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഫാ. പോൾ പാറക്കാട്ടേൽ സിഎംഐ എന്നിവരുടെ ആശംസകളും.‌

സ്നേഹപുഷ്പങ്ങൾ
ജോയി മുത്തോലി
പേ​ജ് 64, വി​ല: 50 രൂപ
എസ്.എം. ബുക്സ് & പബ്ലിക്കേഷൻസ്, ചേർപ്പുങ്കൽ, പാലാ.
ഫോൺ: 04822-256517, 8281458637
ഒറ്റപ്പെട്ടവന്‍റെയും അവഗണിക്കപ്പെട്ട വന്‍റെയും കഥയാണ് ഇത്. ഒളിച്ചോടിയ ഒരു ബാലന്‍റെ ചിന്തയും അതിജീവനവും ഇവിടെ വരച്ചുകാട്ടുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാം.

പദശുദ്ധികോശം
ഡോ. ഡേവിസ് സേവ്യർ
പേ​ജ് 213, വി​ല: 250രൂപ
ബുക്ക് മീഡിയ, ചൂണ്ടച്ചേരി, കോട്ടയം
ഫോൺ: 9447536240
തെറ്റില്ലാതെ മലയാള പദങ്ങൾ ഉപയോഗി ക്കാൻ സഹായിക്കുന്ന പുസ്തകം. മലയാള ഭാഷയെ ഗൗരവത്തോടെ സമീപിക്കുന്നവർ നിർബന്ധമായും വായിക്കേണ്ട പുസ്തകം.

ഡയറക്ട് സെല്ലിംഗ്
21-ാം നൂറ്റാണ്ടിലെ വിപ്ലവം
ജോബിൻ എസ്.കൊട്ടാരം
ബിജു ശിവാനന്ദൻ
പേ​ജ് 145, വി​ല: 199 രൂപ
അബ്സല്യൂട്ട് പബ്ലിക്കേഷൻസ്, കോട്ടയം.
മാർക്കറ്റിംഗിൽ വിജയിക്കാൻ സഹായിക്കുന്ന പ്രചോദനാത്മക ഗ്രന്ഥം. കഥകളും കാര്യങ്ങ ളുമായി ഒന്നാന്തരം വായനാനുഭവം.