പാക്കിസ്ഥാനെ വിറപ്പിച്ച വൈമാനികൻ
വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ്; കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ൽ നി ​ന്നും ഫി​സി​ക്സ് ബി​രു​ദ ക്ലാ​സി​ലെ 15 വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​രു സം​ഘം കൊ​ച്ചി​യി​ലെ​ത്തി. കോ​ള​ജി​ലെ എ​ൻ​സി​സി കേഡ​റ്റു​ക​ളാ​യ അ​വ​ർ ഇന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ആ​ദ്യ വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് വി​ക്രാ​ന്ത് സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ക്യാ​ന്പി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​യി​രു​ന്നു. അ​വ​രി​ൽ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ മ​ന​സ് അ​പ്പോ​ൾ വി​ക്രാ​ന്തി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി​യ യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ലൊ​ന്നി​ലെ വൈ​മാ​നി​ക​നി​ൽ ചു​റ്റി​ത്തി​രി​ഞ്ഞു. അ​യാ​ളെ അ​ടു​ത്തു കാ​ണാ​ൻ അ​വ​ന് കൊ​തി​യാ​യി. ക​ണ്ട​പ്പോ​ൾ ആ ​ധീ​ര​നെ തൊ​ട​ണ​മെ​ന്നാ​യി ആ​ശ. തൊ​ട്ട​പ്പോ​ൾ അ​യാ​ളെ പ്പോ​ലെ ഒ​രു വൈ​മാ​നി​ക​നാ​ക​ണ​മെ​ന്ന മോ​ഹം മ​ന​സി​ലു​ദി​ച്ചു. വെ​റും വൈ​മാ​നി​ക​നാ​യാ​ൽ പോ​രാ; യു​ദ്ധ​ക്ക​പ്പ​ലു​ക​ളി​ലേ​ക്ക് വി​മാ​നം പ​റ​ത്തി​യി​റ​ക്കു​ന്ന പൈ​ല​റ്റുത​ന്നെ ആ​ക​ണം.

എ​ന്തൊ​രു സു​ന്ദ​ര​മാ​യ ന​ട​ക്കാ​ത്ത സ്വ​പ്നം എ​ന്നാ​ണോ നി​ങ്ങ​​ൾ ചി​ന്തി​ക്കു​ന്ന​ത്? എ​ങ്കി​ൽ തെ​റ്റി. വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ആ ​യു​വാ​വ് അ​തേ ഐഎ​ൻ​എ​സ് വി​ക്രാ​ന്തി​ലെ യു​ദ്ധവി​മാ​ന​ങ്ങ​ളി​ൽ പ​ല​തും കാ​ര്യ​ക്ഷ​മ​ത​യോ​ടെ പ​റ​ത്തു​ന്ന പ്ര​ഗത‌്ഭ​നാ​യ പൈ​ല​റ്റാ​യി. പി​ന്നെ ഐ​എ​ൻ​എ​സ് വി​ക്രാ​ന്തി​ന്‍റെത​ന്നെ ക്യാ​പ്റ്റ​നാ​യി. 1971 ലെ ​ഇ​ന്ത്യ-​പാ​ക് യു​ദ്ധ​ത്തി​ൽ ഇ​ന്ത്യ​യു​ടെ വി​ജ​യ​വും ബം​ഗ്ലാ​ദേ​ശി​ന്‍റെ സ്വാ​ത​ന്ത്ര്യ​വും സാ​ധ്യ​മാ​ക്കി​യ മു​ഖ്യ​ശി​ൽ​പി​ക​ളി​ൽ ഒ​രാ​ളായി. ​പി​ന്നെ റി​യ​ർ അ​ഡ്മി​റ​ലാ​യി. ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റിന്‍റെ അ​തി​വി​ശി​ഷ്ടസേ​വാ മെ​ഡ​ലി​ന് അ​ർ​ഹ​നാ​യി. ഇ​ന്ത്യ​ൻ നാ​വി​കസേ​ന​യി​ൽനി​ന്നു വി​ര​മി​ച്ച് ഇ​പ്പോ​ൾ വി​ശ്ര​മജീ​വി​തം ന​യി​ക്കു​ന്ന റി​യ​ർ അ​ഡ്മി​റ​ൽ കെ. ​മോ​ഹന​ൻ, കൈ​യെ​ത്തി​പ്പി​ടി​ച്ച് സ്വ​ന്ത​മാ​ക്കി​യ മോ​ഹി​പ്പി​ക്കു​ന്ന പ​ദ​വി​ക​ൾ നി​ര​വ​ധി​യാ​ണ്.

നാവികസേനയിലൂടെ യു​ദ്ധ​വി​മാ​നത്തിലേക്ക്

ക​ണ്ണൂ​ർ, പ​ള്ളി​ക്കു​ന്നി​ലു​ള്ള ജ​യ്ജ​വാ​ൻ റോ​ഡി​ലെ വി​ക്രാ​ന്ത് എ​ന്നു പേ​രു​ള്ള ഭ​വ​ന​ത്തി​ലി​രു​ന്ന് നാ​വി​ക​സേ​ന​യി​ലെ ത​ന്‍റെ 37 വ​ർ​ഷ​ക്കാ​ല​ത്തെ അ​നു​ഭ​വ​ക്ക​ട​ലി​ന്‍റെ ആ​ഴ​വും പ​ര​പ്പും അ​ള​ന്നെ​ടു​ക്കു​ന്പോ​ൾ 72-ാം ​വ​യ​സി​ലും ത​ള​രാ​ത്ത ആ​വേ​ശ​ത്തി​ന്‍റെ തി​ര​ത്ത​ള്ള​ൽ ആ ​മു​ഖ​ത്തു വ​ന്ന​ല​ച്ചു. കഠി​നാ​ധ്വാ​ന​വും ആ​ത്മാ​ർ​ഥ​ത​യും ഇ​ച്ഛാ​ശ​ക്തി​യു​മു​ണ്ടെ​ങ്കി​ൽ മ​ന​സി​ലെ അ​തി​രു​ക​ളി​ല്ലാ​ത്ത ആ​ഗ്ര​ഹ​ങ്ങ​ൾ പ​ല​തും നി​ശ്ച​യ​മാ​യും വെ​ട്ടി​പ്പി​ടി​ക്കാം എ​ന്ന​തി ന് ​ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു മോ​ഹ​ന​ന്‍റെ ജീ​വി​തം.

യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് ആ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച അ​ന്നു മു​ത​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത അ​തെ​ങ്ങ​നെ സാ​ധ്യ​മാ​ക്കാം എ​ന്ന​തി​നെക്കു​റി​ച്ചു മാത്ര​മാ​യി​രു​ന്നു. കോ​ള​ജി​ലെ എ​ൻ​സി​സി അ​ധ്യാ​പ​ക​നാ​യ കെ.​ടി. മാ​ധ​വ​ൻ നന്പ്യാ​ർ ആ ​ല​ക്ഷ്യ​പ്രാ​പ്തി​ക്കാ​യി സ​ർ​വ പി​ന്തു​ണ​യും ന​ൽ​കി അ​ദ്ദേ​ഹ​ത്തിനൊ​പ്പം നി​ന്നു. പൈ​ല​റ്റാ​കാ​ൻ വ്യോ​മസേ​ന​യി​ൽ ചേ​രാ​നു​ള്ള അ​ട​ങ്ങാ​ത്ത മോ​ഹ​വു​മാ​യി ന​ട​ക്കു​ന്ന മോ​ഹ​ന​നെ 1967-ൽ ​യാ​ദൃ​ച്ഛി​ക​മാ​യി നേ​വി​യി​ലേക്കാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മ​ന​സി​ല​പ്പോഴും യു​ദ്ധ​വി​മാ​ന​ത്തി​ലെ വൈ​മാ​നി​ക​ൻ എ​ന്ന ആ​ഗ്ര​ഹം ക​ത്തി​ജ്വ​ലി​ച്ചു നി​ന്നു. അ​ത് വെ​റു​തെ​യാ​യി​ല്ല. നാ​വി​ക സേ​ന​യി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തെ​ങ്കി​ലും അ​തി​ന​ക​ത്തെ വ്യോ​മ​സേനാ ​വി​ഭാ​ഗ​ത്തി​ന്‍റെ യു​ദ്ധ​വി​മാ​നം പ​റ​ത്താ​നു​ള്ള പ​രി​ശീ​ല​ന​മാ​ണ് മോ​ഹ​ന​ന് ല​ഭി​ച്ച​ത്. ഏ​റെ ക്കാ​ല​മാ​യി മ​ന​സി​ൽ കൊ​ണ്ടുന​ട​ന്ന ഒ​രു വ​ലി​യ സ്വ​പ്ന​ത്തിന്‍റെ സാ​ക്ഷാ​ത്കാ​ര​മാ​യി​രു​ന്നു അ​​ത്.

പ്രാ​യം കു​റ​ഞ്ഞ വൈ​മാ​നി​കൻ

നാ​വി​ക നി​രീ​ക്ഷ​ണ വി​മാ​ന​മാ​യ അ​ലി​സെ, ആ​ന്‍റി സ​ബ്മ​റൈ​ൻ എ​യർ​ക്രാ​ഫ്റ്റാ​യ ഐ​എ​ൽ-38, സീ​ഹോ​ക് എ​ന്നി​വ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ മോ​ഹ​ന​ൻ വി​ദ​ഗ്ധ​നാ​യി. മു​ന്പെ​പ്പോഴോ അ​ഗ്ര​ഹി​ച്ച​തു​പോ​ലെ ഈ ​വി​മാ​ന​ങ്ങ​ളെ ഐ​എ​ൻ​എ​സ് വി​ക്രാ​ന്തി​ന്‍റെ ഫ്ളൈ​റ്റ് ഡെ​ക്കി​ലേ​ക്ക് ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ൽ അ​തി​സ​മ​ർ​ഥ​മാ​യി ലാ​ൻഡിംഗ് ന​ട​ത്തി​യും അ​വി​ടെനി​ന്ന് നി​ഷ്പ്ര​യാ​സം ടേ​ക് ഓ​ഫ് ചെ​യ്തും മികവ് തെളിയിച്ചു. 1968-ൽ ​പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം നാ​വി​ക സേ​ന​യി​ൽ സ​ബ് ല​ഫ്റ്റ​ന​ന്‍റാ​യി. തു​ട​ർ​ന്ന് 1971-ൽ ​ല​ഫ്റ്റ​നന്‍റും.

അ​തേ വ​ർ​ഷ​മാ​ണ് ബം​ഗ്ലാ​ദേ​ശ് മോ​ച​ന​ത്തി​ലേ​ക്കു ന​യി​ച്ച ഇ​ന്തോ-​പാക് ​യു​ദ്ധ​മു​ണ്ടാ​കു​ന്ന​ത്. മോ​ഹ​ന​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ൽ പ​റ​ന്ന് താ​ൻ അ​ന്നു​വ​രെ പ​ഠി​ച്ച എ​ല്ലാ പാ​ഠ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായി ​പ​യ​റ്റിത്തെ​ളി​യാ​നുള്ള സു​വ​ർ​ണാ​വ​സ​ര​മാ​യി​ അ​ത്. യു​ദ്ധ​ത്തി​ൽ ഇ​ന്ത്യ, അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യം ഉ​റ​പ്പി​ച്ച​തി​ൽ നി​ർ​ണാ​യ​കശ​ക്തി​യാ​യി മാ​റി​യ ഐഎ​ൻ​എ​സ് വി​ക്രാ​ന്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വൈ​മാ​നി​ക​നാ​യി​ മോ​ഹ​ന​ൻ. ആ ​സ​മ​യ​ത്ത് കപ്പലിലുണ്ടാ​യി​രു​ന്ന 35 പോ​ർ​വി​മാ​ന​ങ്ങ​ളിലെ മി​ക​ച്ച പൈ​ല​റ്റു​മാ​രി​ൽ ഒ​രാ​ളും അ​ദ്ദേ​ഹ​മാ​യി​രു​ന്നു.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മുകളിൽ

യു​ദ്ധ​വി​മാനം ​പ​റ​ത്തു​ന്ന​തി​ലെ പ്ര​ത്യേ​ക നൈ​പു​ണ്യം, സാ​ഹ​സി​ക​ത​യോ​ടു​ള്ള ആ​ഭി​മുഖ്യം, ​നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ പ​ത​റാ​തെ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നു​ള്ള തന്‍റേടം എ​ന്നീ ക​ഴി​വു​ക​ൾ തി​രി​ച്ച​റി​ഞ്ഞ നാ​വി​ക​സേ​നാ നേ​തൃ​ത്വം യു​ദ്ധ​ത്തിലെ ​ചി​ല സു​പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ മോ​ഹ​ന​നെ​യാ​ണ് ഏ​ൽ​പ്പി​ച്ച​ത്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തെ 200 കിലോമീറ്ററോ​ളം ചു​റ്റ​ള​വി​ൽവ​രു​ന്ന ദൂ​രം വി​മാ​ന​ത്തി​ൽ പ​റ​ന്ന് നി​താ​ന്ത ജാ​ഗ്ര​ത​യോ​ടെ നി​രീ​ക്ഷി​ക്കു​ന്ന ചു​മ​ത​ല മോ​ഹ​ന​ന് ന​ൽ​ക​പ്പെ​ട്ട​ത് അ​ങ്ങ​നെ​യാ​യി​രു​ന്നു. കി​ഴ​ക്ക​ൻ പാ​ക്കി​സ്ഥാ​ൻ എ​ന്ന് അ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ബം​ഗ്ലാ​ദേ​ശിന്‍റെ അ​തി​ർ​ത്തി​യി​ലേ​ക്ക് പ​റ​ന്ന​ടു​ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍റെ യു​ദ്ധ​വി​മാ​ന​ങ്ങ​ളും പാ​ഞ്ഞ​ടു​ക്കു​ന്ന യു​ദ്ധ​ക്ക​പ്പ​ലു​ക​ളും ത​ട​യാ​നു​ള്ള നി​യോ​ഗ​വും അ​ദ്ദേ​ഹ​ത്തിനാ​യി​രു​ന്നു.പാ​ക് വി​മാ​ന​ങ്ങ​ൾ​ക്കും ക​പ്പ​ലു​ക​ൾ​ക്കും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ വ​ച്ച് ര​ഹ​സ്യ​മാ​യി ഇ​ന്ധ​നം നി​റ​യ്ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ മേ​ൽനോ​ട്ട​ത്തി​ൽ സ​മ​ർ​ഥ​മാ​യി ഇ​ല്ലാ​താ​ക്കി. ചു​രു​ക്ക​ത്തി​ൽ പാ​ക് സൈ​ന്യ​ത്തി​ന്‍റെ വ​ലി​യൊ​രു വി​ഭാ​ഗ​ത്തെ ബം​ഗ്ലാ​ദേ​ശി​ന്‍റെ മ​ണ്ണി​ലേ​ക്ക് അ​ടു​പ്പി​ക്കാ​തെ അ​ക​റ്റിനി​ർത്തി ​യു​ദ്ധ​ത്തി​ൽ ഇ​ന്ത്യ​ൻ പ​ട്ടാ​ള​ത്തി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ വ​ലി​യൊരു ​പ​ങ്കു വ​ഹി​ക്കാ​ൻ മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​വി​കസേ​ന​യു​ടെ പോ​ർ​വി​മാ​ന​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞു.

കോ​ക്സ് ബ​സാ​റി​ലെ മി​ന്ന​ലാ​ക്ര​മ​ണം

14 ദി​വ​സ​ത്തോ​ളം നീ​ണ്ടുനി​ന്ന യു​ദ്ധ​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ചി​രു​ന്ന പാ​ക്കി​സ്ഥാ​ൻ നാ​വി​ക സൈ​ന്യ​വു​മാ​യി നടത്തിയ ഏറ്റുമുട്ടലിൽ പ​ല​ത​വണ ​മോ​ഹ​ന​ൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ബം​ഗ്ലാ​ദേ​ശി​ന്‍റെ തെ​ക്കുകി​ഴ​ക്ക​ൻ ഭാ​ഗ​ത്തെ ത​ന്ത്രപ്ര​ധാ​ന തീ​ര​ദേ​ശ മേ​ഖ​ല​യാ​യ കോ​ക്സ് ബ​സാ​റി​ൽ രാ​ത്രി​യു​ടെ മ​റ​വുപ​റ്റി പ​റ​ന്നുചെ​ന്ന് മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി പാ​ക് സേ​ന​യ്ക്ക് ക​ന​ത്ത നാ​ശന​ഷ്ട​ങ്ങ​ൾ വ​രു​ത്തി. ഖു​ൽ​ന തു​റ​മു​ഖ​ത്തും ധാ​ക്ക​യി​ലും ചി​റ്റ​ഗോം​ഗി​ലു​മു​ള്ള പാക് ശ​ക്തി ദു​ർ​ഗ​ങ്ങ​ളി​ൽ മോ​ഹ​ന​ൻ ഉൾപ്പെടെയുള്ള സം​ഘം വ​ൻ ബോം​ബാ​ക്ര​മ​ണ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ട​തോ​ടെ പാ​ക് സേ​നാ നേ​തൃ​ത്വം പ​രാ​ജ​യ​ത്തി​ന്‍റെ പ​ടി​വാ​തി​ൽ​ക്ക​ൽ വി​റ​ച്ചുനി​ന്നു. ര​ണ്ടാ​ഴ്ച​ത്തെ യു​ദ്ധ​ത്തി​നി​ട​യി​ൽ 38 മ​ണി​ക്കൂ​റു​ക​ളോ​ളം മോ​ഹ​ന​ൻ ത​ന്‍റെ പ്രി​യ​പ്പെ​ട്ട അ​ലി​സെ യു​ദ്ധവി​മാ​നം പ​റ​ത്തി. പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന്‍റെ വി​മാ​ന​വേ​ധ തോ​ക്കു​ക​ളി​ലെ മാ​ര​ക​മാ​യ വെ​ടി​യു​ണ്ട​ക​ളെ സ​മ​ർ​ഥ​മാ​യി വെ​ട്ടി​ച്ചും ക​ബ​ളി​പ്പി​ച്ചു​മു​ള്ള ആ ​പ​റ​ക്ക​ലു​ക​ളി​ൽ പ​ല​തും അ​ങ്ങേ​യ​റ്റം സാ​ഹ​സി​ക​വും ആ​പ​ത്ക​ര​വു​മാ​യി​രു​ന്നു.

ബംഗ്ലാദേശിന്‍റെ ആദരം

1971 ഡി​സം​ബ​ർ 16-ന് ​ബം​ഗ്ലാ​ദേ​ശി​ന്‍റെ മ​ണ്ണി​ൽനി​ന്ന് പാ​ക് സേ​ന​യെ പൂ​ർ​ണ​മാ​യി തു​ര​ത്താ​ൻ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന് ക​ഴി​ഞ്ഞു. അ​തി​നി​ട​യി ൽ 93,000-​ത്തോ​ളം പാ​ക് സൈ​നിക​ർ ഇ​ന്ത്യ​ൻ സേ​ന​യ്ക്ക് മു​ന്പി​ൽ നി​രു​പാ​ധികം ​ആ​യു​ധം അ​ടി​യ​റ​വു വ​ച്ചു. ഒ​രു​പ​ക്ഷെ, ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന് ശേ​ഷം ലോ​ക​ത്തു​ണ്ടാ​യ എ​റ്റ​വും വ​ലി​യ സൈനിക കീ​ഴ​ട​ങ്ങ​ലാ​യി​രു​ന്നു അ​ത്. അ​തോ​ടെ ദീ​ർ​ഘ​നാ​ളാ​യി ബം​ഗ്ലാ​ദേ​ശ് സ്വ​പ്നം ക​ണ്ടി​രു​ന്ന അ​വ​രു​ടെ സ്വാ​ത​ന്ത്ര്യം യാ​ഥാ​ർ​ഥ്യ​മാ​യി.
വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം, 2015-ഡി​സം​ബർ 15 ​മു​ത​ൽ 20 വ​രെ ബം​ഗ്ലാ​ദേ​ശ,് അ​വ​രു​ടെ 45-ാമ​ത് സ്വാ​ത​ന്ത്ര്യദിനം ഗം​ഭീ​ര​മായി ​കൊ​ണ്ടാ​ടു​ക​യു​ണ്ടാ​യി. ത​ങ്ങ​ൾ​ക്ക് സ്വാ​ത​ന്ത്ര്യം നേ​ടിത്ത​ന്ന ഇ​ന്ത്യ​യു​ടെ അ​ന്ന​ത്തെ ക​ര-​നാ​വി​ക-​വ്യോ​മസേ​ന​യി​ലെ പ്ര​മു​ഖ​രാ​യ 26 പേ​രെ ധാ​ക്ക​യിൽ ​ന​ട​ന്ന ആ​ഘോ​ഷ​ച്ച​ട​ങ്ങി​ലേ​ക്ക് ബം​ഗ്ലാ​ദേ​ശ് ഭ​ര​ണ​കൂ​ടം ഒൗ​ദ്യോ​ഗി​ക​മായി ​ക്ഷ​ണി​ക്കു​ക​യും വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി പ​രി​ഗ​ണി​ച്ച് ആ​ദ​രി​ക്കു​ക​യും ചെ​യ്തു. അ​തി​ലൊ​രാ​ൾ കെ.​മോ​ഹ​ന​നാ​യി​രു​ന്നു. ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷേ​ക് ഹ​സീ​ന​യും പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഹ​മീ​ദും ചേ​ർ​ന്നാ​യി​രു​ന്നു ച​ട​ങ്ങിൽ ​അ​വ​രെ ആ​ദ​രി​ച്ച​ത്.

ഐ​എ​ൻ​എ​സ് വി​ക്രാ​ന്തി​ന്‍റെ സാ​ര​ഥി​

ഇ​ന്തോ-​പാ​ക് യു​ദ്ധ​ത്തി​ൽ ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച പോരാട്ടത്തിൽ കെ.​മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​പാ​ടവം തി​രി​ച്ച​റി​ഞ്ഞ മേലുദ്യോഗസ്ഥർ തു​ട​ർ​ന്ന് നാ​വി​കസേ​ന​യു​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ ​അ​വ​രോ​ധി​ക്കാ​ൻ തു​ട​ങ്ങി. 1972-ൽ ​ഗോ​വ വി​മാ​ന​ത്താ​വ​ള​ത്തി​ലെ നാ​വി​ക വ്യോ​മയ​ാന കേ​ന്ദ്ര​ത്തി​ന്‍റെ ക്യാ​പ്റ്റ​നാ​യി അ​ദ്ദേ​ഹം നി​യ​മി​ക്ക​പ്പെ​ട്ടു. 1985-ൽ ​ഇ​ന്ത്യ​ൻ പ​ട​ക്ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് ക്വി​ൽ​ത്താ​ന്‍റെ ക്യാ​പ്റ്റ​നാ​യി. 1991-ൽ ​ഐ​എ​ൻ​എ​സ് ഹാസയു​ടെ​യും 1993-ൽ ​ഐ​എ​ൻ​എ​സ് ദീ​പ​ക്കി​ന്‍റെ​യും തുട​ർ​ന്ന് 1994-ൽ ​ഐ​എ​ൻ​എ​സ് വി​ക്രാ​ന്തി​ന്‍റെ​യും ക്യാ​പ്റ്റ​നാ​യി. ഒ​രുവ​ർ​ഷം മാ​ത്ര​മേ അ​ദ്ദേ​ഹം ഐ​എ​ൻ​എ​സ് വി​ക്രാ​ന്തി​ന്‍റെ സാ​ര​ഥി​യാ​യി​രു​ന്നു​ള്ളൂ.

വ​ർഷ​ങ്ങ​ൾ​ക്കു മു​ന്പ് ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ കൊ​ച്ചി​യി​ൽവ​ച്ച് താ​ൻ ആ​ദ്യ​മാ​യി ക​ണ്ട യു​ദ്ധ​ക്ക​പ്പ​ലി​ന്‍റെ ക്യാ​പ്റ്റ​നാ​യി എ​ന്ന​ത് മോ​ഹ​ന​ന് ഒ​രു നി​യോ​ഗവും ​സ്വ​പ്ന സാ​ഫ​ല്യ​വു​മാ​യി. ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ ആ ​പ​ട​ക്ക​പ്പ​ലി​ന്‍റെ അ​വ​സാ​ന​ത്തെ അ​മ​ര​ക്കാ​ര​നാ​യി​രു​ന്നു കെ.​മോ​ഹ​ന​ൻ. തു​ട​ർ​ന്ന് ക​പ്പ​ൽ ഡീ ക​മ്മീ​ഷ​ൻ ചെ​യ്യ​പ്പെ​ട്ടു. 1995ൽ ​നാ​വി​കസേ​ന​യി​ലെ സമുന്ന​ത പ​ദ​വി​ക​ളി​ലൊ​ന്നാ​യ റി​യ​ർ അ​ഡ്മി​റ​ൽ സ്ഥാ​ന​ത്തെ​ത്തി. ആ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ​ത്തെ മ​ല​ബാ​റു​കാ​ര​ൻ എ​ന്ന ഖ്യാ​തി​യും മോ​ഹ​ന​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.

ഉപരോധത്തെ തകർത്ത ‘ഓപ്പറേഷൻ'

1998 മേ​യ് മാ​സ​ത്തി​ൽ ഇ​ന്ത്യ ന​ട​ത്തി​യ ര​ണ്ടാം പൊ​ക്രാ​ൻ അ​ണു​പ​രീ​ക്ഷ​ണ​ത്തത്തു​ട​ർ​ന്ന് മോ​ഹ​ന​ന് ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ക്കാ​നു​ള്ള മ​റ്റൊ​ര​വ​സരം ​വീ​ണുകി​ട്ടി. അ​ണു​പ​രീ​ക്ഷ​ണ​ത്തി​ൽ അ​സ​ഹി​ഷ്ണു​ക്ക​ളാ​യിത്തീ​ർ​ന്ന അമേ​രി​ക്ക​യും ബ്രി​ട്ട​നും ഇ​ന്ത്യ​ക്കെ​തി​രേ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ സ​മ​യ​മാ​യി​രു​ന്നു അ​ത്. അ​ന്ന് നാ​വി​കസേ​ന​യുടെ വ്യോ​മവി​ഭാ​ഗ​ത്തി​ലെ ​ഹെ​ലി​കോ​പ്റ്റ​റാ​യി​രു​ന്ന സീ​കി​ംഗിന്‍റെ സ്പെ​യ​ർ​പാ​ർ​ട്സ് പ​ല​തും ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ന്ന​ത് പ്ര​ധാ​ന​മാ​യും ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി​രു​ന്നു. ഉ​പ​രോ​ധ​ത്തെത്തുട​ർ​ന്ന് അ​വ ല​ഭി​ക്കാ​തെവ​ന്ന​തോ​ടെ ആ​കെയു​ണ്ടാ​യി​രു​ന്ന 20 സീ​ കിംഗ് ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ൽ അഞ്ചെ​ണ്ണം മാ​ത്ര​മേ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു​ള്ളു. ബാ​ക്കി​ 15 എ​ണ്ണം ഉ​പ​യോ​ഗി​ക്കാ​നാ​വാ​തെ ഹാ​ങ്ങ​റു​ക​ളി​ൽ വി​ശ്ര​മംകൊ​ണ്ടു. ഈ ​ഹെ​ലി​കോ​പ്റ്റ​റു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി നാ​വി​കസേ​നയ്​ക്ക് ക​രു​ത്തു പ​ക​രു​ക എ​ന്ന വെ​ല്ലു​വി​ളി നി​റ​ഞ്ഞ ദൗ​ത്യ​മാ​യി​രു​ന്നു മോ​ഹ​ന​ൻ ഏറ്റെ​ടു​ത്ത​ത്.

ത​ങ്ങ​ൾ​ക്ക​ല്ലാ​തെ ഇ​വ​യു​ടെ സ്പെ​യ​ർ​പാ​ർ​ട്സ് മ​റ്റൊ​രു രാജ്യ​ത്തി​നും നി​ർ​മി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന ബ്രി​ട്ട​ന്‍റെ​യും അ​മേ​രി​ക്ക​യു​ടെ​യും അഹ​ങ്കാ​രം ത​ക​ർ​ത്ത് അ​വ​രെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കാ​ൻത​ന്നെ അ​ദ്ദേ​ഹം ഉൾപ്പെടെയുള്ളവർ തീ​രു​മാ​നി​ച്ചു. അ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി ഒ​രു ടാ​സ്ക്ഫോ​ഴ്സി​നു രൂ​പം ന​ൽ​കി. പി​ന്നെ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​യി പ്ര​വ​ർ​ത്ത​നം. ഇ​ന്ത്യ​യു​ടെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് വി​മാ​ന​ങ്ങ​ളു​ടെ സ്പെ​യ​ർ​പാ​ർ​ട്സ് നി​ർ​മി​ക്കു​ന്ന രാ​ജ്യ​ത്തെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​ന്പ​നി​ക​ളു​മാ​യി ബന്ധ​പ്പെ​ട്ടു. അ​ങ്ങ​നെ ബം​ഗ​ളൂ​രു​വി​ലെ ഹി​ന്ദു​സ്ഥാ​ൻ എ​യ​്റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡി​നെ ക​ണ്ടെ​ത്തി.

അ​വ​രു​ടെ സാ​ങ്കേ​തി​കവി​ദ്യ​യി​ൽ സ്പെ​യ​ർപാ​ർ​ട്സ് ​നി​ർ​മി​ക്കു​ക​യും പ​ഴ​യ യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ ഗി​യ​ർബോ​ക്സു​ക​ൾ അ​ഴി​ച്ചെ​ടു​ത്ത് സീ​കി​ംഗിന് ചേ​രുംവി​ധം മാ​റ്റംവ​രു​ത്തി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു. ​ഫ​ലം 15 സീ​കി​ംഗ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ പൂ​ർവാ​ധി​കം ക​രു​ത്തോ​ടെ പ്ര​വ​ർ​ത്ത​നക്ഷ​മ​മാ​യി എ​ന്ന​താ​ണ്. അ​മേ​രി​ക്ക​യും ബ്രി ​ട്ട​നും അത് തിരിച്ചടിയായി. ഇ​ന്ത്യ​യെ ആ വിധം തോ​ൽ​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന യാഥാർഥ്യത്തിലേക്ക് ഇത് അ​വ​രു​ടെ ക​ണ്ണു​ക​ൾ തു​റ​പ്പി​ച്ചു. ഇ​ന്ത്യ​ക്കെ​തി​രേ​യു​ള്ള ഈ ​രാ​ജ്യ​ങ്ങ​ളു​ടെ ഉ​പ​രോ​ധം നാ​ണംകെ​ട്ട് പി​ൻ​വ​ലി​ക്കു​ന്ന​തി​ൽ ഈ ​സം​ഭ​വം വ​ലി​യൊ​രു നി​മി​ത്ത​മാ​യി എ​ന്ന​തു ച​രി​ത്രം.

സീ ​കിംഗ് ഹെ​ലി​കോ​പ്റ്റ​ർ റിട്ടേൺ

2001 ഫെ​ബ്രു​വ​രി​യി​ൽ മും​ബൈ​യി​ൽ ന​ട​ന്ന അ​ന്താ​രാഷ്‌ട്ര നാ​വി​ക പ്ര​ക​ട​ന​ത്തി​ലെ പ്ര​ധാ​ന താ​രം ഈ ​സീ​ കി​ംഗ് ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​യി​രു​ന്നു. 30 രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​ള്ള നാ​വി​ക സേ​നാ വി​ഭാ​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഫ്ളീ​റ്റ് പാസ്റ്റി​ൽ മോ​ഹ​ന​നാ​യി​രു​ന്നു ഇ​ന്ത്യ​യെ ന​യി​ച്ച​ത്. അ​റ്റ​കു​റ്റ​പ്പ​ണി തീ​ർ​ത്ത് പു​റ​ത്തി​റ​ക്കി​യ 15 സീ ​കി​ംഗ് ഹെലികോ​പ്റ്റ​റു​ക​ൾ കാ​ഴ്ച​വ​ച്ച മി​ന്നു​ന്ന പ്ര​ക​ട​നം, പ​ങ്കെ​ടു​ത്ത മ​റ്റു രാ​ജ്യ​ങ്ങ​ളെ വി​സ്മ​യി​പ്പിച്ച​പ്പോ​ൾ മോ​ഹ​ന​ൻ ഉൾപ്പെടെയുള്ളവരുടെ ഇ​ച്ഛാ​ശ​ക്തി​യു​ടെ പി​ൻബ​ല​ത്തി​ൽ ഇ​ന്ത്യ കാ​ണി​ച്ച ത​ന്‍റേടം അ​മേ​രി​ക്ക​യെ​യും ബ്രി​ട്ട​നെ​യും കു​റ​ച്ചൊ​ന്നു​മ​ല്ല അ​സൂ​യ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം മാ​നം​മു​ട്ടെ ഉ​യ​ർ​ത്തി​യതിൽ പങ്കുവഹിച്ച മോ​ഹ​ന​നെ 2002-ൽ ​രാജ്യം ​അ​തി​വി​ശി​ഷ്ടസേ​വാ മെ​ഡ​ൽ ന​ൽ​കി ആ​ദ​രി​ച്ചു. രാ​ഷ്‌ട്രപ​തി എ.​പി.ജെ. ​അ​ബ്ദു​ൾ ക​ലാ​മി​ൽ നി​ന്നു പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ നി​മി​ഷം ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് അ​ഭി​മാ​ന​പൂ​ർ​വം അദ്ദേ​ഹം അ​നു​സ്മ​രി​ക്കു​ന്നു. 2004-ൽ ​സേ​ന​യി​ൽനി​ന്ന് ഒൗ​ദ്യോ​ഗി​ക​മാ​യി വിര​മി​ച്ചെ​ങ്കി​ലും വ​ട​ക​ര ഇ​രി​ങ്ങ​ലി​ലെ കു​ഞ്ഞാ​ലി​മ​ര​ക്കാ​ർ സ്മാ​ര​കം, ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ർ​ത്ത​നം, ക​ണ്ണൂ​ർ അ​ഴീ​ക്ക​ൽ തു​റ​മു​ഖ വി​ക​സനം ​എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹം ഇ​പ്പോ​ഴും വി​ശ്ര​മ​മി​ല്ലാ​തെ പ്ര​വ​ർത്തി​ക്കു​ന്നു. എ​ല്ലാ​ത്തി​നും താ​ങ്ങാ​യി ഭാ​ര്യ കു​മാ​രി​യും സ​ർ​വ പ്രോ​ത്സാ​ഹന​വും ന​ൽ​കി മ​ക്ക​ൾ അ​ഞ്ജ​ലി ശി​വ​കു​മാ​റും അ​ശ്വ​തി വി​ജ​യ​കു​മാ​റും അദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ട്.

മി​നീ​ഷ് മു​ഴ​പ്പി​ല​ങ്ങാ​ട്